പിന്നെ സംഭവിച്ചത്... നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ കരച്ചിലും വെപ്രാളവും കണ്ട് അമ്പരന്ന് സകലരും; എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് നെഞ്ചുവേദനയും വെപ്രാളവുമുണ്ടെന്ന് മറുപടി; സ്വപ്നയ്ക്ക് ചികിത്സ ഉറപ്പാക്കണമെന്ന് അന്വേഷണ സംഘത്തോട് കോടതി

കേരളത്തില്‍ പ്രമാദമായ കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ആള് കടുകട്ടിയെന്നാണ് പലരും കരുതിയത്. എന്നാല്‍ പിടിക്കപ്പെട്ടതിന് ശേഷം കണ്ണീരില്‍ മുങ്ങിയ സ്വപ്നയേയാണ് കാണാന്‍ കഴിഞ്ഞത്.
തൃശൂര്‍ അമ്പിളിക്കലയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കൊലക്കേസ് പ്രതിയായ സ്ത്രീക്കൊപ്പമാണ് സ്വപ്‌ന സുരേഷ് കഴിഞ്ഞത്. സ്വപ്നയുടെ കരച്ചിലും പരിതാപവും കേട്ട് ഉറങ്ങാതെ വനിതാ പൊലീസുകാര്‍ കാവലിരുന്നു.
അതേസമയം രാത്രി ഒമ്പത് മണിയോടെ തന്നെ ഭക്ഷണം കഴിച്ച ശേഷം സ്വപ്ന ഉറങ്ങാന്‍ കിടന്നു. പൊലീസുകാരോടോ സഹ തടവുകാരിയോടോ സ്വപ്ന സംസാരിച്ചില്ല. രാവിലെയും അത്യാവശ്യ കാര്യങ്ങള്‍ മാത്രമേ സ്വപ്‌ന പൊലീസുകാരോട് സംസാരിച്ചുള്ളൂ. ഇടയ്ക്ക് മക്കളെ കാണാതിരിക്കാനാവില്ലെന്ന് സങ്കടത്തോടെ പറഞ്ഞു. കൂടാതെ അതികഠിനമായ സങ്കട ഭാവത്തിലായിരുന്നു സ്വപ്ന. പലപ്പോഴും കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.
കോവിഡ് കാലത്ത് അറസ്റ്റിലാകുന്ന പ്രതികളെ ആദ്യം പാര്‍പ്പിക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് അമ്പിളിക്കലയിലേത്. പരിശോധനാഫലം നെഗറ്റീവെന്ന് തെളിഞ്ഞാല്‍ മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്കോ ജയിലിലേക്കോ കൈമാറുകയുള്ളൂ. ഞായറാഴ്ച രാത്രി കൊവിഡില്ലെന്ന് സ്ഥിരീകരിച്ചതോടെ കൊച്ചിയിലേക്ക് പോകേണ്ടിവരുമെന്ന് രാവിലെ തന്നെ പൊലീസുകാര്‍സ്വപ്‌നയെ അറിയിച്ചു. ജയിലിലെ സൗകര്യങ്ങള്‍ മാത്രമേ ഈ പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രത്തിലുമുള്ളൂ.
കോവിഡ് കേന്ദ്രത്തിലെ സങ്കടം സ്വപ്ന കോടതിയിലും തുടര്‍ന്നു. കഴിഞ്ഞ ദിവസത്തെ കറുത്ത വസ്ത്രം തന്നെയായിരുന്നു ഇന്നലെയും. സ്വപ്‌നയെയാണ് ആദ്യം കോടതിയില്‍ എത്തിച്ചത്. സുരക്ഷയുടെ ഭാഗമായി പൊലീസ് ബസിലായിരുന്നു യാത്ര. അരമണിക്കൂറിന് ശേഷം സന്ദീപുമായി വാഹനമെത്തി.
കേസ് പരിഗണിച്ചപ്പോള്‍ ഇരുവരും പരസ്പരം നോക്കിയില്ല. സ്വപ്‌നയുടെ അഭിഭാഷകയാകാന്‍ ആളൂര്‍ അസോസിയേറ്റില്‍ നിന്ന് ഒരാള്‍ എത്തി. എന്നാല്‍, ഭര്‍ത്താവിനോട് ചോദിച്ചിട്ടാകാമെന്നായിരുന്നു മറുപടി. കുടുംബം ഏതെങ്കിലും അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നായിരുന്നു സന്ദീപിന്റെ മറുപടി. ഇതോടെ ആളൂരിന്റെ വക്കീലിനെ താക്കീത് ചെയ്തു. തുടര്‍ന്ന് ഇരുവര്‍ക്കുമായി കേരള സ്‌റ്റേറ്റ് ലീഗല്‍ സെല്‍ അതോറിട്ടിയുടെ അഭിഭാഷകര്‍ ഹാജരായി. കഴിഞ്ഞ ദിവസത്തെ നീല ഷര്‍ട്ടു മാറ്റി കറുത്ത ടീഷര്‍ട്ട് ധരിച്ചാണ് സന്ദീപെത്തിയത്. ജീന്‍സ് നീല തന്നെ.
എന്‍.ഐ.എ പ്രത്യേക കോടതിയിലെത്തിയതു മുതല്‍ സങ്കടത്തോടൊപ്പം സ്വപ്‌ന വിറയ്ക്കാനും തുടങ്ങി. മുഖത്ത് കരഞ്ഞ് കലങ്ങിയ സങ്കടഭാവം. മുഖം വ്യക്തമാകാതിരിക്കാന്‍ കറുത്ത ഷാള്‍ തലയിലൂടെ മൂടിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് നെഞ്ചുവേദനയും വെപ്രാളവുമുണ്ടെന്ന് പറഞ്ഞു. അതിനുള്ള ചികിത്സ ഉറപ്പാക്കണമെന്ന് അന്വേഷണസംഘത്തോട് കോടതി നിര്‍ദ്ദേശിച്ചു. കോടതിയില്‍ നിന്ന് ഇരുവരെയും രണ്ടു വാഹനങ്ങളിലായാണ് എന്‍.ഐ.എ കൊണ്ടുപോയത്.
അതേസമയം സ്വപ്ന സുരേഷിനെതിരായ കേസ് എന്‍ഐഎ കുടപ്പിച്ചിട്ടുണ്ട്. സ്വപ്‌ന സുരേഷും സംഘവും കടത്തുന്ന സ്വര്‍ണം ഉപയോഗിച്ചിരുന്നത് ഭീകരവാദ പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്കെന്നാണ് എന്‍.ഐ.എ കണ്ടെത്തിയിരിക്കുന്നത്. പിടിക്കപ്പെടുന്നതിനു തൊട്ടു മുമ്പ് രണ്ടു തവണയായി ഇതേ മാര്‍ഗത്തിലൂടെ സംഘം ഒളിപ്പിച്ചുകടത്തിയ 27 കിലോ സ്വര്‍ണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചതായാണ് കണ്ടെത്തല്‍. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ വിശദ അന്വേഷണം വേണമെന്ന് എന്‍.ഐ.എ കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha