Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

തട്ടം മാറിയപ്പോള്‍ ഞെട്ടിത്തരിച്ചു... സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക തെളിവായ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചുള്ള ഗൂഢാലോചന പൊളിച്ചടുക്കി അന്വേഷണ സംഘം; തങ്ങളുടെ കൂട്ടായ്മയുടെ സൗഹൃദ വേദിയായി ഫ്‌ളാറ്റിനെ സ്വപ്ന സുരേഷ് വിശേഷിച്ചപ്പോള്‍ അറ്റകൈ പ്രയോഗിച്ച് കസ്റ്റംസ്; ഫ്‌ളാറ്റില്‍ രാത്രി 1 മണിക്ക് സ്വപ്‌നയും പ്രതികളും ഒത്തുകൂടിയത് പ്രാര്‍ത്ഥിക്കാനല്ല

14 AUGUST 2020 10:33 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്ങൾക്ക് നാശനഷ്ടം

വളരെ സീരിയസായി സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നടത്തുമ്പോഴും അതിനിടയിലെ ചില സാഹചര്യങ്ങള്‍ ചിരിയുളവാക്കുന്നതാണ്. അന്വേഷണ സംഘത്തിന്റെ ലൈറ്റായുള്ള ചോദ്യങ്ങള്‍ക്ക് സ്വപ്നയുള്‍പ്പെടെയുള്ള പ്രതികള്‍ കുഴയ്ക്കുന്ന ഉത്തരങ്ങളാണ് പലപ്പോഴും നല്‍കുന്നത്. ഇത് പൊളിച്ചടുക്കുന്നതാണ് എന്‍ഐഎയുടെ ഡയറക്ടായുള്ള മറുചോദ്യം. ഇതിനിടയില്‍ കോടതിയില്‍ സീരിയസായി നടക്കുന്ന വാദങ്ങള്‍ക്കിടയില്‍പ്പോലും ചിലപ്പോള്‍ ചിരിപൊട്ടുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. ഇത് കേട്ട് പലപ്പോഴും പ്രതികള്‍ക്ക് പോലും ചിരിയടക്കാന്‍ പ്രയാസമാണ്. അതേസമയം തട്ടത്തിലാണെന്റെ ദു:ഖം എന്നത് പോലെയാണ് സ്വപ്ന സുരേഷ്. കോടതിയ്ക്ക് വെളിയില്‍ തട്ടമില്ലാതെ സ്വപ്നയെ കാണാനാവില്ല. കാറ്റത്ത് ഒന്നു തട്ടം മാറിയാലോ ഞെട്ടിത്തരിച്ചു പോകും. നമ്മള്‍ ചിത്രങ്ങളില്‍ കാണുന്ന പഴയ സ്വപ്നയൊന്നുമല്ല. കരഞ്ഞ് തളര്‍ന്ന് രൂപം പോലും മാറിയ വേറെ ഏതോ ഒരു സ്വപ്നയെപ്പോലെ.

എന്നാല്‍ ഈ കാണുന്ന പഞ്ചപാവമല്ല സ്വപ്നയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്വപ്നയ്ക്ക് അത്രയും സ്വാധീനം ഉണ്ടെന്നാണ് വിലയിരുത്തല്‍. സ്വപ്‌നയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള കസ്റ്റംസിന്റെ വാദത്തിലാണ് സ്വപ്നയുടെ ഉന്നത ബന്ധം ചുരുളഴിയുന്നത്. സരിത്ത് പിടിയിലായതിന് പിന്നാലെ ഒളിവില്‍ പോകാനും സ്വപ്‌ന തന്റെ സ്വാധീനം ഉപയോഗിച്ചതായാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. അതിര്‍ത്തി കടക്കാന്‍ പോലും സ്വപ്‌ന ഉന്നതങ്ങളിലെ തന്റെ സ്വാധീനം ഉപയോഗപ്പെടുത്തി.



കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ ഭരണത്തില്‍ സ്വാധീനം ഉണ്ടാകുന്നത് ഒരു സ്വാഭാവികമായ കാാര്യമാണെന്നും സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്‌തെന്ന് കുറ്റത്തിന് ഒരുമാസമായിട്ടും കസ്റ്റംസിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്നുമാണ് സ്വപ്‌നയുടെ അഭിഭാഷകന്‍ വാദിച്ചത്. അതേസമയം സ്വപ്‌നയ്‌ക്കെതിരേ ശക്തമായ തെളിവുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്.

പോലീസിലും സ്വപ്‌നയ്ക്ക് വലിയ പിടിപാടുണ്ട്. ഉന്നത ബന്ധം ഉപയോഗപ്പെടുത്തിയാണ് കേരളം കടന്നത്. കോവിഡ് കാലത്തെ കര്‍ശന പരിശോധനകള്‍ നില നില്‍ക്കുമ്പോള്‍ പോലും ചെക്ക് പോസ്റ്റ് കടന്നുപോകാന്‍ കഴിയുമെന്ന് സ്വപ്‌നയ്ക്ക് ഉറപ്പുണ്ടായിരുന്നു.

കുറ്റവാളി അല്ലെങ്കില്‍ പിന്നെ സ്വപ്‌ന എന്തിനാണ് സന്ദീപിനൊപ്പം നാടുവിട്ടത് എന്നും കസ്റ്റംസ് ചോദിച്ചു. സന്ദീപിന്റെ ഭാര്യ സ്വപ്‌നയ്‌ക്കെതിരേ മൊഴി നല്‍കിയിട്ടുണ്ട്. ബാഗില്‍ സ്വര്‍ണ്ണം ഉണ്ടെന്ന് ഉറപ്പുള്ളത് കൊണ്ടാണ് തിരിച്ചയയ്ക്കാന്‍ സ്വപ്‌ന ശ്രമിച്ചത്.

പിന്നീടാണ് എല്ലാവരേയും ചിരിപടര്‍ത്തിക്കൊണ്ടുള്ള എന്‍ഐഎയുടെ ചോദ്യം വന്നത്. രാത്രി ഒരുമണിക്ക് പ്രതികളെല്ലാം ഫ്‌ളാറ്റില്‍ ഒത്തു ചേര്‍ന്നത് പ്രാര്‍ത്ഥിക്കാനോ കോവിഡ് പ്രതിരോധത്തെക്കുറിച്ച് ആലോചിക്കാനോ എന്നാണ് കസ്റ്റംസ് ചോദിച്ചത്. കംസ്റ്റംസിന്റെ ഈ തരത്തിലുള്ള അപ്രതീക്ഷിത വാദം വന്നതോടെ ചിരിപടര്‍ന്നു. പക്ഷെ കോടതിയായതിനാല്‍ ആ ചിരിക്ക് ആയുസ് കുറവായിരുന്നു. കസ്റ്റംസ് സ്വര്‍ണ്ണക്കടത്തിന്റെ ഗൂഡാലോചനയ്ക്ക് വേണ്ടിയായിരുന്നു ഒത്തുകൂടിയതെന്നാണ് കസ്റ്റംസ് വാദിച്ചത്. ഉന്നത ഉദ്യോഗസ്ഥനും ഈ ഫ്‌ളാറ്റില്‍ വന്നിട്ടുണ്ട്. ഇത്തരത്തില്‍ സ്വാധീനമുള്ളവര്‍ ഉള്ളപ്പോള്‍ ജാമ്യം നല്‍കിയാല്‍ കേസിന്റെ അവസ്ഥ പിന്നെന്താകുമെന്നും കസ്റ്റംസ് ചോദിച്ചു. ഇതോടെയാണ് സ്വപ്നയുടെ ജാമ്യം തുലാസിലായത്.

ഇതിന് പിന്നാലെ സ്വപ്നയ്ക്ക് കുരുക്കായി ദുബായില്‍ നിന്നും വിവാഹ സമ്മാനമായി കിട്ടിയെന്ന് പറയുന്ന ഒരു കിലോ സ്വര്‍ണവും മാറിയിരിക്കുകയാണ്. ഇത്രയും സ്വര്‍ണം ഒറ്റത്തവണയായി ഇന്ത്യയിലെത്തിക്കാന്‍ നിയമപരമായി കഴിയില്ല. അതോടൊപ്പം എം ശിവശങ്കറിനും കുരുക്ക് മുറുകുകയാണ്. സ്വപ്‌നയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് അകന്ന ബന്ധുവാണെന്നും ഇതാണു പരിചയത്തിലേക്ക് എത്തിച്ചതെന്നുമാണ് ശിവശങ്കര്‍ ആദ്യം പറഞ്ഞത്. എന്നാല്‍, മൊെബെല്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ സരിത്തുമായി പല തവണ സംസാരിച്ചിരുന്നെന്നും ഒരു മണിക്കൂര്‍വരെ നീണ്ട സംസാരം നടന്നെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതോടെയാണ് ശിവശങ്കറുടെ കാര്യവും ഓക്കെയാകുന്നത്.

n>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (3 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (3 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (3 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (4 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (4 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (4 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (6 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (6 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (6 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (6 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (6 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (7 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (7 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (7 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (7 hours ago)

Malayali Vartha Recommends