അച്ഛൻ മരിച്ചതോടെ അഭയം തേടിയത് മുത്തച്ഛനും മുത്തശ്ശിയ്ക്കുമൊപ്പം... ആരുമില്ലാത്ത സമയത്ത് കൂട്ടുകാരോടൊപ്പം ചേർന്ന് വീട്ടിൽ മദ്യപാനം തകർത്തു... കൂട്ടുകാരുമൊത്ത് വീട്ടിലിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്തതോടെ സഹിക്കാനായില്ല! പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് മുത്തച്ഛനായ 76കാരന്‍! തിരുവല്ലയില്‍ സംഭവിച്ചത്....

തിരുവല്ലയില്‍ മുത്തച്ഛന്റെ മദ്യപാനം ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനിയ്ക്ക് വെട്ടേറ്റു. കൂട്ടുകാരുമൊത്ത് വീട്ടിലിരുന്നുള്ള മദ്യപാനം ചോദ്യംചെയ്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയാണ് മുത്തച്ഛനായ 76കാരനായ മുത്തച്ഛന്‍ ആക്രമിച്ചത്. തിരുവല്ലയിലെ നെടുമ്ബ്രത്താണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകീട്ടാണ് സംഭവം.
പിതാവ് മരിച്ചുപോയ പെണ്‍കുട്ടിയും മാതാവും മുത്തച്ഛനും അമ്മൂമ്മയുമാണ് വീട്ടില്‍ താമസം. കമലാസനന്‍ വീട്ടില്‍ കൂട്ടുകാരുമൊത്ത് മദ്യപിക്കുന്നത് പെണ്‍കുട്ടിയും മാതാവ് അമ്ബിളി പലതവണ എതിര്‍ത്തിരുന്നു. സംഭവദിവസം അമ്ബിളി പുറത്തുപോയ സമയത്താണ് കമലാസനന്‍ കൂട്ടുകാരുമൊത്ത് മദ്യപിച്ചത്. മടങ്ങിയെത്തിയ അമ്ബിളി വീട്ടില്‍ നടന്ന മദ്യപാനത്തെക്കുറിച്ച് കമലാസനനോട് ചോദിച്ചു.
ഇതില്‍ ക്ഷുഭിതനായി അടുക്കളയില്‍നിന്ന് വെട്ടുകത്തി എടുത്ത് അമ്ബിളിയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് മകള്‍ക്ക് വെട്ടേറ്റത്. പെണ്‍കുട്ടിയുടെ ഇരു കൈകള്‍ക്കും സാരമായി പരിക്കേറ്റു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ രണ്ട് കൈകളിലുമായി എട്ട് തുന്നലുകളിട്ടു.
ആശുപത്രിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കമലാസനനെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കമലാസനന്‍ ഒളിവില്‍ പോയിരുന്നു.
https://www.facebook.com/Malayalivartha