സ്ഥാനക്കയറ്റ രീതിയില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വാഹന വകുപ്പില്‍ പണിമുടക്ക്

മോട്ടോര്‍ വാഹന വകുപ്പിലെ സ്ഥാനക്കയറ്റ രീതിയില്‍ പ്രതിഷേധിച്ച് വകുപ്പുദ്യോഗസ്ഥര്‍ പണിമുടക്കുന്നു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയിലെ ഉദ്യോഗസ്ഥരെ തഴഞ്ഞ് വകുപ്പിലെ ക്ലാര്‍ക്കുമാര്‍ക്കു പ്രൊമോഷന്‍ നല്‍കി ജോയിന്റ് ആര്‍ടിഒ ആയി നിയമിക്കുന്ന രീതിയെ ചൊല്ലിയാണ് പ്രതിഷേധം.
ബുധനാഴ്ചത്തെ പണിമുടക്കില്‍ കേരള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍, കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ടെക്‌നിക്കല്‍ എക്‌സിക്യൂട്ടീവ് വിഭാഗം ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.
സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോഗാര്‍ഥികളെ മാത്രമേ ഈ തസ്തികകളില്‍ നിയമിക്കാവൂ എന്ന് ഡിപ്പാര്‍ട്‌മെന്റ് പ്രൊമോഷന്‍ കമ്മിറ്റിയും ശമ്പള പരിഷ്‌കരണ കമ്മീഷനും സുപ്രീം കോടതി സമിതിയും ശുപാര്‍ശ ചെയ്തിട്ടും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നതായാണ് ആരോപണം.
https://www.facebook.com/Malayalivartha