Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് എം എല്‍ എ നല്‍കിയ കത്ത് ...പിണറായിയെ തീര്‍ക്കാന്‍ ഗവര്‍ണ്ണര്‍ രണ്ടും കല്പിച്ച്... സ്വപ്നയുടെ തട്ടിപ്പിന് സംസ്ഥാന സര്‍ക്കാര്‍ കൂടെ നിന്നു

10 AUGUST 2020 11:00 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന സര്‍ക്കാര്‍ പ്രളയ കാലത്തെ നഷ്ടം വിലയിരുത്താനായി സമാഹരിച്ച പണം സ്വപ്‌നയെപ്പോലുള്ള പേരും കള്ളികള്‍ കമ്മീഷന്‍ അടിച്ചു എന്ന് പറഞ്ഞാല്‍ ഏതു മലയാളിക്കാണ് അരിശം വരാത്തത് .അത്രമാത്രമേ ഇപ്പോള്‍ പ്രതിപക്ഷവും ചെയ്യുന്നുള്ളു .ഭരണപക്ഷം തെറ്റുചെയ്യുമ്പോള്‍ അല്ലെങ്കില്‍ ഗുരുതര വീഴ്ച നടത്തിയിട്ട് ജനങ്ങളുടെ നെഞ്ചത്തേക്ക് കുതിര കയറുമ്പോള്‍ സ്വാഭാവികമായും പ്രതിപക്ഷത്തുള്ള രാഷ്ട്രീയകകഷികള്‍ അവരവരുടേതായ നിലയില്‍ അതിശക്തമായി എതിര്‍ക്കും .

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയില്‍ നടക്കുന്ന ഫ്‌ലാറ്റ് നിര്‍മാണത്തിനു പിന്നില്‍ സ്വപ്നയും സരിത്തും വഴി യുഎഇ കോണ്‍സുലേറ്റ് വരെ നീളുന്ന അഴിമതിയുണ്ടെന്ന് ആരോപണം ശക്തമാകുമ്പോള്‍ ,പരസ്പര ബന്ധമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു തടി തപ്പാനാണ് മുഖ്യമന്ത്രിയുടെ ശ്രമം . വിദേശത്തു ഗൂഢാലോചന നടത്തി കേന്ദ്രമറിയാതെ സംസ്ഥാന സര്‍ക്കാര്‍ വിദേശ ഫണ്ട് സ്വീകരിച്ചെന്നും ഇതില്‍ ഒരു കോടി രൂപ സ്വപ്നയ്ക്കു കമ്മിഷന്‍ ലഭിച്ചെന്നും വടക്കാഞ്ചേരി എം എല്‍ എ അനില്‍ അക്കര ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ ആരോപിച്ചു. ഈ വിഷയത്തില്‍ ഗവര്‍ണ്ണര്‍ അടിയന്തിരമായി ഇടപെടണം എന്ന വാദമാണ് ഉയര്‍ന്നു കേള്‍ക്കുന്നത് .

ഏതുവിധേയനെയും സംസ്ഥാന സര്‍ക്കാരിനെ കരിവാരിത്തേക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം എന്ന ആരോപണം മുഖ്യമന്ത്രി ഉന്നയിക്കുമ്പോഴും അഴിമതിയുടെ കഥകള്‍ പുറത്തുവരുബോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വാളോങ്ങുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിക്കുന്നത് . വടക്കാഞ്ചേരിയില്‍ നടക്കുന്ന ഫ്‌ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ അടിച്ചെടുത്തതായി സ്വപ്ന ഇതിനോടകം തുറന്ന് പറഞ്ഞിട്ടും സര്‍ക്കാരിന് വീഴ്ച പറ്റിയില്ല എന്ന് പറയുന്നത് എത്രമാത്രം ധാര്‍ഷ്ട്യവും ധിക്കാരവും നിറഞ്ഞ സമീപനം ജനങ്ങളോട് വച്ചുപുലര്‍ത്തുന്നതുകൊണ്ടാണെന്നു മനസ്സിലാക്കാവുന്നതേ ഉള്ളു .അതിനു മറുപടി പറയേണ്ടത് അതിനേക്കാള്‍ ശക്തമായ ഭാഷയില്‍ തന്നെയാണ് .അതാണ് ഇപ്പോള്‍ പ്രതിപക്ഷം ചെയ്യുന്നത് .

സ്വപ്നയുടെ സ്വകാര്യ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ വടക്കാഞ്ചേരിയിലെ ഭാവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമാണെന്നു സ്വപ്ന തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കിയതായാണു വിവരം. അങ്ങനെയെങ്കില്‍ പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയ സംസ്ഥാന സര്‍ക്കാരിനും അഴിമതിയില്‍ പങ്കുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് ആവശ്യം.

വിദേശ ഫണ്ടിന്റെ ദുരുപയോഗവും കേന്ദ്ര നയതന്ത്ര മാനദണ്ഡങ്ങളുടെ ലംഘനവും വിശദമായി തന്നെ അന്വേഷിക്കണം. നിര്‍മാണ സ്ഥലത്തെ പരസ്യ ബോര്‍ഡില്‍ കേരള ലൈഫ് മിഷന്‍ പദ്ധതി യുഎഇ കോണ്‍സുലേറ്റ് വഴി എമിറേറ്റ്‌സ് റെഡ് ക്രസന്റ് സ്‌പോണ്‍സര്‍ ചെയ്തതാണെന്നും നിര്‍മാണ ചുമതല 'യുണിടെക്കി'നാണെന്നും വെണ്ടയ്ക്ക വലുപ്പത്തില്‍ എഴുതിയിട്ടുണ്ട്. എന്നിട്ടും ഇതിനു പിന്നില്‍ നടന്ന ക്രമക്കേട് അറിഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത് ,അഥവാ അറിഞ്ഞിട്ടും അറിഞ്ഞിട്ടില്ല എന്ന ഭാവമാണ് മുഖ്യമന്ത്രി പറയുന്നത് യുഎഇ ചാരിറ്റി സ്ഥാപനമായ റെഡ് ക്രസന്റിന് ഇന്ത്യയില്‍ നേരിട്ടു പദ്ധതികള്‍ ഏറ്റെടുക്കാന്‍ കഴിയില്ല. ഏറ്റെടുക്കണമെങ്കില്‍ മാതൃ എന്‍ജിഒ ആയ റെഡ് ക്രോസ് വഴി സമീപിക്കണം.ഇതില്‍ തന്നെ വലിയ തട്ടിപ്പ് നടന്നിട്ടുണ്ട് എന്നത് പകലുപോലെ വ്യക്തമാവുകയാണ് .അതിനാല്‍ തന്നെ ഇതിനു തക്കതായ വിശദീകരണം നല്‍കാതെ സംസ്ഥാന മുഖ്യമന്ത്രി പദത്തിലിരിക്കുന്ന പിണറായി വിജയന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല . റെഡ്‌ക്രോസിന്റെ ഇന്ത്യയിലെ ഭാരവാഹികള്‍ രാഷ്ട്രപതിയും കേന്ദ്ര ആരോഗ്യ മന്ത്രിയുമാണ്.

രാഷ്ട്രപതി ഭവനും കേന്ദ്ര സര്‍ക്കാരും അറിയാതെ എങ്ങനെ യുഎഇ റെഡ് ക്രസന്റ് കേരളത്തില്‍ പണം ചെലവു ചെയ്‌തെന്നും അതിനു കേരള സര്‍ക്കാര്‍ എങ്ങനെ സ്ഥലം വിട്ടു നല്‍കിയെന്നും അന്വേഷിക്കും .ഇതില്‍ ഗുരുതരമായ ആരോപണമാണ് സംസ്ഥാന സര്‍ക്കാര്‍ നേരിടുന്നത് .കേരത്തിലെ ഈ വന്‍തട്ടിപ്പ് പുറത്തുവന്നതോടെ പിണറായും കൂട്ടരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് .

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (2 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (3 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (3 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (3 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (3 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (3 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (3 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (3 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (3 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (4 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (5 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (5 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (5 hours ago)

Malayali Vartha Recommends