ഞെട്ടിത്തരിക്കാന്‍ വരട്ടെ... കേരളത്തില്‍ വിലസിയ ഭികരര്‍ക്ക് പാകിസ്ഥാന്‍ അല്‍ ക്വയ്ദയയുമായി അടുത്ത ബന്ധമെന്ന് സൂചന; പശ്ചിമ ബംഗാളിലും കേരളത്തിലുമായി ഒമ്പതു ഭീകരര്‍ പിടിയിലായതോടെ പൊളിഞ്ഞത് പാകിസ്ഥാന്റെ മറ്റൊരു ശ്രമം; കേരളത്തില്‍ കൂടുതല്‍ ഭികരരുണ്ടെന്ന് എന്‍ഐഎ

മലയാളികള്‍ കൊറോണയും സമരവുമായി നാളുകള്‍ തള്ളി നീക്കുമ്പോള്‍ ഭീകരര്‍ കേരളത്തില്‍ വന്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി എന്‍ഐഎ. കൊച്ചിയെ അവര്‍ നോട്ടമിട്ടുരുന്നതായും എന്‍ഐഎ വ്യക്തമാക്കി. കേരള പോലീസിന് ഇതിനെപ്പറ്റി യാതൊരു വിവരമില്ലാത്തതും അമ്പരപ്പ് സൃഷ്ടിക്കുന്നു. കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ നാലു നഗരങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടതായാണ് പുറത്തു വരുന്ന വിവരം. അറസ്റ്റിലായ ഭീകരരുമായി ബന്ധപ്പെട്ടിരുന്ന കൂടുതല്‍ പേര്‍ കേരളത്തിലുണ്ടെന്ന് എന്‍.ഐ.എ വ്യക്തമാക്കുന്നത്. പശ്ചിമബംഗാളിലും കേരളത്തിലുമായി ഒമ്പതു ഭീകരരാണ് അറസ്റ്റിലായത്. പത്ത് പേര്‍കൂടി പിടിയിലാകാനുണ്ട്. ഇവരില്‍ പലരെയും തിരിച്ചറിഞ്ഞതായും എന്‍.ഐ.എ വെളിപ്പെടുത്തി.
പാകിസ്ഥാന്‍ സ്‌പോണ്‍സേര്‍ഡ് അല്‍ ക്വയ്ദയാണ് സ്‌ഫോടന പരമ്പരകള്‍ക്ക് പദ്ധതി തയ്യാറാക്കിയതും, സമൂഹ മാദ്ധ്യമങ്ങളിലൂടെ ചര്‍ച്ച നടത്തി ഭീകരാക്രമണത്തിനുള്ള സംഘത്തെ രൂപപ്പെടുത്തിയതും. അറസ്റ്റിലായ സംഘാംഗങ്ങളെല്ലാം ബംഗാളി സംസാരിക്കുന്നവരാണ്. എറണാകുളം പാതാളത്ത് അറസ്റ്റിലായ മുര്‍ഷിദ് ഹസനാണ് നിലവില്‍ ഒന്നാം പ്രതി. ആക്രമണത്തിനും പണ സമാഹരണത്തിനുമായി രാജ്യത്ത് വിവിധയിടങ്ങളില്‍ തങ്ങിയ സംഘത്തെ ഏകോപിപ്പിച്ചത് ഇദ്ദേഹമാണ്.
അറസ്റ്റിലായ എല്ലാവരുമായും ഇയാള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പു വഴി ആശയവിനിമയം നടത്തിയിരുന്നു. മുര്‍ഷിദിന്റെ ബൈക്കില്‍ സൂക്ഷിച്ച ബാഗില്‍ നിന്ന് പണവും എന്‍.ഐ.എ പിടിച്ചെടുത്തു. തുക എത്രയെന്ന് വ്യക്തമല്ല.
മുര്‍ഷിദ് താമസിച്ചിരുന്ന പാതാളത്ത് ഒരാഴ്ചയായി എന്‍.എ.ഐ നിരീക്ഷണം നടത്തി വരുകയായിരുന്നു. ഒരു മുറിയില്‍ ഒറ്റയ്ക്കായിരുന്നു താമസം. നിര്‍മ്മാണത്തൊഴിലാളിയായി കഴിഞ്ഞിരുന്ന മുര്‍ഷിദ് പലപ്പോഴും ജോലിക്ക് പോകാറില്ല. കൂടെയുള്ളവര്‍ പോകുമ്പോള്‍ ലാപ്‌ടോപ്പിന് മുന്നിലിരിക്കും. ഭീകര പ്രവര്‍ത്തന ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളാണ് നോക്കിയിരുന്നത്. എന്‍.ഐ.എ പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.
നിര്‍മ്മാണത്തൊഴിലാളികള്‍ക്കിടയില്‍ ലാപ്‌ടോപ് കൈവശമുള്ളതും, അത് നോക്കാനുള്ള സാങ്കേതിക ജ്ഞാനവും മുര്‍ഷിദിനെ പ്രത്യേകം നിരീക്ഷിക്കാന്‍ എന്‍.ഐ.എയെ പ്രേരിപ്പിച്ചിരുന്നു. മുര്‍ഷിദിന്റെ മുറിയില്‍ ഒന്നര മണിക്കൂര്‍ പരിശോധന നടത്തി. ബാഗില്‍ തിരിച്ചറിയല്‍ രേഖകള്‍ക്കൊപ്പമാണ് ജിഹാദി പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്നത്.
ഇദ്ദേഹം ബന്ധപ്പെട്ടിരുന്ന മൊസറഫ് ഹസന്‍ രണ്ടാം പ്രതിയും, യാക്കൂബ് ബിശ്വാസ് ആറാം പ്രതിയുമാണ്. എന്‍.ഐ.എ ഡല്‍ഹി യൂണിറ്റിലെ ശങ്കര്‍ ബ്രത റെയ്‌മേധിയാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. എറണാകുളത്ത് പിടിയിലായ മൂന്നു പേരെയും കോടതിയില്‍ നിന്ന് ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി വിമാനത്തില്‍ ഡല്‍ഹിക്ക് കൊണ്ടുപോയി. പട്യാല ഹൗസ് കോടതിയിലാണ് ഇവരെ ഹാജരാക്കുക.
പ്രതികളില്‍ ചിലര്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിക്കാന്‍ കാശ്മീരിലേക്കും ഡല്‍ഹിയിലേക്കും പോകുമെന്നറിഞ്ഞതോടെയാണ്, എന്‍.ഐ.എ 11 ന് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പണം സമാഹരിച്ചാലുടന്‍ ആയുധങ്ങള്‍ നല്‍കാമെന്ന് പാകിസ്ഥാനിലെ അല്‍ ക്വയ്ദ കമാന്‍ഡര്‍ അറിയിച്ചെന്നും വ്യക്തമായി. മുര്‍ഷിദ് ഹസനാണ് പാക് കമാന്‍ഡറുമായി ബന്ധപ്പെട്ടിരുന്നത്. ഇദ്ദേഹം ബംഗാളില്‍ അറിയപ്പെടുന്ന തീവ്ര ചിന്താഗതിക്കാരനാണ്. ഫേസ്ബുക്കില്‍ വിദ്വേഷ പോസ്റ്റിട്ടതിന് അവിടെ കേസുണ്ട്. ഇങ്ങനെ നിരന്തരമായ നിരീക്ഷണത്തിനും അന്വേഷണത്തിനും ഒടുവിലാണ് ഭീകരരെ പൊക്കാന്‍ എന്‍ഐഎ കേരളത്തിലെത്തുന്നത്. എന്നാല്‍ ഈ ഭീകരരെ തിരിച്ചറിയാനോ എന്‍ഐഎയുടെ നീക്കങ്ങള്‍ അറിയാനോ കേരള പോലീസിനായില്ല. ഇത്രയേറെ ഇന്റലിജന്‍സ് സംവിധാനമുണ്ടായിട്ടും ഭീകരരെ പറ്റി ഒരു സൂചനയും ലഭിക്കാത്തതില്‍ വിമര്‍ശനവും വരുന്നുണ്ട്.
https://www.facebook.com/Malayalivartha


























