കോഴിക്കോട് വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി... 16 മണിക്കൂറിനുശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്

കോഴിക്കോട് വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. വിമാനങ്ങള്‍ സാധാരണ നിലയില്‍ സര്‍വീസ് പുനരാരംഭിച്ചതായും എയര്‍പോര്‍ട്ട് ഡയറക്റ്റര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി വിമാനാപകടം ഉണ്ടായതോടെയാണ് താത്കാലികമായി സര്‍വീസ് നിര്‍ത്തിവച്ചത്.
16 മണിക്കൂറിനുശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്. അതേസമയം അപകടത്തില്‍പ്പെട്ട വിമാനം ദിശ തെറ്റിച്ചാണ് പൈലറ്റ് ഇറക്കിയതെന്ന് എടിസി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അപകടകാരണം കണ്ടെത്താനായി ഡിജിസിഎ നിയോഗിച്ച സംഘം കരിപ്പൂരില്‍ എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha