Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

താഴത്തങ്ങാടിയില്‍ ഷീബയെന്ന വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതിയായ ബിലാലിനെ കുടുക്കിയത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍... ഷീബ നല്‍കിയ ചായ ബിലാല്‍ കുടിച്ചു, ആ ക്രൂരതകളുടെ പൈശാചിക മുഖം പിച്ചിച്ചീന്തുമ്പോള്‍

05 JUNE 2020 10:48 AM IST
മലയാളി വാര്‍ത്ത

തിങ്കളാഴ്ച രാവിലെ 9.30നാണു താഴത്തങ്ങാടിയെ നടുക്കിയ കൊലപാതകത്തിനു ശേഷം മുഹമ്മദ് ബിലാല്‍ കാറുമായി കടന്നുകളയുന്നത്. വ്യാഴാഴ്ച രാവിലെ 9.30നു പ്രതി അറസ്റ്റിലായ വിവരം ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് പുറത്തുവിട്ടു. കൊലപാതകമുണ്ടായ ഷാനി മന്‍സിലില്‍ എത്തിയ പൊലീസിനു തിങ്കളാഴ്ച വൈകിട്ടു തന്നെ ആദ്യ തുമ്പു ലഭിച്ചിരുന്നു. പ്രതി പരിചയക്കാരനാകാമെന്നതായിരുന്നു ആദ്യ നിര്‍ണായക സൂചന.

താഴത്തങ്ങാടിയില്‍ ഷീബയെന്ന വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതിയായ ബിലാലിനെ കുടുക്കിയത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേരള പൊലീസ് കാട്ടിയ മികവാര്‍ന്ന അന്വേഷണം. സാഹചര്യത്തെളിവുകളുടെയും മറ്റും അടിസ്ഥാനത്തില്‍ കൃത്യമായി പ്രതിയാരെന്നു കണ്ടെത്തിയതോടെ 72 മണിക്കൂറിനകം പ്രതിയെ വലയിലാക്കാന്‍ സൈബര്‍ സെല്‍ സംവിധാനങ്ങളുടെ മികവും പൊലീസിനു പിന്തുണയേകി.

ഷീബയും സാലിയും മാത്രമാണ് ഷാനി മന്‍സിലില്‍ താമസം. വീട്ടില്‍ എത്തുന്നത് ആരാണെങ്കിലും അത് ജനലിലൂടെ നോക്കി ഉറപ്പു വരുത്തിയ ശേഷം മാത്രമേ ദമ്പതികള്‍ വാതില്‍ സാധാരണ തുറക്കൂ. പ്രതി കയറിയതു മുന്‍വാതിലിലൂടെയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉറപ്പിച്ചു. വീട്ടിനുള്ളിലെ പരിശോധനയില്‍ കുടിച്ചു വച്ച ചായയുടെ ഗ്ലാസ് കിട്ടി. വന്നയാള്‍ക്കു കൂടി ഭക്ഷണം ഉണ്ടാക്കാനുള്ള ഒരുക്കം നടന്നതായും കണ്ടു. ആഭരണങ്ങള്‍ നഷ്ടപ്പെട്ടതോടെ കവര്‍ച്ചയെന്നും ഉറപ്പിച്ചു.

തിങ്കളാഴ്ച രാവിലെ എട്ടോടെ സാലിയുടെ വീട്ടിലെത്തിയ ബിലാല്‍ തര്‍ക്കത്തെത്തുടര്‍ന്നു സാലിയെയാണ് ആദ്യം ആക്രമിച്ചതെന്നു പൊലീസ് പറയുന്നു. ഹാളിലെ ടീപോയ് തകര്‍ത്ത് അതിന്റെ കഷണം കൊണ്ടു സാലിയുടെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്നു ഷീബയെയും ആക്രമിച്ചു. മരണം ഉറപ്പാക്കാന്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഉടലില്‍ കമ്പി ചുറ്റിക്കെട്ടി വൈദ്യുതാഘാതം ഏല്‍പിക്കാന്‍ ശ്രമിച്ചു. ഇലക്ട്രിക്കല്‍ പണി അറിയാവുന്നയാളാണു പ്രതിയെന്നു ഇതോടെ സംശയം ബലപ്പെട്ടു.


ഷീബയുടെ ഫോണ്‍ പ്രതിയുടെ കൈവശം ഉണ്ടായിരുന്നു. ഈ ഫോണ്‍ തിങ്കളാഴ്ച രാവിലെ 10.30 വരെ പ്രവര്‍ത്തിച്ചതായി സൈബര്‍ സെല്‍ കണ്ടെത്തി. മൊബൈല്‍ സിഗ്‌നലുകളുടെ കൂടി പാത വിലയിരുത്തിയാണ് കുമരകം സിഐയും സംഘവും കുമരകം വൈക്കം റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു തുടങ്ങിയത്. സാലിയുടെ വീടിന്റെ അരക്കിലോമീറ്റര്‍ അകലെയുള്ള വീടിനു സമീപത്തു നിന്ന് അന്നു രാവിലെ എട്ടിനു ചെറുപ്പക്കാരന്റെ ദൃശ്യം ലഭിച്ചു. സംഭവം നടന്നു കഴിഞ്ഞപ്പോള്‍ ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ നിന്നു കാറില്‍ ഇതേ ആളുടെ ദൃശ്യവും ലഭിച്ചു.

വൈക്കം റോഡില്‍ കാര്‍ പോകുന്ന ദൃശ്യവും കിട്ടി. പമ്പ് ജീവനക്കാരന്‍ യുവാവിന്റെ വിവരങ്ങള്‍ നല്‍കി. അന്വേഷണത്തില്‍ നിന്നു സാലിയുടെ വീടിനു പിന്നിലെ വീട്ടില്‍ താമസിച്ചിരുന്ന കുടുംബത്തിലെ ബിലാല്‍ എന്ന യുവാവാണു ദൃശ്യത്തില്‍ എന്ന് ഉറപ്പിച്ചു. ബിലാലിന്റെ വീട്ടില്‍ പൊലീസെത്തി. ദൃശ്യത്തില്‍ നിന്നു ബിലാലിനെ തിരിച്ചറിഞ്ഞു. ഇടപ്പള്ളിക്കു പോയിട്ടുണ്ടാകാമെന്ന സൂചന ബിലാലിന്റെ പിതാവു നല്‍കി. അതോടെ പ്രതിയെ ഉറപ്പിച്ചു. ബുധനാഴ്ച 1.30നു തന്റെ സുഹൃത്തിനെ ബിലാല്‍ വിളിച്ചു. ഈ നമ്പറും പൊലീസ് നിരീക്ഷിച്ചിരുന്നു. ഇടപ്പള്ളിയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ബിലാലിനെ പിടികൂടിയത്.

കൊല്ലപ്പെട്ട ഷീബയുടെ മകള്‍ ഷാനിയും കുടുംബവും വ്യാഴാഴ്ച കോട്ടയത്തെത്തി. മസ്‌കത്തില്‍ നിന്നു രാത്രി ഒന്‍പതോടെയാണ് ഇവര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ഇവരെ പേരൂരിലെ പെയ്ഡ് ക്വാറന്റീന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. പാറപ്പാടത്ത് ആക്രമണത്തിന് ഇരയായ എം.എം.അബ്ദുല്‍ സാലി ഷീബ ദമ്പതികളുടെ ഏകമകളാണു ഷാനി. ഭര്‍ത്താവ് സുധീറിനും നാലു മക്കള്‍ക്കുമൊപ്പമാണു ഷാനി മടങ്ങിയെത്തിയത്.

ഷാനിയുടെ പിതാവ് സാലി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ക്വാറന്റീന്‍ നിര്‍ബന്ധമായതിനാല്‍ ഷാനിക്കും കുടുംബത്തിനും ഈ ദിവസങ്ങളില്‍ സാലിയെ കാണാന്‍ അനുമതി നല്‍കാനാകില്ലെന്നു കോട്ടയം മെഡിക്കല്‍ കോളജ് ന്യൂറോ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. പി.കെ.ബാലകൃഷ്ണന്‍ അറിയിച്ചു. സാലിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഇപ്പോഴും അബോധാവസ്ഥയിലാണെങ്കിലും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തുന്നുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ അണുബാധ ഏല്‍ക്കാതിരിക്കുന്നതിനുള്ള ചികിത്സകളാണു പ്രധാനമായി നടത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (47 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (49 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (52 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (57 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (9 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends