കാമുകിയെ കാണാതായതോടെ കൺട്രോൾ പോയി... കണ്ടെയ്ന്‍മെന്റ് സോണൊക്കെ താണ്ടി കാമുകൻ എത്തിയത് അതി സാഹസികമായി.... തൃശൂര്‍ മാളയിൽ സംഭവിച്ചത്! അമ്പരന്ന് നാട്ടുകാർ

പ്രേമത്തിന് കണ്ണും മൂക്കും ഇല്ല എന്ന വാചകം ശരിവെയ്ക്കുന്നതാണ് തൃശൂര്‍ മാളയിലുണ്ടായ സംഭവം. കണ്ടെയ്ന്‍മെന്റ് സോണില്‍ കഴിയുന്ന കാമുകിയെ കാണാന്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് എത്തിയ കാമുകന്‍ നാട്ടുകാരുടെ പിടിയിലായി.
കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ചതിനു പൊലീസ് കേസെടുത്തു. യുവാവിനോടും വീട്ടുകാരോടും ക്വാറന്റീനിലിരിക്കാനും നിര്‍ദേശിച്ചു.
ഇന്നലെ 3 മണിയോടെയാണ് മാള പഞ്ചായത്തിലെ ക്ലസ്റ്റര്‍ ആയ കാട്ടിക്കരകുന്നു പ്രദേശത്തു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പ്രദേശം ഏതാനും ദിവസങ്ങളായി കണ്ടെയ്ന്‍മെന്റ് സോണ്‍ ആണ്.
ഇത് ലംഘിച്ച് കാമുകിയെ കാണാന്‍ പ്രദേശത്ത് എത്തിയ കാമുകനെ പൊലീസെത്തി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി തിരിച്ചയയ്ക്കുകയായിരുന്നു. പക്ഷേ, സഞ്ചരിച്ച വാഹനം പൊലീസിന്റെ കസ്റ്റഡിയിലായി.
പ്രദേശം ഏതാനും ദിവസങ്ങളായി കണ്ടെയ്ന്‍മെന്റ് സോണ്‍ ആണ്. 21 കേസുകളാണ് ഇവിടെ പോസിറ്റീവ് ആയത്. ക്ലസ്റ്റര്‍ ആയതിനെത്തുടര്‍ന്ന് പൊലീസും ആരോഗ്യ കര്‍മസേനയും ഇവിടെ സുരക്ഷ ശക്തമാക്കിയിരുന്നു.
ഇവരുടെ കണ്ണു വെട്ടിച്ചാണ് യുവാവ് കാട്ടിക്കരകുന്നിലെത്തിയത്. പരിചയമില്ലാത്ത യുവാവിനെ കണ്ട നാട്ടുകാര്‍ ചോദ്യം ചെയ്തു. യുവാവ് ഇവരോടു തട്ടിക്കയറിയതോടെ സംഗതി വഷളായി. വിവരം അറിഞ്ഞ് പൊലീസെത്തി. സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി വാഹനം കസ്റ്റഡിയിലെടുത്തു വിട്ടയച്ചു.
https://www.facebook.com/Malayalivartha