Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

'പുതുതായി തുടങ്ങുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും, സ്​റ്റാർട്ടപ്പുകൾക്കും പ്രയോജനമായി മുഖ്യമന്ത്രി, പുതിയ പദ്ധതികളും നിക്ഷേപങ്ങളും കൊണ്ടുവരാനും സർക്കാർ...' പുതിയ പദ്ധതിയുമായി മൂന്നോട്ട്

17 AUGUST 2020 09:31 AM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

പുതുതായി തുടങ്ങുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും, സ്​റ്റാർട്ടപ്പുകൾക്കും പ്രയോജനമായി മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിയും എത്തുന്നു. കേരളത്തിലെ യുവാക്കളെ പുതിയ ചെറുകിട സംരംഭകത്വ മേഖലയിലേക്ക് എത്തിക്കുക, സംസ്ഥാനത്തി​െൻറ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ്​ കേരള മുഖ്യമന്ത്രിയുടെ പേരിൽ സമഗ്ര സംരംഭകത്വ പദ്ധതി 'ചീഫ് മിനിസ്​റ്റേഴ്സ് എൻട്രപ്രണർഷിപ്​ ഡെവലപ്മെൻറ്​ പ്രോഗ്രാം' എന്ന പേരിൽ തുടക്കം കുറിച്ചിരിക്കുന്നത് തന്നെ​ . മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;

പുതുതായി തുടങ്ങുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും, സ്​റ്റാർട്ടപ്പുകൾക്കും പ്രയോജനമായി മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിയും. കോവിഡ് 19 മഹാമാരി ലോകമൊന്നാകെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. എന്നാൽ ഈ പ്രതിസന്ധിയെ നിസ്സഹായമായി നോക്കി നില്‍ക്കാന്‍ അല്ല സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഏറ്റെടുത്ത വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സങ്ങള്‍ മറി കടന്നു മുന്നോട്ടു കൊണ്ടുപോകാനും, പുതിയ പദ്ധതികളും നിക്ഷേപങ്ങളും കൊണ്ടുവരാനുമാണ് സർക്കാർ ശ്രമിക്കുന്നത്.

അതിൻ്റെ ഭാഗമായി സംസ്ഥാനത്തെ കൂടുതല്‍ സംരംഭക സൗഹ്യദമാക്കുന്നതിനായി രൂപം നല്‍കിയ കെസ്വിഫ്റ്റ് (കേരള സിംഗിള്‍ വിന്‍ഡോ ഇന്‍റര്‍ഫെയ്സ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്‍റ് ക്ലിയറന്‍സസ്) എന്ന ഏകജാലക സംവിധാനം വഴി 2547 സൂക്ഷ്മ, ചെറുകിട ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാര പത്രങ്ങള്‍ നല്‍കി. എംഎസ്എംഇയ്ക്കു പുറത്ത് 361 സേവനങ്ങള്‍ക്കുള്ള അംഗീകാരവും കെസ്വിഫ്റ്റ് വഴി നല്‍കിയിട്ടുണ്ട്. 717.80 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ സംസ്ഥാനത്ത് വരുന്നത്. 2020 ജൂലൈ 22 വരെയുള്ള 2378 അപേക്ഷകളിന്മേല്‍ തീര്‍പ്പു കല്‍പിച്ചിട്ടുണ്ട്.

ബിസിനസ് അന്തരീക്ഷം അനായാസമാക്കുന്നതിനുള്ള (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) പരിഷ്കരണ
നടപടികളുടെ ഭാഗമായി രൂപം നല്‍കിയ കെസ്വിഫ്റ്റിലേയ്ക്ക് സംരംഭകര്‍ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ പൊതു അപേക്ഷാഫോമില്‍ സമര്‍പ്പിച്ചാല്‍ മതി. സംരംഭവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കല്‍, ഓണ്‍ലൈനായി പണമടയ്ക്കല്‍, അപേക്ഷയുടെ തല്‍സ്ഥിതി നിര്‍ണയം, അന്തിമ അനുമതി പത്രം തുടങ്ങിയ സൗകര്യങ്ങളെല്ലാം കെ-സ്വിഫ്റ്റിലുള്ളതുകൊണ്ട് കാലതാമസം ഒഴിവാക്കാന്‍ സാധിക്കുന്നു.

കെസ്വിഫ്റ്റിനെ പത്തു കോടി രൂപ വരെ നിക്ഷേപമുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക് തല്‍ക്ഷണം അനുമതി നല്‍കുന്ന തരത്തില്‍ പരിഷ്കരിച്ചിട്ടുണ്ട്. സംരംഭങ്ങള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ 15 സര്‍ക്കാര്‍ വകുപ്പുകളെയും ഏജന്‍സികളെയും കെ-സ്വിഫ്റ്റ് വഴി ബന്ധപ്പെടാം. കെഎസ്ഇബി, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, തൊഴില്‍, ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, അഗ്നി സുരക്ഷ, മൈനിങ് ആന്‍ഡ് ജിയോളജി, സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി (എസ്ഇഐഎഎ), ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സസ് തുടങ്ങിയവ ഇതില്‍ പെടും.

നിലവില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളില്ലാത്ത വനം വകുപ്പ്, ഭൂഗര്‍ഭ ജലവകുപ്പ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ വകുപ്പ്, ചീഫ് ടൗണ്‍ പ്ലാനിംഗ് തുടങ്ങിയവയെ ബന്ധിപ്പിക്കാനുള്ള സംവിധാനവും സ്യഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യം, കൃഷി, റവന്യൂ, ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ് എസ്എസ്എഐ), തീര സംരക്ഷണ മാനേജ്മെന്‍റ് അതോറിറ്റി (സിഇസെഡ്എംഎ) എന്നിവയെ കെസ്വിഫ്റ്റിന്‍റെ അടുത്ത ഘട്ടത്തില്‍ ഉള്‍പെടുത്തും. അതിലൂടെ നടപടിക്രമങ്ങള്‍ കൂടുതല്‍ സുഗമമാക്കാനും ഔദ്യോഗിക ഇടപെടലുകള്‍ പരമാവധി കുറയ്ക്കാനും കഴിയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (12 minutes ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (39 minutes ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (46 minutes ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (2 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (2 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (2 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (3 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (5 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (5 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (5 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (6 hours ago)

ഓഹരി വിപണിയിൽ ഇന്ന് മുന്നേറ്റം... നിലവിൽ സെൻസെക്‌സ് 200 പോയിന്റിന് മുകളിൽ  (6 hours ago)

കണ്ണീർക്കാഴ്ചയായി... മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത വട്ടക്കല്ലിൽ കോഴിവണ്ടിക്ക് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends