എയര്‍ ഇന്ത്യയുടെ മൂന്ന് പ്രത്യേക വിമാനങ്ങള്‍ കരിപ്പൂരിലെത്തി... അപകടത്തില്‍പ്പെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കാനും അന്വേഷണത്തിനുമായുള്ള സംഘവുമായാണ് ഈ വിമാനങ്ങളെത്തിയത്

വിവിധ സഹായങ്ങള്‍ക്കായി എയര്‍ ഇന്ത്യയുടെ മൂന്ന് പ്രത്യേക വിമാനങ്ങള്‍ കരിപ്പൂരിലെത്തി. രണ്ട് വിമാനങ്ങള്‍ ഡല്‍ഹിയില്‍നിന്നും ഒന്ന് മുംബൈയില്‍നിന്നുമാണ് വന്നത്. അപകടത്തില്‍പ്പെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കാനും അന്വേഷണത്തിനുമായുള്ള സംഘവുമായാണ് ഈ വിമാനങ്ങളെത്തിയത്.എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി), ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ), വിമാന സുരക്ഷ വകുപ്പ് അധികൃതര്‍ എന്നിവരും സംഘത്തിലുണ്ട്. എ.എ.ഐ.ബി, ഡി.ജി.സി.എ എന്നിവയുടെ അന്വേഷണ ഉദ്യോഗസ്ഥര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സി.ഇ.ഒ, മറ്റു എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ വിമാനം ശനിയാഴ്ച പുലര്‍ച്ച രണ്ടിനാണ് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ടത്.
രണ്ടാമത്തെ വിമാനം മുംബൈയില്‍ നിന്ന് ശനിയാഴ്ച രാവിലെ ആറിനാണ് തിരിച്ചത്. പ്രത്യേക സയാഹ സംഘമായ എയ്ഞ്ചല്‍സ് ഓഫ് എയര്‍ ഇന്ത്യ അംഗങ്ങളും മറ്റു ജീവനക്കാരുമായുമാണ് ഈ വിമാനം പറന്നത്. വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് അപകടത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ കുടുംബങ്ങളെ സഹായിക്കുകയുമാണ് ഇവരുടെ ലക്ഷ്യം. മറ്റൊരു വിമാനം ഡല്‍ഹിയില്‍നിന്ന് രാവിലെ ആറിനാണ് പുറപ്പെട്ടത്.
"
https://www.facebook.com/Malayalivartha
























