യുദ്ധം അവസാനിക്കുന്നു മൊജ്തബയുടെ ഖബറിന് ആണിയടിച്ച് ചെങ്കീരികൾ... മിസൈൽ കോട്ട ഖേഷം പിളർത്തി

പശ്ചിമേഷ്യയില്‍ അമേരിക്കയും ഇസ്രയേലും തുടങ്ങിയ സൈനിക നീക്കങ്ങള്‍ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ലോകം കണ്ടുനില്‍ക്കുന്നത് സമാനതകളില്ലാത്ത അനിശ്ചിതത്വം. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിച്ചാല്‍ രാജ്യം കീഴടങ്ങുമെന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും കണക്കുകൂട്ടലുകള്‍ ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. യുദ്ധം കൂടുതല്‍ മാരകമായ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. തിരിച്ചടിക്കാന്‍ ഇറാന്‍ സ്വീകരിച്ച നയതന്ത്ര-സൈനിക നീക്കങ്ങള്‍ ഗള്‍ഫ് മേഖലയെയാകെ അശാന്തിയുടെ നിഴലിലാക്കിയിരിക്കുന്നു.
യുദ്ധം നീളുന്നത് ആഗോള ഊര്‍ജ്ജ വിപണിയെ തകിടം മറിക്കുമെന്നുറപ്പായി. ബാരലിന് 58-68 ഡോളര്‍ പരിധിയില്‍ നില്‍ക്കുമെന്ന് കരുതിയ അസംസ്‌കൃത എണ്ണവില ഇപ്പോള്‍ 100 ഡോളറും കടന്ന് 150 ഡോളറിലേക്ക് കുതിക്കുകയാണ്. എണ്ണവിലയിലുണ്ടാകുന്ന ഓരോ ശതമാനം വര്‍ദ്ധനവും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പെട്രോള്‍-ഡീസല്‍ വിലക്കയറ്റത്തിനും അത് വഴി സര്‍വ്വ മേഖലയിലും വിലക്കയറ്റത്തിനും കാരണമാകും. നിലവില്‍ തന്നെ ഇന്ധനക്ഷാമം നേരിടുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് ഇത് വിനാശകരമായ പ്രത്യാഘാതമാകും സൃഷ്ടിക്കുക.
https://www.facebook.com/Malayalivartha





















