ഒടുവിൽ കണ്ടെത്തി കോടിപതിയായ ആ ഭാഗ്യശാലിയെ... സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ബമ്പർ ബാര്‍ബര്‍ തൊഴിലാളിയായ പെരിന്തല്‍മണ്ണ ആലിപ്പറമ്പ് സ്വദേശി സുബൈറിന്...

സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബമ്ബര്‍ ഭാഗ്യക്കുറിയില്‍ ഒന്നാം സമ്മാനമായ ആറ് കോടി രൂപ പെരിന്തല്‍മണ്ണ ആലിപ്പറമ്ബ് സ്വദേശി സുബൈറിന് (35).
നറുക്കെടുപ്പുഫലം വന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഭാഗ്യശാലിയെ കണ്ടെത്താനായിരുന്നില്ല. ജൂണ്‍ 26-നായിരുന്നു ഫലം വന്നത്. se 208304 എന്ന നമ്ബറിലുളള ടിക്കറ്റാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ചെര്‍പ്പുളശ്ശേരിക്കടുത്ത് തൂതയില്‍ വിറ്റ ടിക്കറ്റിനാണു സമ്മാനം എന്നുമാത്രമാണ് അറിഞ്ഞത്.
സുഭാഷ് ചന്ദ്രബോസ് എന്നയാള്‍ നടത്തുന്ന ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്നാണ് ബാര്‍ബര്‍ തൊഴിലാളിയായ സുബൈര്‍ ടിക്കെറ്റെടുത്തത്.
ടിക്കറ്റ് മണ്ണാര്‍ക്കാട്ടെ ആക്‌സിസ് ബാങ്ക് ശാഖയില്‍ നല്‍കി. ഭാര്യ ഉമയ്യയും ഒന്നരവയസ്സുള്ള കുട്ടിയുമടങ്ങുന്നതാണ് സുബൈറിന്റെ കുടുംബം.
https://www.facebook.com/Malayalivartha