മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

നിയമസഭ തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 25 സ്ഥാനാര്‍ത്ഥികളെ ആണ് മുസ്ലിം ലീഗ് പ്രഖ്യാപിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന മുതിര്‍ന്ന നേതാവ് എം കെ മുനീറിന് ഇത്തവണ സീറ്റില്ല. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാണ് ഇത്തവണ ജനവിധി തേടുക. വേങ്ങരയില്‍ കെ എം ഷാജി ആയിരിക്കും സ്ഥാനാര്‍ത്ഥി. കോഴിക്കോട് സൗത്തില്‍ ഫൈസല്‍ ബാബുവാണ് ലീഗ് സ്ഥാനാര്‍ത്ഥി. ഫാത്തിമ തെഹ്‌ലിയ പേരാമ്പ്രയില്‍ മത്സരിക്കും.
ജയന്തി രാജന്‍ കൂത്തുപറമ്പിലും റസാക്ക് മാസ്റ്റര്‍ കുന്നമംഗലത്തും മഞ്ചേരിയില്‍ റഹ്മത്തുള്ളയും മത്സരിക്കും. തിരൂരങ്ങാടിയില്‍ അബ്ദുറബ്ബിന്റെ അനിയന്‍ അന്‍വര്‍ നഹയാണ് കളത്തില്‍ ഇറങ്ങുക. തിരുവമ്പാടി വെച്ചുമാറില്ല. പൊതുസ്ഥാനാര്‍ത്ഥിയും ഇല്ല. സി കെ കാസിം മത്സരിക്കും. കുറ്റിയാടിയില്‍ പാറക്കല്‍ അബ്ദുള്ളയും മഞ്ചേശ്വരത്ത് എ കെ എം അഷറഫും കോട്ടക്കലില്‍ ആബിദ് ഹുസൈന്‍ തങ്ങളും മണ്ണാര്‍ക്കാട് എന്‍ ഷംസുദ്ദീനും കളമശ്ശേരിയില്‍ വി ഇ അബ്ദുല്‍ ഗഫൂറും മത്സരിക്കും. പുനലൂര്‍, ചേലക്കര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍
1. മഞ്ചേശ്വരം – എ കെ എം അഷറഫ്
2. കാസര്‍ഗോഡ് – കല്ലട്ര മായിന്‍ ഹാജി
3. അഴിക്കോട് – കരീം ചേലേരി
4. കൂത്തുപറമ്പ് – ജയന്തി രാജന്‍
5. കുറ്റിയാടി – പാറക്കല്‍ അബ്ദുള്ള
6. പേരാമ്പ്ര – ഫാത്തിമ തഹലിയ
7. തിരുവമ്പാടി – കാസിം കൂടരഞ്ഞി
8. കൊടുവള്ളി – പി കെ ഫിറോസ്
9. കുന്നമംഗലം – റസാക്ക് മാസ്റ്റര്‍
10. കോഴിക്കോട് സൗത്ത് – അഡ്വ. ഫൈസല്‍ ബാബു
11. വള്ളിക്കുന്ന് – ടിവി ഇബ്രാഹിം
12. കൊണ്ടോട്ടി – ടി പി അഷ്‌റഫ് അലി
13. മഞ്ചേരി അഡ്വ. റഹ്മത്തുള്ള
14. ഏറനാട് – പി കെ ബഷീര്‍
15. മലപ്പുറം – പി കെ കുഞ്ഞാലിക്കുട്ടി
16. മങ്കട – മഞ്ഞളാം കുഴി അലി
17. പെരിന്തല്‍മണ്ണ – നജീബ് കാന്തപുരം
18. വേങ്ങര – കെ എം ഷാജി
19. കോട്ടക്കല്‍ – ആബിദ് ഹുസൈന്‍ തങ്ങള്‍
20. തിരൂര്‍ – കുറുക്കോളി മൊയ്തീന്‍
21. താനൂര്‍ – പി കെ നവാസ്
22. തിരൂരങ്ങാടി – പി എം എ സമീര്‍
23. മണ്ണാര്‍കാട് – എന്‍ ഷംസുദ്ദീന്‍
24. ഗുരുവായൂര്‍ – സി എച്ച് റഷീദ്
25. കളമശ്ശേരി – അഡ്വ. വി ഇ അബ്ദുള്‍ ഗഫൂര്‍
https://www.facebook.com/Malayalivartha























