പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ . കേരളത്തിലുടനീളം ഹോട്ടലുകളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധമുള്ളത്.
വ്യാഴാഴ്ച ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മാർച്ച് നടത്തും.
പാചകവാതക ക്ഷാമം ഉപഭോക്താക്കളെയും ഹോട്ടൽ വ്യവസായത്തെയും ഗുരുതരമായി ബാധിച്ചെന്നും അസോസിയേഷൻ വ്യക്തമാക്കി.
അതേസമയം പാചകവാതക ക്ഷാമം രൂക്ഷമായതോടെ സർക്കാർ ഇടപെടണമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ്.ക്ഷേത്രങ്ങൾക്കും പാചക വാതക വിതരണത്തിൽ മുൻഗണന നൽകണമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പിന് കത്തു നൽകിയിട്ടുണ്ട്. ക്ഷേത്രങ്ങൾ പ്രതിസന്ധിയിലാണ്, ഒരിടത്തും പാചക വാതക സിലിണ്ടറുകൾ ലഭിക്കാനില്ല. ക്ഷേത്രത്തിലെ വഴിപാടുകൾ മുടങ്ങുന്ന സ്ഥിതിയായി.
വഴിപാടുകൾ പരിമിതപ്പെടുത്താമെങ്കിലും ആചാരത്തിന്റെ ഭാഗമായ നിവേദ്യമുൾപ്പെടെ തയാറാക്കേണ്ടതുണ്ട്. മഹാക്ഷേത്രങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത വഴിപാട് ഇനങ്ങളും പാചകം ചെയ്‌തെടുക്കണം. ഇതുമുടങ്ങുമെന്ന സാഹചര്യത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ ദേവസ്വം കമ്മിഷണർക്ക് കത്തുനൽകി. സർക്കാരുമായി ദേവസ്വം കമ്മിഷണർ കൂടിയാലോചന നടത്തുകയും ക്ഷാമം പരിഹരിക്കാനുള്ള വാർ റൂമുമായും ബന്ധപ്പെടുകയും ചെയ്തു.
ആശുപത്രി ക്യാന്റീനുകൾ,സ്‌കൂളുകൾ എന്നിവയ്ക്കു നൽകുന്ന മുൻഗണന ക്ഷേത്രങ്ങൾക്കും നൽകണമെന്ന് കത്തിലുണ്ട്, വിറക് അടുപ്പ് ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടുകൾ കത്തിൽ ചൂണ്ടിക്കാട്ടി. വഴിപാടുകൾ പരിമിതപ്പെടുത്തിയതോടെ ക്ഷേത്ര വരുമാനത്തിലും ഇടിവുണ്ടായി. പ്രസാദമായി വിതരണം ചെയ്യുന്ന അപ്പം,അരവണ,പായസം എന്നിവയുടെ നിർമ്മാണവും നിലച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
"
https://www.facebook.com/Malayalivartha





















