Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ


സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്


‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

'അവരാണ് തെറിപറഞ്ഞ് കമന്റ് ചെയ്തു അവസാനം 'സ്വാമി ശരണം' എന്ന് കൂടെ ചേർത്ത് സംഘികളുടെ അകൗണ്ടിൽ ചേർക്കാൻ ശ്രമിക്കുന്നത്. പൊട്ടന്മാരായ ചില ചാണകങ്ങൾ അത് വിശ്വസിച്ചു കൂടെ ശരണം വിളിക്കുന്നുമുണ്ട്...' കുറിപ്പുമായി രഹനാ ഫാത്തിമ

20 SEPTEMBER 2020 07:44 AM IST
മലയാളി വാര്‍ത്ത

തനിക്ക് വാടക വീട് കിട്ടിയോ എന്ന് പരിഹാസത്തോടെ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും അന്വേഷിച്ചെത്തിയവർക്ക് മറുപടിയുമായി രഹന ഫാത്തിമ രംഗത്ത് എത്തിയിരിക്കുകയാണ്. 'വീട് റെഡിയാക്കി നൽകാനൊന്നുമല്ല, അൽപം കൗതുകം കൂടുതലായതുകൊണ്ടാണ് ഇത്തരം അന്വേഷണങ്ങൾ' എന്നു കുറിക്കുകയുണ്ടായി. ഒരുസ്ത്രീ ഭരണകൂടത്തിനെതിരെ പ്രതികരിക്കാതിരിക്കാനാണ് തനിക്ക് വീടു കിട്ടിയില്ലെന്ന് അവർ പ്രചരിപ്പിക്കുന്നതെന്നും, അന്ന് ജയിലിൽ അടയ്ക്കാൻ കാണിച്ച ശുഷ്കാന്തി പോലെ പൊതു ബോധത്തെയും വോട്ട് ബാങ്കിനെയും തൃപ്തിപ്പെടുത്താനാണ് ഈ നീക്കമെന്നും രഹന തന്റെ പോസ്റ്റിൽ പറയുന്നു.

രഹന ഫാത്തിമയുെട പോസ്റ്റിന്റെ പൂർണരൂപം.

എനിക്ക് #വാടകവീട് കിട്ടിയോ എന്ന് ഒരുപാട് പേര് വിളിച്ചും കമന്റിലൂടെയും എല്ലാം അന്വേഷിക്കുന്നു... ആയില്ലെങ്കിൽ റെഡി ആക്കി തരാൻ ഒന്നുമല്ല കേട്ടോ ആളുകൾക്ക് കൗതുകം ലേശം കൂടുതലാ അതാ... ഭരണപാർട്ടികാർ ഇപ്പോഴത്തെ വിവരം അന്വേഷിക്കുന്നത് എനിക്ക് വീട് കിട്ടിയില്ല എന്ന് കാണിച്ചു ഇനിയും ഒരു സ്ത്രീ അവർക്ക് എതിരെ പ്രതികരിക്കാതെ ഇരിക്കാനും അന്നെനെ ജയിലിൽ അടക്കാൻ കാണിച്ച ശുഷ്കാന്തി പോലെ പൊതുബോധത്തെയും വോട്ട് ബാങ്കിനെയും തൃപ്തി പെടുത്താൻ വേണ്ടിയാണ്. കൂടാതെ അവരുടെ കഴിവില്ലായ്മ മറക്കാൻ ഞാൻ മറ്റേ പാർട്ടി ആണ്, അല്ലേ പൊളിച്ചേനെ എന്ന് വരുത്തി തീർക്കാനുമാണ്.

സംഘികളുടെ വിഷയം ദേശീയ തലത്തിൽ തന്നെ അവർ അയോധ്യ പോലെ ഉയർത്തി കൊണ്ട് വരാൻ ശ്രമിച്ച ശബരിമല എന്ന സുവർണ്ണാവസരം അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ 'കുറച്ചു പീറ പെണ്ണുങ്ങൾ' വന്നു പൊളിച്ചു കൊടുത്തതിൽ ഉള്ള കലിപ്പ് തീർക്കുക എന്നണ്. അല്ലാതെ അയ്യപ്പനും കോശിയും ഒന്നും അവരുടെ സീനേ അല്ല. പൈങ്കിളി മാധ്യമങ്ങളുടെ ആവശ്യം രെഹന ഫാത്തിമ വീട് കിട്ടാതെ കരഞ്ഞു നടക്കുന്നു എന്ന് വാർത്ത കൊടുത്ത് അവരുടെ റീച്ച് കൂട്ടുക എന്നതാണ്. അല്ലേലും അനുസരണയില്ലാത്ത അവരുടെ ചൊൽപ്പടിക്ക് നിൽക്കാത്ത പെണ്ണ് കരഞ്ഞു, അടങ്ങി, ഒതുങ്ങി, മാപ്പ് പറഞ്ഞു എന്ന് കേൾക്കാൻ ആണല്ലോ പാട്രിയാർക്കി താല്പര്യപെടുന്നത്

എന്റെ സുഹൃത്തുക്കളോട് അവരുടെ അറിവിൽ എന്റെ റിക്വയർമെന്റ്സിന് ചേർന്ന വീട് ഉണ്ടെങ്കിൽ അറിയിക്കാൻ ആയി ഇട്ട പോസ്റ്റ് 700ന് മേൽ ആൾക്കാർ ആണ് ഷെയർ ചെയ്തത്. കൂടാതെ നെഗറ്റീവ് ആയിട്ടാണെങ്കിലും ഒരുപാട് മാധ്യമങ്ങൾ എന്റെ അറിവോടെ അല്ലാതെ അത് ന്യൂസ് ആക്കി. സുഹൃത്തുക്കളിലും കൂടുതൽ രാഷ്ട്രീയ വിരോധികൾ ആണ് എന്റെ പോസ്റ്റ് ഷെയർ ചെയ്തത് എങ്കിലും അത് കൊണ്ട് എനിക്ക് ഉണ്ടായ ഉപകാരം വീട് വിഷയം 50ലക്ഷം പേരിലേക്ക് എങ്കിലും എത്തി.

വീട് ഒന്നല്ല ഒരുപാട് എണ്ണം സെറ്റായി. അതും വാടക പോലും വേണ്ട എന്ന് പറഞ്ഞുകൊണ്ട് സമാനചിന്താഗതിക്കാർ അടക്കമുള്ളവരുടെ. പക്ഷെ അത് പലതും എറണാകുളത്തിന് പുറത്തു ആയിരുന്നു. എനിക്ക് എല്ലാ തിങ്കളാഴ്ചയും തേവര പോലീസ് സ്റ്റേഷനിൽ ഒപ്പ് ഇടേണ്ടത് കൊണ്ടും അമ്മക്ക് ഇടപ്പള്ളി MAJ ഹോസ്പിറ്റലിൽ ആഴ്ചയിൽ 3തവണ ഡയാലിസിസ് ഉള്ളത് കൊണ്ടും സ്റ്റെപ് കയറാൻ ഉള്ള ബുദ്ധിമുട്ടും ആംബുലൻസ് വരാൻ ഉള്ള സൗകര്യത്തിനും ഗ്രൗണ്ട് ഫ്ലോർ ആവശ്യമായ കാരണവും (തുളസിതറ നിർബന്ധമില്ല ) ദൂരേക്ക് താമസം മാറാൻ കഴിയില്ലായിരുന്നു.

അതിനാൽ ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പിലെ സുഹൃത്തുക്കൾ(സുഹൃത്തുക്കൾ എന്ന് പറഞ്ഞു നടക്കുന്നവർ അല്ല) ഇടപെട്ട് ഇടപള്ളി പരിസരത്ത് തന്നെ താത്കാലികമായി ഒരു ഫ്ലാറ്റ് സെറ്റ് ആക്കി തന്നിട്ടുണ്ട്. വാടക കുറച്ച് കൂടുതൽ ആണ് അതിനാൽ ശാശ്വതമായ ഒരു താമസസ്ഥലത്തിനായി ശ്രമം തുടരുന്നു.

എനിക്ക് വീട് കൊടുക്കരുത് എന്ന് പറഞ്ഞു വലിയ കാമ്പയിൻ തന്നെ ഓൺലൈനിലും റിയലെസ്റ്റേറ്റ്കാരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലും എല്ലാം നടന്നതായി അറിഞ്ഞു. എല്ലാം സംഘികൾ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ പണ്ട് പൂട്ടിച്ച കിങ്ങേർസ്, റോയൽസ് എന്നീ നേരിൽ വരാൻ ധൈര്യമില്ലാത്ത ഫെയിക്ക് ഐഡികളുടെ ഫാൻ ഫൈറ്റിംഗ് ഗ്രൂപ്പുകളിലെ ചിലർ ആണ് ഇതിന് പുറകിൽ. അവരാണ് തെറിപറഞ്ഞ് കമന്റ് ചെയ്തു അവസാനം 'സ്വാമി ശരണം' എന്ന് കൂടെ ചേർത്ത് സംഘികളുടെ അകൗണ്ടിൽ ചേർക്കാൻ ശ്രമിക്കുന്നത്. പൊട്ടന്മാരായ ചില ചാണകങ്ങൾ അത് വിശ്വസിച്ചു കൂടെ ശരണം വിളിക്കുന്നുമുണ്ട്. ഏത് രാഷ്ട്രീയം ആണെങ്കിലും നിലപാട് ആണെങ്കിലും വിയോജിപ്പ് ആണെങ്കിലും സ്വന്തം ഐഡിയിൽ വന്നു മാന്യമായ ഭാഷയിൽ മുഖത്തു നോക്കി പറയുന്നവർക്ക് ഞാൻ അർഹിക്കുന്ന റെസ്‌പെക്ട് കൊടുക്കാറുണ്ട് എന്നാൽ ആശയ ദാരിദ്ര്യവും ഫസ്ട്രേഷനും ധൈര്യമില്ലായ്മയും കാരണം ഫെയിക്കിൽ വന്നു തെറിവിളി നടത്തുന്നവരെ അവഗണിക്കുകയാണ് പതിവ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആൽബം ഷൂട്ടിങ്ങിന് ചെന്നെയിൽനിന്നും എത്തിയ യുവാവ് മുങ്ങി മരിച്ചു....  (31 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ  (41 minutes ago)

സെൻസെസ് 2027ന്റെ ഭാ​ഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനിൽ സ്വയം രേഖപ്പെടുത്താൻ അവസരമൊരുങ്ങുന്നു  (44 minutes ago)

പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് നിയമസഭയിൽ നടത്തും... സ്പീക്കർ തിരഞ്ഞെടുപ്പ് 22ന്  (51 minutes ago)

ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 117 ആയി ... 200 ലധികം പേർക്ക് പരുക്ക്....  (1 hour ago)

കരിമണൽ കർത്തയുടെ 1.72 കോടി  സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം  മന്ത്രിമുഹമ്മദ്  റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി...  ഇന്ന് (ശനിയാഴ്ച)  മെയ് 16 ന് (ഉത്തരവ്) പറയും   (1 hour ago)

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

കാലവർഷം നേരത്തേയെത്തുമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്.... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്  (1 hour ago)

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക  (2 hours ago)

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (10 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (11 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (12 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (12 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (13 hours ago)

Malayali Vartha Recommends