രോഗലക്ഷണങ്ങള്‍ ഇല്ലാത്ത അതിഥി തൊഴിലാളികളായ കോവിഡ് രോഗികള്‍ക്ക് ജോലി ചെയ്യാമെന്ന് സംസ്ഥാന സര്‍ക്കാര്‍

രോഗലക്ഷണങ്ങള്‍ ഇല്ലാത്ത അതിഥി തൊഴിലാളികളായ കോവിഡ് രോഗികള്‍ക്ക് ജോലി ചെയ്യാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. പൊതുഭരണവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജനാണ് ഇതുസംബന്ധിച്ച ഉത്തരവു പുറപ്പെടുവിച്ചത്. ഉത്തരവനുസരിച്ച് ലക്ഷണങ്ങളില്ലാതിരിക്കെ കോവിഡ് സ്ഥിരീകരിച്ചവരെ ജോലിക്കു നിയോഗിക്കാം. വൈറസ് ബാധിതരെ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കരുത്.
ലക്ഷണമില്ലാത്ത കോവിഡ് ബാധിതരില്‍ നിന്നു മറ്റുള്ളവര്‍ക്ക് വൈറസ് പകരാതിരിക്കാന്‍ അവരെ ഒരുമിച്ചു ജോലിക്കു നിയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കോവിഡ് ഉള്ളവര്‍ ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് വ്യവസായ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതുഭരണവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയത്.
"
https://www.facebook.com/Malayalivartha