കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചവരിലെ ഒരു സ്ത്രീയേയും കുട്ടിയെയും തിരിച്ചറിഞ്ഞു.... കക്കട്ടില്‍ സ്വദേശിയും മകളും ഇവരുടെ ഒരു കുട്ടി ചികിത്സയില്‍

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചവരിലെ ഒരു സ്ത്രീയേയും കുട്ടിയെയും തിരിച്ചറിഞ്ഞു. കക്കട്ടില്‍ സ്വദേശിയും ഇവരുടെ മകളാണെന്നും തിരിച്ചറിഞ്ഞു. കക്കട്ടില്‍ സ്വദേശി രമ്യാ മുരളീധരനും(32) ഇവരുടെ മകള്‍ ശിവാത്മകിയുമാണ്. ഇവരുടെ ഒരു കുട്ടി ചികിത്സയിലുണ്ട്. കാണാതായെന്ന് ബന്ധുക്കള്‍ പറഞ്ഞ വ്യക്തിയെ കണ്ടെത്തി.
കുറ്റിപ്പുറം സ്വദേശി ചോഴിമഠത്ത് ഹംസ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. ആശുപത്രി അധികൃതര്‍ക്ക് വ്യക്തമായി പേര് ചോദിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഇദ്ദേഹത്തിന്റെ പേര് ആശുപത്രി പുറത്തിറക്കിയ പട്ടികയിലുണ്ടായിരുന്നില്ല. അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ബോധമുണ്ടായിരുന്നില്ല.
ആംബുലന്‍സില്‍ കൊണ്ടുവന്നയാള്‍ ചോദിച്ച് പറഞ്ഞ പേരാണ് പല ആശുപത്രികളും രേഖപ്പെടുത്തിയത്. സിറാജ് എന്നാണ് ആശുപത്രി അധികൃതര്‍ അദ്ദേഹത്തിന്റെ പേര് എഴുതിയിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം മിംസിലില്ല എന്ന് കരുതി ബന്ധുക്കള്‍ മറ്റ് ആശുപത്രികളിലേക്ക് പോകുകയായിരുന്നു. രാത്രി മുഴുവന്‍ ഇദ്ദേഹത്തെ തെരഞ്ഞ് കോഴിക്കോട്ടെയും മലപ്പുറത്തെയും ആശുപത്രികളില്‍ ബന്ധുക്കള്‍ കയറിയിറങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha