Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്


‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനിടെ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്.... സംസ്ഥാനത്ത് ഇന്നും നാളെയും കൂടി അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം!

21 SEPTEMBER 2020 09:27 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സംസ്ഥാനത്ത് ഇന്നും നാളെയും കൂടി അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ വിവിധ ജില്ലകളില്‍ കനത്ത മഴയും കടല്‍ക്ഷോഭവുമാണ് ഉണ്ടായത്. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളിലായിരുന്നു മഴ കൂടുതലും ലഭിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നാണു മഴ തീവ്രമായത്. ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനിടെ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ മണ്‍സൂണ്‍ സീസണിലെ പതിനൊന്നാമത്തെ ന്യൂനമര്‍ദമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടത്.

ന്യൂനമര്‍ദത്തിന് പുറമെ ആന്ധ്രാപ്രദേശിന് മുകളില്‍ ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം അടുത്ത മൂന്നുദിവസത്തേക്ക് കേരളം, കര്‍ണാടക, കൊങ്കണ്‍ മേഖലകളില്‍ വ്യാപക മഴ തുടര്‍ന്നേക്കാം. കേരളത്തില്‍ പലയിടത്തും മണ്ണിടിച്ചിലിലും വ്യാപക നാശവുമുണ്ടായി. ഇന്നു രാത്രി വരെ കേരളതീരങ്ങളില്‍ ശക്തമായ കടല്‍ ക്ഷോഭം തുടരുമെന്നാണ് മുന്നറിയിപ്പ്. പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരത്ത് മൂന്നു മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള ഷോളയാര്‍, കല്ലാര്‍കുട്ടി, കുണ്ടള, പെരിങ്ങല്‍ക്കുത്ത്, ലോവര്‍പെരിയാര്‍, മൂഴിയാര്‍, ബാണാസുര സാഗര്‍ ഡാമുകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഇടുക്കിയില്‍ ജലനിരപ്പ് സുരക്ഷിതമെന്നും ആശങ്കയ്ക്ക് ഇടയില്ലെന്നും കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഇടുക്കി ജില്ലയിലെ നാല് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. ലോവര്‍പെരിയാര്‍(പാംബ്ല), കല്ലാര്‍കുട്ടി, കുണ്ടള, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകളാണ് തുറന്നത്.

പുഴകളില്‍ ജലനിരപ്പുയരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ആവശ്യമെങ്കില്‍ ക്യാമ്ബുകളിലേക്ക് മാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാളയാര്‍ ഡാമും പത്തുമണിയോടെ തുറക്കും. വയനാട്ടിലും കനത്ത മഴ തുടരുകയാണ്. വയനാട് പനമരത്തും മാനന്തവാടിയിലും പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

കക്കയം ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ രാവിലെ ഏഴ് മുതല്‍ ഡാം ഷട്ടര്‍ ഉയര്‍ത്തി അധിക ജലം ഒഴുക്കി വിടുന്നതിന് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു.കുറ്റ്യാടി പുഴയുടെ കരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. പുഴയില്‍ 100 സെന്‍റി മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്ന്​ ഡാമിലെ വെള്ളത്തിന്‍റെ അളവ് 755.41 മീറ്ററിലെത്തി. ഡാമിന്‍റെ ആകെ ജലസംഭരണശേഷി 758.038 മീറ്ററാണ്.

അതേസമയം കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റില്‍ ആലുവയിലെ എടത്തല പഞ്ചായത്തില്‍ വ്യാപക നാശം. രണ്ടു മിനിറ്റു കൊണ്ട് 11 വീടുകള്‍ തകര്‍ന്നു. രണ്ടു വാഹനങ്ങള്‍ മറിച്ചിട്ടു. രണ്ടു പേര്‍ക്കു പരുക്കേറ്റു. നിരവധി മരങ്ങളും െവെദ്യുതി പോസ്റ്റുകളും മറിഞ്ഞുവീണു. ഇന്നലെ രാവിലെ എട്ടിനാണു കേവലം രണ്ട് മിനിറ്റ് നേരം കാറ്റ് ആഞ്ഞു വീശിയത്.

എടത്തല മലേപ്പിള്ളി, അല്‍ അമീന്‍ കോളേജ് പരിസരം, നൊച്ചിമ പോട്ടച്ചിറ ക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് വന്‍ നാശം. അല്‍ അമീന്‍ കോളേജിനടുത്ത കോയേലിമലയില്‍നിന്ന് ശക്തിയായി വീശിയടിച്ച കാറ്റ് കിഴക്ക് ദിക്കിലേക്ക് രണ്ടു കിലോമീറ്റര്‍ നീണ്ടു. 25 െവെദ്യുത പോസ്റ്റുകളും ഒടിഞ്ഞു. വീടുകള്‍ക്ക് മുകളിലെ റൂഫിങ് ഷീറ്റുകള്‍ പറന്നു പൊങ്ങി. മരം മറിഞ്ഞു വീണ് പത്ത് വീടുകള്‍ തകര്‍ന്നു. മല്ലേപ്പിള്ളി ബസ് സ്‌റ്റോപ്പിലെ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോറിക്ഷകള്‍ ശക്തമായ കാറ്റില്‍ മറിഞ്ഞു.

എടത്തല മലേപ്പിള്ളി ദാറുസലാം അനിസ് അഹമ്മദിന്റെ വീട്ടിലെ ജോലിക്കാരി അനിതയ്ക്ക് കാറ്റില്‍ മറിഞ്ഞു വീണ് പരുക്കേറ്റു. മലേപ്പിള്ളിയില്‍ കാറ്റ് മറിച്ചിട്ട ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്ന ഡ്രൈവര്‍ മുഹമ്മദിനും പരുക്കേറ്റു. നവാസ് എന്നയാളുടെ ഓട്ടോയും കാറ്റ് എടുത്തു മറിച്ചിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്  (11 minutes ago)

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക  (31 minutes ago)

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (8 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (9 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (10 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (11 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (11 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (11 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (12 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (12 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (13 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (13 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (13 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (13 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (14 hours ago)

Malayali Vartha Recommends