Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

എന്ത് കൊണ്ട് കെ. സുരേന്ദ്രന്‍? പ്രതിപക്ഷ നേതാവിന്റെ റോളില്‍ തിളങ്ങി ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍; നനഞ്ഞ പടക്കം പോലെ ചെന്നിത്തല പുകയുമ്പോള്‍ സാക്ഷാല്‍ വെടിപൊട്ടിക്കുന്നത് സുരേന്ദ്രന്‍ തന്നെ; സി.പി.എമ്മിന്റെ ലഘുലേഖ പ്രചാരണം സംബന്ധിച്ച സുരേന്ദ്രന്റെ പൊളിച്ചടുക്കലും ശ്രദ്ധ നേടുന്നു

17 AUGUST 2020 09:07 AM IST
മലയാളി വാര്‍ത്ത

More Stories...

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്

സംസ്ഥാനത്തെ യഥാര്‍ത്ഥ പ്രതിപക്ഷ നേതാവാണ് രമേഷ് ചെന്നിത്തലയെങ്കിലും ആ റോളില്‍ പലപ്പോഴും തിളങ്ങുന്നത് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്. ഉച്ചയുറക്ക സമയത്ത് ചെന്നിത്തല പത്ര സമ്മേളനം നടത്തി കാട് കയറുമ്പോള്‍ ഉരുളയ്ക്ക് ഉപ്പേരി പോലെയിട്ട് സര്‍ക്കാരിനേയും ഭരിക്കുന്ന പാര്‍ട്ടിയേയും മുള്‍ മുനയില്‍ നിര്‍ത്തുന്നത് കെ. സുരേന്ദ്രന്‍ തന്നെയാണ്. എന്തിന് ഈ സ്വര്‍ണക്കടത്ത് കേസില്‍ പോലും സുരേന്ദ്രനാണ് ആദ്യം രംഗത്തെത്തിയത്. സുരേന്ദ്രന്‍ പല കാര്യങ്ങളും അവതരിപ്പിച്ച ശേഷമാണ് അത് പിന്തുടര്‍ന്ന് ചെന്നിത്തലയും രംഗത്തെത്തുന്നത്. അതിനാല്‍ തന്നെ ചെന്നിത്തല മണിക്കൂറുകളോളം എടുത്ത് പത്രസമ്മേളനം നടത്തുമ്പോഴും കേള്‍ക്കാന്‍ ആളില്ല. ചാന്‍ റേറ്റ് താഴുന്നതോടെ ചാനലുകാരും ചെന്നിത്തലയെ അവഗണിച്ച മട്ടാണ്.

അതേസമയം കെ. സുരേന്ദ്രന്‍ അതല്ല. ശബരിമല വിഷയത്തിലൂടെ ഉയര്‍ത്തെഴുന്നേറ്റ സുരേന്ദ്രന് വലിയൊരു ജന വിഭാഗത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞു. സുരേന്ദ്രന്‍ പറയുന്ന പല കാര്യങ്ങളും ജനം ഏറ്റെടുക്കുന്ന അവസ്ഥയാണ്. ഇപ്പൊഴിതാ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള സി.പി.എം ലഘുലേഖയെ പരിഹസിച്ച് കൊണ്ടാണ് സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ ലഘുലേഖ ആര് വായിക്കാനാണെന്നും വായിച്ചാല്‍ തന്നെ ആരും അത് വിശ്വസിക്കില്ലെന്നുമാണ് കെ.സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. അതോടൊപ്പം ഇടതുപക്ഷ മാദ്ധ്യമങ്ങളേയും മറ്റും സി.പി.എം ഇനി രക്ഷപെടില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും ബി.ജെ.പി അദ്ധ്യക്ഷന്‍ കുറിപ്പിലൂടെ പറയുന്നത്. സര്‍ക്കാരിന്റെ ജനപിന്തുണയില്‍ വിരളിപൂണ്ടവരാണ് സ്വര്‍ണ്ണക്കടത്ത് കേസും മറ്റുമായി സര്‍ക്കാരിനെതിരെ അജണ്ട സൃഷ്ടിക്കുന്നത് എന്നാണ് സി.പി.എം ലഘുലേഖ വിമര്‍ശനം ഉന്നയിക്കുന്നത്. ഇതോടൊപ്പം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ മാദ്ധ്യമങ്ങള്‍ ശ്രമിക്കുന്നു എന്നും ആരോപണമുണ്ട്.

സി.പി.എമ്മിന്റെ ലഘുലേഖ പ്രചാരണം സംബന്ധിച്ച് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു കാണുമ്പോള്‍ സത്യത്തില്‍ ചിരിയാണ് വരുന്നതെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. ഈ ലഘുലേഖ ആരു വായിക്കാനാണ്? ഇനി വായിച്ചാലും ആരു വിശ്വസിക്കാനാണ്? ജനങ്ങള്‍ നല്ല വിവരവും വിവേകവുമുള്ളവരാണ്. കേരളത്തിലെ ഒട്ടേറെ വീടുകളിലും ഒട്ടുമിക്ക കടകളിലും സ്ഥാപനങ്ങളിലും ദേശാഭിമാനി പത്രം നിര്‍ബന്ധപൂര്‍വ്വം ഇടുന്നുണ്ട്. അതില്‍ ഒരു പത്തു ശതമാനം ആളുകള്‍ പോലും പത്രം കൈ കൊണ്ടു തൊടുക പോലും ചെയ്യുന്നില്ല.പിന്നല്ലേ വായിക്കുന്നത്. വീടുകളില്‍ ഇടുന്നത് പല മുതലാളിമാരും സ്‌പോണ്‍സര്‍ ചെയ്യുന്ന കോപ്പികളാണ്. കടകളിലും സ്ഥാപനങ്ങളിലും ഉടമകളെ ഭീഷണിപ്പെടുത്തി വരിക്കാരാക്കുന്നതാണ്.

സകലമാന സര്‍ക്കാര്‍ പരസ്യങ്ങളും നാട്ടിലുള്ള മുഴുവന്‍ മുതലാളിമാരുടെ പരസ്യവും കിട്ടിയിട്ടും കൈരളി ചാനലിന്റെ ടി.ആര്‍.പി. റേറ്റിംഗ് പത്താം സ്ഥാനത്താണ്. അതും പതിനൊന്നാമത്തെ വേറൊരെണ്ണം ഇല്ലാത്തതുകൊണ്ട്. തലകുത്തി മറിഞ്ഞാലും സി. പി. എം ഇനി രക്ഷപ്പെടുമെന്ന് തോന്നുന്നില്ല.ബംഗാളിലെയും ത്രിപുരയിലേയും ഗതിയാണ് വരാന്‍ പോകുന്നതെന്ന് പിണറായി വിജയന് നന്നായറിയാം. അതുകൊണ്ടാണ് നേരം വെളുക്കുവോളം കക്കുന്നത്. മല്‍സരിച്ച് കക്കുകയാണ് നേതാക്കളെല്ലാം. പഴഞ്ചൊല്ലില്‍ പതിരില്ലെന്നൊക്കെ പറയാം പക്ഷെ പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടുമെന്നത് സ്വര്‍ണ്ണക്കള്ളക്കടത്തുകേസ്സിലൂടെ തെളിഞ്ഞിരിക്കുകയാണ്.

നന്ദിഗ്രാമും അഴിമതിയും ബംഗാളിനേയും തൊഴിലില്ലായ്മയും പട്ടിണിയും ത്രിപുരയേയും സ്വാധീനിച്ചെങ്കില്‍ ഇതെല്ലാം ഒരുമിച്ചു വന്നതാണ് കേരളത്തിലെ സി.പി.എമ്മിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയ്ക്കു കാരണമാവാന്‍ പോകുന്നത്. എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (20 minutes ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (32 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (45 minutes ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (52 minutes ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (1 hour ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (1 hour ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (1 hour ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (1 hour ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (2 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (2 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (7 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (9 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (9 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (9 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (9 hours ago)

Malayali Vartha Recommends