സംസ്ഥാനത്ത് 1417 പേര്‍ക്ക് കോവിഡ്; 1426 പേര്‍ രോഗമുക്തി നേടി; 1242 പേര്‍ക്ക് രോഗബാധ; 105 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല; 5 പേർ മരണമടഞ്ഞു

ഇന്ന് സംസ്ഥാനത്ത് 1417 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് ബാധിച്ച് 5 പേർ മരണമടഞ്ഞു.
1426 പേര്‍ രോഗമുക്തി നേടി. ഇന്ന് അഞ്ച് മരണമാണ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 1242 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 105 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 62 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 72 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു
https://www.facebook.com/Malayalivartha