Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സ്വപ്നത്തേക്കാള്‍ വേഗത്തില്‍... മലയാളികളെ ഞെട്ടിപ്പിച്ച സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ സംഘമായ എന്‍ഐഎ ദുബായില്‍ നടത്തിയത് ചടുല നീക്കം; ആരും ചിന്തിക്കുന്നതിന് മുമ്പ് ദുബായിലെത്തി പൊക്കേണ്ടവരെ പൊക്കി ചോദ്യം ചെയ്ത് കൊച്ചുവെളുപ്പാന്‍ കാലത്ത് ദുബായ് വിട്ടു

13 AUGUST 2020 08:50 AM IST
മലയാളി വാര്‍ത്ത

സ്വപ്ന സുരേഷ് മുഖ്യ പ്രതിയായ സ്വര്‍ണ കള്ളക്കടത്ത് കേസ് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ദുബായിലേക്ക് തിരിച്ചപ്പോള്‍ മോഹന്‍ലാലിന്റെ അക്കരെയക്കരെയക്കരെ എന്ന സിനിമയാണ് ഓര്‍മ്മ വരുന്നത്. ശ്രീനിവാസന്റെ സ്‌ക്രിപ്റ്റും പ്രിയദര്‍ശന്റെ സംവിധാനവും മോഹന്‍ലാലിന്റേയും ശ്രീനിവാസന്റേയും അഭിനയവും കൂടിയായപ്പോള്‍ സിഐഡി അന്വേഷണത്തിന്റെ പോക്ക് നമ്മള്‍ കണ്ടതാണ്. സര്‍ക്കാര്‍ ചെലവില്‍ അമേരിക്കയില്‍ അടിച്ച് പൊളിക്കുന്ന സിഐഡികള്‍. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘം ദുബായില്‍ പോയപ്പോഴും മലയാളികള്‍ ഈ ചിത്രം ഓര്‍ത്ത് പോയത് സ്വാഭാവികം.

എന്നാല്‍ മലയാളികളെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ഈ അന്വേഷണ സംഘം. രണ്ടു ദിവസത്തിനകം ദുബായില്‍ എത്തുമെന്ന് ചാനലുകാര്‍ ബ്രേക്കിംഗ് നല്‍കിയപ്പോള്‍ തന്നെ രണ്ട് ദിവസം മുന്നേ എത്തിയതായി വിവരവും വന്നു. മാത്രമല്ല കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും അന്വേഷണ സംഘം ദുബായില്‍ കറങ്ങുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ സകലരേയും ഞെട്ടിച്ച് പുലിമടയില്‍ പോയി പൊക്കേണ്ടവരെ പൊക്കി ചോദ്യം ചെയ്തിട്ട് മൂന്ന് ദിവസം കൊണ്ട് എന്‍ഐഎ തിരികെ മടങ്ങിയിരിക്കുകയാണ്.

പ്രധാനമന്ത്രിയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ശക്തമായ മേല്‍നോട്ടമാണ് എന്‍ഐഎയ്ക്ക് ചടുലമായ ഈ നീക്കം നടത്തി പ്രതികളെ ദുബായില്‍ പോയി ചോദ്യം ചെയ്യാന്‍ കഴിഞ്ഞത്. എന്‍ഐഎ സംഘം ദുബായില്‍ പോകാനായി അനുമതി ചോദിച്ചപ്പോള്‍ തന്നെ അജിത് ഡോവല്‍ യുഎഇയുമായി ബന്ധപ്പെട്ടു. ഇന്ത്യയുമായി ശക്തമായ ബന്ധമുള്ള യുഎഇ അന്വേഷണത്തിന് എല്ലാ പിന്തുണയും നല്‍കി. ഇതോടെയാണ് ആരാരുമറിയാതെ അന്വേഷണ സംഘത്തിന് ദുബായില്‍ പോയി വളരെപ്പെട്ടന്ന് തിരിച്ചു വരാന്‍ കഴിഞ്ഞത്.

വിശ്രമമില്ലാതെ ദുബായില്‍ നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. രഹസ്യ സ്വഭാവം നിലനിര്‍ത്തിയാണ് സംഘം തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിച്ചത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. കൂടാതെ കേസില്‍ സംശയ നിഴലിലുള്ള പലരേയും ചോദ്യം ചെയ്തതായാണ് അറിവ്. കേസില്‍ വിശദമായ ചോദ്യം ചെയ്യലിന് ഫൈസല്‍ ഫരീദിനെ കൈമാറണമെന്ന് ഇന്ത്യ യുഎഇയോട് ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം അബൂദബിയില്‍ നിന്ന് ഇന്നലെ വെളുപ്പിനാണ് എന്‍ഐഎ സംഘം ഡല്‍ഹിക്ക് തിരിച്ചത്. ദുബായിലും അബൂദബിയിലും മൂന്ന് ദിവസം അവശ്യമായ തെളിവുകള്‍ ശേഖരിച്ചാണ് എന്‍ഐഎ ടീം മടങ്ങിയത്.

ദുബായുമായി ബന്ധപ്പെടുത്തി ലൈഫ് മിഷന്‍ കരാറും ശ്രദ്ധ നേടിയിരുന്നു. സ്വപ്ന സുരേഷിന് ഒരു കോടി കമ്മീഷന്‍ കിട്ടിയത് ഈ വകയാണെന്നും പറയുന്നുണ്ട്. ഇതിനെപ്പറ്റിയും അന്വേഷണ സംഘം അന്വേഷണം നടത്തിയതായാണ് സൂചന. അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാര്‍ കിട്ടിയത് സന്ദീപ് നായര്‍ വഴിയെന്ന് യൂണിടാക്ക് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുമായോ ഉദ്യോഗസ്ഥരുമോയോ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും സ്വപ്‌നയായിരുന്നു ഇടനിലക്കാരിയെന്നും കമ്പനി വ്യക്തമാക്കി. 18 കോടിയുടെ കരാറാണ് ഒപ്പിട്ടത്. അതില്‍ പതിനാലര കോടി തങ്ങള്‍ക്കി കിട്ടി. കരാര്‍ ഒപ്പിട്ടതിന് സ്വപ്‌ന കമ്മിഷന്‍ ആവശ്യപ്പെട്ടെന്നും പറയുന്നു. കരാറിനായി എല്ലാം സ്വപ്‌നയാണ് ചെയ്തത്. തനിക്ക് ഭാഷ അറിയാത്തതിനാല്‍ അറബിയുമായി സംസാരിച്ചത് സ്വപ്‌നയാണ്. കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം ലഭിച്ചത്. ഇതുസംബന്ധിച്ച മൊഴി താന്‍ എന്‍.ഐ.എക്ക് നല്‍കിയിട്ടുണ്ട്. ഈ പണമാണ് എം.ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കറില്‍ നിന്ന് എന്‍ഐഎ കണ്ടെടുത്തത്.

ദുബായില്‍ അന്വേഷണം ശക്തമാകുമ്പോള്‍ ഇവിടെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി വച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് വിധി പറയല്‍ മാറ്റിയത്. ദുബായില്‍ പോയ എന്‍ഐഎ സംഘം തിരിച്ചെത്തി വിശകലം നടത്തുന്നതോടെ കാര്യങ്ങള്‍ മണിമണിയായി വ്യക്തമാകും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends