Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കില്ലെന്ന് സുധാകരൻ: കുടഞ്ഞെറിഞ്ഞ് കെ മുരളീധരന്‍: ഒളിഞ്ഞും തെളിഞ്ഞും രാഹുൽ മാങ്കൂട്ടത്തിനെതിരെ നീക്കം...


ഹൈക്കോടതിയിലും'ഭാരതാംബ'..ഭാരതാംബയുടെ ചിത്രം നോക്കി, ആരാണ് ഈ സ്ത്രീ എന്നാണ് ചിലരുടെ ചോദ്യം..കട്ടയ്ക്കിറങ്ങി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍..പ്രതിഷേധവുമായി ഡിവൈഎഫ്ഐ...


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...

വാട്സാപ്പിൽ വന്ന മെസ്സേജുകൾ :കൊറോണയെ വകവയ്ക്കാതെ അവർ പാഞ്ഞെത്തി:ദുരന്ത മുഖത്ത് നിന്നും പലരെയും കോരിയെടുത്തു:ആശുപ ത്രികളിലെ ബ്ലഡ്‌ ബാങ്കുകളിലും ആ സുമനസ്സുകൾ എത്തി :ഇന്നലെ കേരളം കണ്ട അസാമാന്യ രക്ഷാപ്രവർത്തനം

08 AUGUST 2020 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

പത്മകുമാറിനെ വിലങ്ങണിയിക്കാൻ ഇരട്ട ചങ്കനും വിറച്ചു മുഖ്യൻ പൂജപ്പുരയിലേക്ക് അയച്ച ദൂത്, ആ സത്യങ്ങൾ പുറത്ത്

ശ്രീലേഖ IPSന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപ്രതീക്ഷിത നീക്കം IPS ഇവിടെ വേണ്ടെന്ന്. !!! BJPയുടെ ഫ്ലക്സുകൾ അഴിച്ചുമാറ്റി

വിലങ്ങ് കൊണ്ടുവന്നവനെ ​ദഹിപ്പിച്ച് പത്മകുമാർ; ഭയന്ന് വിറച്ച CPM ആ നാറിയ കളി കളിച്ചു SITയെ പോലും വകവയ്ക്കാതെ!!!

കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കില്ലെന്ന് സുധാകരൻ: കുടഞ്ഞെറിഞ്ഞ് കെ മുരളീധരന്‍: ഒളിഞ്ഞും തെളിഞ്ഞും രാഹുൽ മാങ്കൂട്ടത്തിനെതിരെ നീക്കം...

ഹൈക്കോടതിയിലും'ഭാരതാംബ'..ഭാരതാംബയുടെ ചിത്രം നോക്കി, ആരാണ് ഈ സ്ത്രീ എന്നാണ് ചിലരുടെ ചോദ്യം..കട്ടയ്ക്കിറങ്ങി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍..പ്രതിഷേധവുമായി ഡിവൈഎഫ്ഐ...

കരിപ്പൂർ വിമാന താവളത്തിൽ സമാനതകളില്ലാത്ത അപകടം കണ്ടപ്പോൾ സമാനതകളില്ലാത്ത മറ്റൊരു പ്രവർത്തിക്ക് കൂടെ കേരളം സാക്ഷിയാകുകയായിരുന്നു. രണ്ടേമുക്കാൽ മണിക്കൂർ കൊണ്ട് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത് അതും ഈ കോവിഡ് കാലത്ത് വളരെയധികം ശ്രദ്ധേയമാകുകയും ചെയ്തു . സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമായിരുന്നു അവിടെ അരങ്ങേറിയത് നിമിഷനേരം കൊണ്ട് ബ്ലഡ് ബാങ്കുകള്‍ നിറഞ്ഞു .


കോവിഡ് വ്യാപനത്തെ തുടർന്ന് ദിവസങ്ങളായി കണ്ടെയിൻമെന്റ് സോണിലാണ് കരിപ്പൂർ വിമാനത്താവളമടങ്ങുന്ന കൊണ്ടോട്ടിയും പരിസര പ്രദേശങ്ങളും. അത്യാവശ്യത്തിനല്ലാതെ ആരും കാര്യമായി പുറത്തിറങ്ങാറില്ല. അതുകൊണ്ടു തന്നെ എല്ലാവരും വീടുകളിലായിരുന്നു ഉണ്ടായിരുന്നത്. ഇതിനിടിലാണ് രാത്രി എട്ടേകാലാടെ കരിപ്പൂരിൽ വിമാന അപകടമുണ്ടായിട്ടുണ്ടെന്ന വാർത്ത വാട്സാപ്പുകളിൽ പരക്കുന്നത്. ആദ്യം സന്ദേശങ്ങളിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയെന്നും ആളപായമില്ലെന്നുമായിരുന്നു റിപ്പോർട്ടുകൾ പുറത്ത് വന്നത്. തൊട്ടുപിന്നാലെ തന്നെ അപകടത്തിന്റെ ദൃശ്യങ്ങൾ പരക്കുകയും ചെയ്തു . വാഹനങ്ങളുള്ള സമീപവാസികൾ ഉടൻ എത്തണമെന്നുമുള്ള സന്ദേശങ്ങൾ പ്രചരിക്കുകയും ചെയ്തു. പിന്നെ ഒന്നും ആലോചിച്ചില്ല കൊറോണയേ പോലും ചവിട്ടി മെതിച്ചു നാട്ടുകാർ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു.

കരിപ്പൂരിലെ ടേബിൾ ടോപ്പ് വിമാനത്താവളത്തിന്റെ രണ്ടേമുക്കാൽ കിലോമീറ്റർ നീളമുള്ള റൺവേ ചെന്നവസാനിക്കുന്നത് ഒരു താഴ്ചയിലേക്കാണ്. കൊണ്ടോട്ടി-കുന്നുംപുറം ക്രോസ് റോഡാണ് ഇതിന് താഴെ കൂടെ കന്നുപോകുന്നത്. സമീപത്ത് വീടുകളുമുണ്ട്. വലിയ ശബ്ദം കേട്ടാണ് സമീപവാസികൾ പുറത്തേക്കിറങ്ങി നോക്കുന്നത്. പുക ഉയരന്നുമുണ്ടായിരുന്നു. വാട്സാപ്പ് സന്ദേശങ്ങളിലൂടെയും മറ്റും വിവരങ്ങളിറിഞ്ഞ നാട്ടുകാർ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തുകയായിയുന്നു . കൊണ്ടോട്ടി-കുന്നുംപുറം ക്രോസ് റോഡിലെ വിമാനത്താവളത്തിന്റെ അതിർത്തി മതിൽ ചാടികടന്ന് നാട്ടുകാർ വീണുകിടക്കുന്ന വിമാനത്തിനടുത്തെത്തുകയും ചെയ്തു.

ഒന്നര മണക്കൂറിനൂള്ളിൽ വിമാനത്തിലുണ്ടായിരുന്ന 190 പേരേയും ആശുപത്രികളിലെത്തിക്കാനായി എന്നതും ശ്രദ്ധേയമായ കാര്യമാണ്. പൈലറ്റുമാരടക്കം പലർക്കും ജീവൻ നഷ്ടമായി. ആംബുലൻസുകളും മറ്റു സജ്ജീകരണങ്ങളും എത്തുന്നതിന് മുമ്പേ നാട്ടുകാർ കിട്ടിയ വാഹനങ്ങളിൽ പരിക്കേറ്റവരിൽ പലരേയും ആശുപത്രികളിലേക്കെത്തിച്ചിരുന്നു. വീണു കിടക്കുന്ന വിമാനം തീപിടിച്ച് പൊട്ടിത്തെറിക്കാനുള്ള സാധ്യതയേറെയാണെന്നറിഞ്ഞിട്ടും ഞൊടിയിലുള്ള രക്ഷാപ്രവർത്തനത്തിൽ നിന്ന് നാട്ടുകാരെ ഒട്ടും പിന്തിരിപ്പിച്ചില്ല എന്നതാണ് ശ്രദ്ധേയം. കോവിഡ് ആകുലതകളും മാറ്റിവെച്ചു. മഴയും തടസ്സമായി കണ്ടില്ല. ഇത് നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടാതിരിക്കാനും കാരണമായി മാറി.

ആശുപത്രികളിലെത്തിച്ച ശേഷവും ആരും തന്നെ കൈയൊഴിഞ്ഞില്ല. ഗുരതരമായ പരിക്കേറ്റിരുന്നവരിൽ പലർക്കും രക്തം ആവശ്യമായി വന്നിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ്, മിംസ്, ബേബി മെമ്മേറിയൽ, മെയ്ത്ര തുടങ്ങിയ ആശുപത്രികളിലേക്ക് രക്തം ആവശ്യമുണ്ടെന്ന സന്ദേശങ്ങൾ ബ്ലഡ് ഡൊണേഴ്സ് ഗ്രൂപ്പുകളിലും സാമൂഹികമാധ്യമങ്ങളിലും പരന്നു. നിമിഷംനേരം കൊണ്ട് ഈ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകൾ നിറഞ്ഞു കവിയുകയും ചെയ്തു. മഴയും കോവിഡ് ഭീതിയും വകവെക്കാതെ രാത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിന് രക്തബാങ്കിന് മുന്നിലെത്തിയവരുടെ വരി പ്രത്യേക കാഴ്ചയായിരുന്നു. മലപ്പുറത്ത് നിന്നും മറ്റും രക്തദാന സന്നദ്ധരായി കോഴിക്കോട്ടേ ആശുത്രികളിലെത്തിയ പലരും ബ്ലഡ് ബാങ്കുകൾ നിറഞ്ഞതറിഞ്ഞ് മടങ്ങി. ഇതിനിടെ കോവിഡ് കണ്ടെയിൻമെന്റ് സോണുകളിലുള്ളവർ രക്തദാനം നടത്തരുതെന്ന് ആരോഗ്യമന്ത്രിയും കോഴിക്കോട് ജില്ലാ കളക്ടറും മുന്നറിയിപ്പ് നൽകിരുന്നു. ഇക്കാര്യങ്ങൾ പരിശോധിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.ഏതായാലും ഇത്തരമൊരു സാഹചര്യത്തിൽ രക്ഷാപ്രവർത്തത്തിനും സഹായത്തിനുമായി ഇറങ്ങിയവരുടെ മനസിനെ നമിച്ചേ മതിയാകൂ.

 

അതേ സമയം 19 പേരുടെ മരണത്തിന് കാരണമായ കരിപ്പൂർ വിമാനാപകടത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിക്കുകയുണ്ടായി. 123 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകട കാരണം കണ്ടെത്താനായി ഡിജിസിഎ നിയോഗിച്ച സംഘം സംഭവ സ്ഥലത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാവിലെ തന്നെ കരിപ്പൂരിലെത്തിയിട്ടുണ്ട്. പ്രത്യേക ഹെലികോപ്റ്ററിലാണ് വി. മുരളീധരൻ കരിപ്പൂരിലെത്തിയത്. അപകടം വളരെ ദുഃഖകരവും ആശങ്കാജനകവുമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തസ്ഥലം സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് താൻ എത്തിയതെന്ന് മന്ത്രി അറിയിച്ചു.

അപകടകാരണത്തേപ്പറ്റി ഡിജിസിഎ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിൽ വിവരങ്ങൾ പുറത്തുവരും. അപകട സ്ഥലം സന്ദർശിച്ചതിന് ശേഷം പരിക്കേറ്റവരെയും മരണമടഞ്ഞവരുടെ ബന്ധുക്കളെയും കാണുമെന്നും മുരളീധരൻ അറിയിച്ചു. രാവിലെ 9.30 ആകും മുരളീധരൻ അപകടസ്ഥലം സന്ദർശിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കരിപ്പൂരിലേക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ ചികിത്സയുടെ ഏകോപനത്തിന് ആശുപത്രികളിൽ ഡെപ്യൂട്ടി കളക്ടർമാർക്ക് ചുമതല ഏൽപ്പിച്ചിട്ടുണ്ട്. അടിയന്തര നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സിക്കാൻ ആശുപത്രികളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.


അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കരിപ്പൂരിലെത്തുമെന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മകുമാറിനെ വിലങ്ങണിയിക്കാൻ ഇരട്ട ചങ്കനും വിറച്ചു മുഖ്യൻ പൂജപ്പുരയിലേക്ക് അയച്ച ദൂത്, ആ സത്യങ്ങൾ പുറത്ത്  (9 minutes ago)

ശ്രീലേഖ IPSന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപ്രതീക്ഷിത നീക്കം IPS ഇവിടെ വേണ്ടെന്ന്. !!! BJPയുടെ ഫ്ലക്സുകൾ അഴിച്ചുമാറ്റി  (24 minutes ago)

വിലങ്ങ് കൊണ്ടുവന്നവനെ ​ദഹിപ്പിച്ച് പത്മകുമാർ; ഭയന്ന് വിറച്ച CPM ആ നാറിയ കളി കളിച്ചു SITയെ പോലും വകവയ്ക്കാതെ!!!  (44 minutes ago)

കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കില്ലെന്ന് സുധാകരൻ: കുടഞ്ഞെറിഞ്ഞ് കെ മുരളീധരന്‍: ഒളിഞ്ഞും തെളിഞ്ഞും രാഹുൽ മാങ്കൂട്ടത്തിനെതിരെ നീക്കം...  (59 minutes ago)

Rajendra Arlekar ഗവർണർ വീണ്ടും പണി തുങ്ങി  (1 hour ago)

നഗരസഭാ ഭരണ സംവിധാനങ്ങളിൽ നിർമ്മിത ബുദ്ധി ബുദ്ധി; ഭരണത്തിൽ പരമാവധി സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (2 hours ago)

രാഹുൽ പൂർണമായും പൊതു പ്രവർത്തകൻ എന്ന നിലയിലും ഒരു പുരുഷൻ എന്ന നിലയിലും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാണു ചെയ്തത്; വിവാഹം കഴിക്കാം എന്ന പ്രതീക്ഷ നൽകി പെൺകുട്ടികളുടെ മനസ്സു മാറ്റി ലൈംഗിക വേഴ്ചയ്ക്  (2 hours ago)

രണ്ട് പെൺകുട്ടികളെ അനാഥരാക്കിയവരാണ് ഇന്ന് എനിക്കെതിരെ വരുന്നത്; വാക്കുകളിലൂടെ മറ്റുള്ളവരെ കൊല്ലാൻ ശ്രമിക്കുന്ന ആളുകൾ വന്നിട്ട് എന്റെ മുഖം വച്ച് പോസ്റ്റ് ഇടുന്നു; ഇത്ര വിഷയ ദാരിദ്ര്യമോ പി.പി. ദിവ്യയ്ക്  (2 hours ago)

സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരിയായ  (3 hours ago)

പരിശീലനത്തിനിടെ ബാസ്കറ്റ്ബോൾ പോസ്റ്റ് നെഞ്ചിൽ വീണ്  (4 hours ago)

ഭര്‍തൃമതിയായ യുവതി തൂങ്ങിമരിച്ച നിലയില്‍...  (4 hours ago)

വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 750ലധികം പോയിന്റ് ആണ് മുന്നേറിയത്.  (5 hours ago)

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്ന കേസിൽ 3 ജീവനക്കാരികളടക്കം 4 പേർക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.  (5 hours ago)

ദേശീയ നാവികദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവക്കും...  (5 hours ago)

ദര്‍ശന നിയന്ത്രണം ഉണ്ടാകും....  (5 hours ago)

Malayali Vartha Recommends