കട്ടപ്പനയിൽ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന 29കാരിയ്ക്ക് പിന്നാലെ കൂടിയ യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചു.. പിന്നെ സംഭവിച്ചത് മറ്റൊന്ന്... ബസ് സ്റ്റാന്‍ഡില്‍ വച്ച് യുവതിയുടെ മുഖത്ത് കത്തിക്ക് കുത്തി യുവാവ്; കണ്ണ് ലക്ഷ്യം വച്ചപ്പോൾ കൊണ്ടത് പുരികത്തിൽ; 27കാരൻ അറസ്റ്റിൽ....
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവാവ് യുവതിയുടെ മുഖത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചു. കട്ടപ്പന നഗരത്തില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന 29കാരിക്കാണ് പരിക്കേറ്റത്.
സംഭവത്തില്‍ ചക്കുപള്ളം സ്വദേശി അരുണ്‍കുമാറിനെ (27) കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരം ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് സംഭവമുണ്ടായത്.
വൈകിട്ട് 4.30 പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് യുവാവ് കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് മുഖത്ത് കുത്തുകയുമായിരുന്നു. യുവതിയുടെ കണ്‍പുരികത്തിന് ഉള്‍പ്പടെ മൂന്ന് കുത്തുകള്‍ ഏറ്റിട്ടുണ്ട്.
പ്രണയഭ്യര്‍ത്ഥന നിരസിച്ചതാണ് അക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha