മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് മുൻകൂർ ജാമ്യമില്ല

ഫെബ്രുവരി 28നാണ് വെള്ളനാട് ശശി മുള്ളൻപന്നിയെ തല്ലിക്കൊന്നത്. വെള്ളനാട് പഞ്ചായത്തിൽ ഒരു വീട്ടിൽ മുള്ളൻപന്നി എത്തിയപ്പോഴാണ് വെള്ളനാട് ശശി അതിനെ തല്ലിക്കൊന്നത്. സംരക്ഷിത ജീവി വർഗ്ഗത്തിൽ പെടുന്ന മുള്ളൻപന്നിയെ തല്ലിക്കൊന്നതിനെത്തുടർന്നു വനം വകുപ്പാണ് വെള്ളനാട് ശശിക്കെതിരെ കേസെടുത്തത്. കേസിനു പിന്നാലെ വെള്ളനാട് ശശി ഒളിവിൽ പോയിരുന്നു.
എന്നാൽ മുള്ളൻപന്നിയെ കൊന്നിട്ടില്ലെന്നും ചത്തിട്ടുണ്ടോ എന്ന് നോക്കിയതാണെന്നുമായിരുന്നു വെള്ളനാട് ശശി മാധ്യമങ്ങളോട് പറഞ്ഞത്. "
https://www.facebook.com/Malayalivartha





















