Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വീണ്ടും വിളിക്കുമ്പോള്‍... സ്വപ്ന സുരേഷിന്റെ ലോക്കറില്‍ കണ്ടെത്തിയ കോടിക്കണക്കിന് രൂപയുടെ ഉടമസ്ഥരെ കുറിച്ച് ശിവശങ്കറില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ക്ലൂ കിട്ടിയെന്ന് സൂചന; തിരുവനന്തപുരത്തെ ബാങ്കുകളില്‍ നിന്നും കണ്ടെത്തിയ പണത്തിന് ജീവന്‍ ഉണ്ടെന്ന് നിഗമനം

16 AUGUST 2020 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

എസ്.ബി.ഐ തിരുവനന്തപുരം ശാഖയില്‍ ഉള്‍പ്പെടെ സ്വപ്നയുടെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും പേരിലുള്ള ലോക്കറില്‍ കണ്ടെത്തിയ കോടിക്കണക്കിന് രൂപയുടെ ഉടമസ്ഥരെ കുറിച്ച് ശിവശങ്കറില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ക്ലൂ കിട്ടിയെന്ന് സൂചന.

ശിവശങ്കറിന് വേണ്ടി മാത്രമല്ല കോടികള്‍ വന്നതെന്നും അത് സൂക്ഷിക്കാനുള്ള ചുമതലയാണ് ശിവശങ്കറിന് ഉണ്ടായിരുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയെന്ന് കേള്‍ക്കുന്നു.

തന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ സ്വപ്നയുമായി ജോയിന്റ് അക്കൗണ്ട് തുടങ്ങാന്‍ ശിവശങ്കര്‍ ഏല്‍പ്പിച്ചത് സ്വപ്നയെ പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയാത്തതു കൊണ്ടാണെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരത്തെ ബാങ്കുകളില്‍ നിന്നും കണ്ടെത്തിയ പണത്തിന് ജീവന്‍ ഉണ്ടെന്ന് ശിവശങ്കറിന് അറിയാം. എങ്കില്‍ അത് ആരുടെ പണമാണ്? എവിടെ നിന്നും കിട്ടിയ കൈക്കൂലിയാണ്? അത് ആര്‍ക്കു കൊടുക്കാനുള്ളതാണ്?

കോടികളുടെ കാവല്‍ക്കാരനാണ് ശിവശങ്കറെന്നാണ് പ്രധാന ആരോപണം. അതേ സമയം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതരെ ഒഴിവാക്കി ഉദ്യോഗസ്ഥരില്‍ കേസ് പിടിച്ചു നിര്‍ത്തുമോ എന്ന് കണ്ടറിയണം. ഒടുവില്‍ ശിവശങ്കറിനെ ജയിലിലാക്കി സി പി എം ഉന്നതരെ രക്ഷിക്കുമാ എന്ന് കണ്ടറിയണം. സത്യസന്ധമായി അന്വേഷിച്ചാല്‍ തീര്‍ച്ചയായും മുഖം മൂടി അഴിഞ്ഞുവീഴും.

സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ പ്രോജക്റ്റുകള്‍ക്ക് ലഭിച്ച കമ്മീഷനും കൈക്കൂലിയുമാണ് ലോക്കറില്‍ സൂക്ഷിച്ചതെന്ന കൃത്യമായ വിവരം ഇ.ഡിക്ക് കിട്ടിയെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ വിവിധ ബാങ്കുകളില്‍ ഇത്തരത്തില്‍ ലോക്കറുകളുണ്ടോ എന്ന സംശയവും ഇ ഡിക്ക് ഉണ്ട്.

കസ്റ്റംസിനും എന്‍ ഐ എ ക്കും പുറമേ ഇ.ഡി. സംസ്ഥാനത്ത് എത്തിയതോടെ കള്ളന്‍ പവിത്രന്‍മാര്‍ക്ക് ചങ്കിടി തുടങ്ങിയിരുന്നു. ഇ.ഡി അന്വേഷിക്കുന്നത് സാമ്പത്തിക കുറ്റകൃത്യങ്ങളാണ്. സ്വര്‍ണ്ണ കടത്തിന് പുറമേ സാമ്പത്തിക ഹവാല ഇടപാടുകള്‍ സജീവമായിരുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. കേരളത്തിലെത്തിയത്. ഇ ഡിയുടെ ലക്ഷ്യം കൃത്യമാണ്. കോടികള്‍ വിദേശത്ത് നിന്നും ഒഴുകുന്നുണ്ടെന്നാണ് ഇ ഡി മനസിലാക്കിയിട്ടുള്ളത്. സ്വപ്നാ സുരേഷിന്റെ ഫ്‌ളാറ്റില്‍ നിന്നും കണ്ടെത്തിയ ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ വിശദാംശങ്ങളും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.

രണ്ട് ലോക്കറുകളില്‍ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും നേരത്തെ കണ്ടെത്തിയിരുന്നു. രണ്ടും ചാര്‍ട്ടേഡ് അക്കൗണ്ടിനൊപ്പം ജോയിന്റ് ആണ് . ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടാണ് ലോക്കര്‍ തുറന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നേരത്തെ മൊഴി നല്‍കിയിരുന്നു. ശിവശങ്കറിന്റെ ബിനാമി ഇടപാടാണോ ഇതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ചിരുന്നു. ലൈഫ് മിഷന്‍ വഴി കിട്ടിയ കമ്മീഷനാണ് ഒരു കോടിയെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

സ്വപ്നയുടെ മൊഴിയില്‍ നിന്ന് കിട്ടിയ നിര്‍ണായക വിവരങ്ങള്‍ അനുസരിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിക്കും കസ്റ്റംസിനും പിന്നാലെയാണ് എന്‍ഫോഴ്‌മെന്റ് ഡയറക്ട്രേറ്റും എം ശിവശങ്കറിനെ ചോദ്യം ചെയ്തത്.

ശിവശങ്കറിന് സ്വപ്നയുടെ ദുരൂഹ വ്യക്തിത്വത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇഡി വ്യക്തമാക്കിയിരുന്നു. കൂടാതെ, അടുത്ത ബന്ധമാണ് എം ശിവശങ്കറുമായി സ്വപ്നയ്ക്ക് ഉണ്ടായിരുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞിരുന്നു.

സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്ല സ്വാധീനമുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. പ്രളയ സഹായം സ്വരൂപിക്കാന്‍ എം ശിവശങ്കര്‍ യുഎഇയില്‍ പോയ സമയത്ത് സ്വപ്നയും ഒപ്പമുണ്ടായിരുന്നു എന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

 

L
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...  (32 minutes ago)

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...  (40 minutes ago)

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...  (52 minutes ago)

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (6 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (6 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (7 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (7 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (7 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (8 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (9 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (10 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (10 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (10 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (10 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (10 hours ago)

Malayali Vartha Recommends