കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ ആറുമുതല്‍ 11 സെന്റീമീറ്റര്‍വരെ മഴ പെയ്യുമെന്നാണ് പ്രവചനം

കേരളത്തിലെ ജില്ലകളില്‍ വെള്ളിയാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് കേരളത്തില്‍ അതിശക്തമായ മഴ പെയ്യാനിടയാക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബുധനാഴ്ചവരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച്ിട്ടുണ്ട്.
ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ ആറുമുതല്‍ 11 സെന്റീമീറ്റര്‍വരെ മഴ പെയ്യുമെന്നാണ് പ്രവചനം. ഇതില്‍ തിങ്കളാഴ്ച ഇടുക്കി, കോഴിക്കോട് ജില്ലകളിലും നാലിന് കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും അഞ്ചിന് കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.
24 മണിക്കൂറിനുള്ളില്‍ 11 മുതല്‍ 20 സെന്റീമീറ്റര്‍ മഴയാണ് പ്രവചിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും സംസ്ഥാനത്താകെയും അതീവ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
https://www.facebook.com/Malayalivartha