കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പണി പറ്റിച്ചോ ? റമീസ് ബോംബ് പൊട്ടിച്ചു പൊട്ടിയത് ക്ലിഫ് ഹൗസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു പണി വരുന്നേ........

കേരളത്തിലേക്ക് ഒഴുകുന്ന കള്ളക്കടത്തിന്റെ കണക്കുകള്‍ ഓരോന്നായി കേട്ട് മലയാളികളും എന്‍ ഐ എ യും കസ്റ്റംസും ഒരുപോലെയാണ് ഞെട്ടിയിരിക്കുന്നത് .കേരളത്തിന് പുറത്തു രാജ്യത്തെവിടെയും അന്വേഷണം നടത്താനുള്ള അധികാര പരിധി എന്‍ ഐ യ്ക്കുണ്ട് ,എന്നാല്‍ അന്വേഷണം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകേണ്ട അനിവാര്യതയാണ് ഉയര്‍ന്നിരിക്കുന്നത് .അതിനു കേന്ദ്രം വ്യക്തമായ ഇടപെടല്‍ അന്താരാഷ്ട്ര തലത്തില്‍ നടത്തേണ്ടി വരും എന്ന് വ്യക്തമാവുന്നത് .നിലവില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ സ്വപ്നയും കൂട്ടാളികളും പറഞ്ഞ മൊഴികളുടെ അടിസ്ഥാനത്തില്‍ നീങ്ങിയാല്‍ ഒട്ടനവധി വെല്ലുവിളികള്‍ അവര്‍ക്ക് മുന്നില്‍ ഉണ്ട് .ഇതില്‍ ഏറ്റവും പ്രധാനം എന്‍ ഐ എ യുടെ അന്വേഷണ പരിധിക്കപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങുന്നു എന്നതാണ് മറ്റൊരു സവിശേഷത .
ഫൈസല്‍ ഫരീദും റമീസും യു എ ഇയില്‍ വന്‍ കണ്ണികളുമായുള്ള ബന്ധമുള്ളവരാണെന്നു ഇതിനോടകം തന്നെ മൊഴിയില്‍ നിന്നും വ്യക്തമായി .അതിനാല്‍ തന്നെ അന്വേഷണസംഘത്തെ വഴിമുട്ടിച്ചു കളയാം എന്ന് വിചാരിക്കുന്നത് വെറും തെറ്റിദ്ധാരണയാണ് .പല കേസുകളിലും അന്വേഷണം വഴി തെറ്റിക്കാന്‍ വേണ്ടി കരുതിക്കൂട്ടി പ്രതികള്‍ മൊഴി നല്‍കാറുണ്ട്. അത്തരത്തിലുള്ള പദ്ധിതി ഇവിടെയും ആവിഷ്‌കരിച്ചോ എന്നതാണ് അറിയേണ്ടത് .ഇതിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ ആരോപണ വിധേയരായ വ്യക്തികളില്‍ നിന്ന് വിശദമായി മൊഴിയെടുക്കാറാണു പതിവ്. എന്നാല്‍ ഈ കേസില്‍ യുഎഇയുടെ നയതന്ത്ര പ്രതിനിധികള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത് . ഇവരെ നേരിട്ടു ചോദ്യം ചെയ്യാന്‍ ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്കു കഴിയാതെവന്നാല്‍ റോ യുമായി ചേര്‍ന്നു അന്വേഷണം വ്യാപിപ്പിക്കേണ്ടി വരും എന്ന് തന്നെയാണ് നിലവില്‍ വ്യക്തമാകുന്നത് .
റമീസും ഫൈസല്‍ ഫരീദുംഇന്ത്യയില്‍ നിന്നും അതിവിദഗ്തമായി പുറത്തു കടന്ന യു എ ഇ കോണ്‍സുലേറ്ററിലെ ഉദ്യോഗസ്ഥാനുമെല്ലാം ഇപ്പോള്‍ ഭീകരബന്ധമുണ്ടോ എന്ന ഏറ്റവും ഗുരുതരമായ ആരോപണത്തിന്റെ നിഴലിലാണ് ..സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി കെ.ടി. റമീസിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോള്‍ ഗുരുതരമായ രഹസ്യങ്ങള്‍ ഉള്‍പ്പെടുന്ന പല കാര്യങ്ങളും പുറത്തുവന്നിരിക്കുകയാണ് . എന്നാല്‍ വിവരങ്ങള്‍ ഇനിയും ലഭിക്കേണ്ടതായുണ്ട് എന്ന് തന്നെ മനസ്സിലാക്കാം .നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) റജിസ്റ്റര്‍ ചെയ്ത കേസിലെ നിര്‍ണായക കണ്ണിയാണു റമീസ്. ദുബായില്‍ സ്വര്‍ണം ശേഖരിക്കുന്നവര്‍, നാട്ടില്‍ അതിനുള്ള പണം സ്വരൂപിക്കുന്നര്‍, കുഴല്‍പണമായി അതു ദുബായിലെത്തിക്കുന്നവര്‍, കേരളത്തിലേക്കു സ്വര്‍ണം കടത്തുന്നവര്‍ ഇവരെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്നതു റമീസാണെന്ന് അന്വേഷണസംഘം കരുതുന്നുണ്ട് . ഇയാളുടെ ഉന്നതബന്ധങ്ങള്‍ പുറത്തുവന്നെങ്കിലും അവര്‍ക്കു സ്വര്‍ണക്കടത്തില്‍ ബന്ധമുള്ളതിന്റെ ഒരുതരത്തിലുമുള്ള തെളിവുകളും ലഭിച്ചിട്ടില്ല. ഓഗസ്റ്റ് 4 വരെയാണു റമീസിനെ കോടതി എന്‍ഐഎക്കു കസ്റ്റഡിയില്‍ നല്‍കിയിട്ടുള്ളത്.
കള്ളക്കടത്തിനെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതിനെ അടിസ്ഥാനപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം നല്‍കുമെന്ന് പറയുമ്പോഴും ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് .കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചതും അന്വേഷണം വ്യാപിപ്പിക്കേണ്ട അനിവാര്യത ഉയര്‍ന്നിരിക്കുന്നു .കേസില്‍ ഏതുവിധത്തിലുള്ള സ്വാധീനമാണ് ശിവശങ്കര്‍ നടത്തിയത് എന്നതിനെ കുറിച്ചുള്ള സൂചന ലഭ്യമായാല്‍ സംസ്ഥാന സര്‍ക്കാരിന് കിട്ടുന്ന ഇരുട്ടടിയായി അത് മാറും
https://www.facebook.com/Malayalivartha