അലനും, താഹയ്ക്കും ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

അലനും, താഹയ്ക്കും ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനും, താഹയ്ക്കും മാവോയിസ്റ്റ് ബന്ധുണ്ടെന്ന് തെളിയിക്കുന്ന ലഘുലേഖകള്‍ കണ്ടെത്തിയിരുന്നുവെന്നാണ് എന്‍ഐഎയുടെ വാദം. സെപ്റ്റംബര്‍ പതിനൊന്നിനാണ് അലന്‍ ശുഹൈബും താഹ ഫസലും ജാമ്യത്തിലിറങ്ങുന്നത്.
കടുത്ത ഉപാധികളോടെയായിരുന്നു കൊച്ചി എന്‍ഐഎ കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചിരുന്നത്. അതേസമയം, ഇരുവര്‍ക്കും ജാമ്യം ലഭിച്ചത് തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha