ഞെട്ടിച്ച് എന്‍ഐഎ; കേരളത്തിലും ബംഗാളിലും പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും സൈനിക കേന്ദ്രങ്ങളിലും ജാഗ്രതപാലിക്കണമെന്ന് എന്‍ഐഎ

കേരളത്തിനും പശ്ചിമ ബംഗാളിനും എന്‍ഐഎയുടെ ജാഗ്രത നിര്‍ദേശം. കേരളത്തിലും ബംഗാളിലും പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും സൈനിക കേന്ദ്രങ്ങളിലും ജാഗ്രതപാലിക്കണമെന്നാണ് എന്‍.ഐ.എ നൽകുന്ന നിര്‍ദേശം. കേരളത്തില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ അല്‍ഖായിദ ഭീകരരെ ഡല്‍ഹിയില്‍ ചോദ്യം ചെയ്ത് വരികയാണ്. ഇവരില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ നിന്ന് പിടികൂടിയ മൂന്ന് പേരെയും ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്. ഇവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. ബംഗാളില്‍ നിന്ന് പിടികൂടിയവര്‍ക്കൊപ്പം ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഉത്സവങ്ങളടക്കമുള്ള ആഘോഷ വേളകള്‍, സര്‍ക്കാര്‍, സൈനിക ബന്ധമുള്ള സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം. മ്യാന്‍മര്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവരുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് എന്‍ഐഎ അധികൃതര്‍ അറിയിച്ചു.
അല്‍ഖായിദ സംഘത്തിലെ കൂടുതല്‍ പേരെ ഇനിയും പിടികൂടാനുണ്ട് എന്നാണ് എന്‍.ഐ.എ വ്യക്തമാക്കുന്നത്. കൊച്ചിയില്‍ നിന്ന് പിടികൂടിയ മൂന്നുപേരെ കസ്റ്റഡിയില്‍ വാങ്ങാന്‍ സമര്‍പ്പിച്ച അപേക്ഷയിലായിരുന്നു കൂടുതല്‍ പേരെ പിടികൂടാനുണ്ടെന്ന കാര്യം എന്‍.ഐ.എ വ്യക്തമാക്കിയത്.
ബംഗാള്‍ ഭാഷ സംസാരിക്കുന്നവരാണ് സംഘാംഗങ്ങള്‍. ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ധനസമാഹരണത്തിനുമായി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ വലിയ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നു. സംഘത്തില്‍ ഇനിയും തിരിച്ചറിയാത്ത ചിലരുണ്ടെന്നും എന്‍.ഐ.എ. വ്യക്തമാക്കുന്നു.
രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളില്‍ പാകിസ്താന്‍ സ്‌പോണ്‍സേര്‍ഡ് അല്‍ഖായിദ സ്‌ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിടുന്നെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 11ന് എന്‍.ഐ.എ. കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലും ബംഗാളിലും പതിനൊന്നിടങ്ങളില്‍ ഒരേസമയം റെയ്ഡ് നടത്തിയത്.
അൽഖായിദ ബന്ധത്തിന്റെ പേരിൽ കേരളത്തിൽ കൂടുതൽ അറസ്റ്റിനു സാധ്യത കാണുകയാണ്. ഭോപാൽ, മുംബൈ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ചിലർ എൻഐഎയുടെ വലയിലായിട്ടുണ്ടെന്നും ഇതിൽ മലയാളികളുമുണ്ടെന്നുമാണു വിവരം. എൻഐഎ സംഘം രണ്ടാഴ്ച മുൻപു കേരളത്തിൽ പലയിടത്തും തങ്ങിയിരുന്നു.
ഐഎസിന്റെ സ്ലീപ്പിങ് സെല്ലുകളായി പ്രവർത്തിക്കുന്ന 30 പേർ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലുണ്ടെന്നും സൂചനയുണ്ട്. ജമിയത്തുൽ മുജാഹിദീൻ ബംഗ്ലദേശ് (ജെഎംബി) എന്ന ഐഎസ് ബന്ധമുള്ള ബംഗ്ലദേശ് ഭീകരസംഘടനയ്ക്കു കേരളത്തിൽ സാന്നിധ്യമുള്ളതായി സംശയിക്കുന്നു. 2019 ൽ സംസ്ഥാനത്ത് അറസ്റ്റിലായ 7 പേർക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്നു കേന്ദ്ര ഏജൻസികൾ പറയുന്നു. അതിഥിത്തൊഴിലാളികളുടെ കൂട്ടത്തിൽ താമസിച്ചിരുന്നവരാണ് ഇവർ. രാജ്യത്ത് നിരോധിച്ച 7 സംഘടനകളുടെ ഒളിപ്രവർത്തനത്തിനു കേരളം വേദിയാക്കുന്നുവെന്നാണു കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.
എറണാകുളം ജില്ലയിൽ ഉൾപ്പെടെ ഇതര സംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ വ്യാജ തിരിച്ചറിയൽ രേഖകളുമായി എത്തി ജോലിചെയ്യുന്നവരുണ്ട്. ഇത്തരത്തിൽ ചിലരെങ്കിലും പോലീസ് നിരീക്ഷണത്തിലുമുണ്ട്. ബംഗ്ലാദേശികൾ ഉൾപ്പെടെയുളളവർ സംസ്ഥാനത്ത് പലയിടത്തും വ്യാജരേഖകളുമായി താമസിക്കുന്നുണ്ടെന്നും സംശയിക്കുന്നുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളം താവളമാക്കുന്നവരിൽ ഭീകരബന്ധമുള്ളവർ ഉണ്ടായേക്കുമെന്ന് കേന്ദ്ര ഏജൻസികളും പലപ്പോഴായി സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha


























