Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

സ്വപ്നത്തേക്കാള്‍ വേഗത്തില്‍... ഒരു കിലോ സ്വര്‍ണവും ഒരു കോടി രൂപയും കണ്ടെത്തിയ സ്വപ്നയുടെ ലോക്കറുകളെപ്പറ്റിയുള്ള അന്വേഷണം നീളുമ്പോള്‍ പിടികിട്ടാത്ത പല ചോദ്യങ്ങളും ഉയരുന്നു; സ്വപ്ന ലോക്കര്‍ എടുത്തത് അനധികൃത ഇടപാടിനെന്ന് സംശയം; സ്വപ്നയുടെ താക്കോല്‍ എന്തിന് മറ്റൊരാളെ ഏല്‍പ്പിച്ചു?

17 AUGUST 2020 09:03 AM IST
മലയാളി വാര്‍ത്ത

ഈ ബാങ്ക് ലോക്കറുകളൊന്നുമില്ലാത്ത കാലത്ത് പണക്കാരായ ജന്മിമാരില്‍ പലരും വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിച്ച പണപ്പെട്ടിയുടെ താക്കോല്‍ സൂക്ഷിച്ചിരുന്നത് മൂണ്ടിന്റെ അറ്റത്താണ്. ഉറങ്ങുമ്പോള്‍ തലയിണയ്ക്കടിയിലും. ഇപ്പോഴും ലോകത്ത് പലയാള്‍ക്കാരും ഇങ്ങനെയൊരു മാര്‍ഗം സ്വീകരിക്കുന്നുണ്ട്. എന്നാല്‍ സ്വപ്ന സുരേഷിന് സ്വന്തം തലയിണയെപ്പോലും വിശ്വാസമില്ല. കോടികള്‍ സൂക്ഷിച്ചിരുന്നത് ലോക്കറിലായിരുന്നെങ്കിലും അതിലും വിശ്വാസം പോരായിരുന്നു. അതിനാല്‍ ആ താക്കോല്‍ ഏല്‍പ്പിച്ചതാകട്ടെ വേറൊരാളുടെ കൈയ്യിലാണ്. ലോക്കര്‍ എടുക്കാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പരിചയപ്പെടുത്തിക്കൊടുത്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ആള്. ലോക്കറുകളുടെ താക്കോല്‍ സൂക്ഷിച്ചിരുന്നതും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വേണുഗോപാലായിരുന്നെന്നാണ് കണ്ടെത്തല്‍.

അതേസമയം സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് ബാങ്ക് ലോക്കര്‍ എടുത്തത് അനധികൃത ഇടപാടുകള്‍ക്ക് വേണ്ടിയാണെന്നും സൂചനയുണ്ട്. 2018 നവംബറിലാണ് സ്വപ്ന തന്റെ പേരില്‍ ലോക്കര്‍ എടുത്തത്. സ്വര്‍ണക്കടത്ത് തുടങ്ങിയത് 2019 ജൂലായ് മാസം മുതലാണ്. ഇതാണ് ഇത്തരത്തിലൊരു സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തോന്നാന്‍ കാരണം.

ഈ ലോക്കര്‍ താക്കോല്‍ ഏല്‍പ്പിച്ച വേണുഗോപാല്‍ പല തവണ തുറന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പണം സ്വപ്ന നിര്‍ദ്ദേശിച്ചവരുടെ പക്കല്‍ വേണുഗോപാല്‍ കൊടുത്തുവിടുകയായിരുന്നു. ഇടപാടിലെ വേണുഗോപാലിന്റെ പങ്ക് അന്വേഷണ പരിധിയില്‍ ഉണ്ട്. എന്നാല്‍ ശിവശങ്കര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വപ്നയുടെ ഇടപാടുകളില്‍ പങ്കില്ലെന്നാണ് വേണുഗോപാല്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.

എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടുവട്ടമാണ് ചോദ്യം ചെയ്തത്. ഇതോടെ പുറത്തു വരുന്നതു സ്വപ്നയ്ക്ക് അധികാരത്തിന്റെ ഇടനാഴിയിലുള്ള സ്വാധീനത്തിന്റെ കൂടുതല്‍ വിവരങ്ങളാണ്, സ്വര്‍ണക്കടത്തിനു വളരെ മുന്‍പു തന്നെ അധികാരകേന്ദ്രങ്ങളില്‍ സ്വപ്ന സ്വാധീനം ഉറപ്പിച്ചതിന്റെ തെളിവുകളാണു ഇഡിക്കു ലഭിക്കുന്നത്.

ഈ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റും സ്വപ്നയും സംയുക്തമായി ബാങ്ക് ലോക്കര്‍ തുറന്നത് 2018 നവംബറിലാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്നു കണ്ടെടുത്ത ഒരു കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കമ്മിഷനായിരുന്നെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു.

നയതന്ത്ര പാഴ്‌സല്‍ വഴി സ്വര്‍ണക്കടത്ത് ആരംഭിച്ചതു 2019 ജൂലൈയിലാണ്. ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണം, സ്വര്‍ണം, അവയുടെ ക്രയവിക്രയം എന്നിവ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും രേഖകള്‍ സഹിതം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്വേഷണ സംഘത്തിനു കൈമാറി.ലോക്കറിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്നതു ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നെന്നും സ്വപ്ന മൊഴി നല്‍കി.

സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളില്‍ സംശയം തോന്നിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഇക്കാര്യം ശിവശങ്കറിനെ അറിയിച്ചിരുന്നു. എന്നാല്‍ സംയുക്ത ബാങ്ക് ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ ശിവശങ്കര്‍ പറഞ്ഞില്ല. ഇതോടെ സ്വപ്നയ്ക്കു വേണ്ടി നടത്തുന്ന മുഴുവന്‍ ഇടപാടുകളുടെയും രേഖകള്‍ ഇദ്ദേഹം സൂക്ഷിച്ചു തുടങ്ങി. ഈ രേഖകള്‍ വച്ചുള്ള ചോദ്യം ചെയ്യലില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ ശിവശങ്കറിനു കഴിഞ്ഞിട്ടില്ല.

ശിവശങ്കറിനെ കുഴയ്ക്കുന്ന പ്രാധാനമായ ഒന്നാണ് ബാങ്ക് ലോക്കര്‍. എല്ലാം ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന്റെ മൊഴിയും ശിവശങ്കറിന് കുരുക്ക് ആകുന്നുണ്ട്. ശിവശങ്കറാണ് ലോക്കര്‍ തുടങ്ങാന്‍ പറഞ്ഞത്. പല പ്രാവശ്യം ലോക്കര്‍ തുറന്നതും ആ ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നാണ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് പറയുന്നത്. ഇവിടെയാണ് എല്ലാം പകല്‍പോലെ വ്യക്തമാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഴിമതിക്കേസില്‍ മുന്‍ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അറസ്റ്റില്‍  (19 minutes ago)

ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് മുന്നോടിയായി കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് ബിജെപി  (1 hour ago)

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ വിവിധ തസ്തികകളില്‍ അവസരം  (2 hours ago)

മാസപ്പടി കേസില്‍ എഫ്‌ഐആറിലെ തുടര്‍നടപടികള്‍ ഡിവിഷന്‍ ബെഞ്ച് തടഞ്ഞു  (2 hours ago)

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (3 hours ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (3 hours ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (4 hours ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (4 hours ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (5 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (6 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (6 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (6 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (7 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (8 hours ago)

Malayali Vartha Recommends