കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്ഷേത്രങ്ങളിൽ ഇന്ന് മുതൽ ഭക്തർക്ക് പ്രവേശിക്കാം; 10 വയസ്സിനും 65 വയസ്സിനുമിടയിലുള്ളവർക്കും മാത്രം പ്രവേശനം അനുവദിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്
ശബരിമലയൊഴികെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ഇന്ന് മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ഒരേസമയം 5 പേർക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം.
ക്ഷേത്രക്കുളത്തിലും ശ്രീകോവിലിലും കൗണ്ടറുകളിലും അടക്കം നിയന്ത്രണമുണ്ട്. മാസ്ക്, സാമൂഹ്യ അകലം, ദർശനത്തിനെത്തുന്നവരുടെ പേര് രേഖപ്പെടുത്തൽ ഇവ നിർബന്ധമാണ്. 10 വയസ്സിന് താഴെയുള്ളവരെയും 65 വയസ്സിന് മുകളിലുള്ളവരെയും പ്രവേശിപ്പിക്കില്ല.
രാവിലെ 6 ന് മുൻപും വൈകിട്ട് ആറര മുതൽ ഏഴ് വരെയും പ്രവേശനം ഉണ്ടാവില്ല. കൊവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിൽ മാർച്ച് 22 മുതൽ 5 മാസമായി ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha