Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഇനിയാവര്‍ത്തിക്കരുത്... കമ്മീഷനായി കിട്ടിയത് ഈജിപ്ഷ്യന്‍ പൗരന്‍ കൊണ്ടുപോയെന്ന വാദം പൊളിച്ചടുക്കി എന്‍ഐഎ; കമ്മിഷന്‍ പണം ഹവാലയായി വിദേശത്തു കൈമാറി; സ്വപ്‌ന ഉള്‍പ്പെടെ സ്വര്‍ണകടത്തു കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

22 SEPTEMBER 2020 08:50 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കള്ളക്കടത്ത് കേസ് വഴിതെറ്റിക്കാന്‍ വേണ്ടി സ്വപ്ന സുരേഷ് പല കള്ളക്കഥകളും പറഞ്ഞതായാണ് എന്‍ഐയുടെ നിഗമനം. അത്തരത്തിലൊരു കഥയായി ഈജിപ്ഷ്യന്‍ രാജകുമാരനും മാറുന്നുവെന്നാണ് സൂചന. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം റെഡ് ക്രസന്റ് നല്‍കിയ നാലര കോടിയില്‍ മൂന്നര കോടിയും ഈജിപ്ഷ്യന്‍ പൗരന്‍ കൊണ്ടു പോയെന്നാണ് സ്വപ്ന സുരേഷ് പറഞ്ഞത്. എന്നാല്‍ അത്തരത്തില്‍ ഒരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ഈ പണം വമ്പന്‍മാര്‍ക്ക് എത്തിയിട്ടുണ്ടോ എന്നാണ് എന്‍ഐഎ അന്വേഷിക്കുന്നത്.

ഇതിന് പിന്നാലെ നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ പിഎസ്. സരിത്, സ്വപ്‌ന സുരേഷ്, ഫൈസല്‍ ഫാരിദ്, സന്ദീപ് നായര്‍ എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി. ഇതുസംബന്ധിച്ച അപേക്ഷ ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ പറഞ്ഞു. ക്രിമിനല്‍ നടപടിച്ചട്ടം ഭേദഗതി ഓര്‍ഡിനന്‍സ് 1944 പ്രകാരമാണു സ്വത്ത് കണ്ടുകെട്ടല്‍.

കോടതി അനുമതി കിട്ടുന്ന മുറയ്ക്കു സ്ഥാവരജംഗമ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും. പ്രതികള്‍ സ്വര്‍ണക്കടത്ത്ഹവാല ഇടനില ഇടപാടുകളിലൂടെ വന്‍തോതില്‍ കള്ളപ്പണം സമ്പാദിച്ചിട്ടുണ്ടെന്നാണ് അന്വേഷണഏജന്‍സി കണ്ടെത്തിയത്. എന്നാല്‍ 2019 ഓഗസ്റ്റില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തിനായുള്ള ഗൂഢാലോചനയ്ക്കുമുമ്പായി ഇവര്‍ സ്വത്തുക്കള്‍ സുരക്ഷിതമാക്കിയെന്നാണു ഇ.ഡിയുടെ നിഗമനം. അതിനാല്‍ പ്രതികളുടെ അടുത്ത ബന്ധുക്കളുടെ സ്വത്തുവിവരങ്ങള്‍ കൂടി പരിശോധിക്കാനാണു നീക്കം.

നാലുപേരുടെയും പേരില്‍ ഭൂമിയും പാര്‍പ്പിടവുമുണ്ട്. എന്നാല്‍, വന്‍തോതില്‍ സ്വത്തു കണ്ടെത്താനായിട്ടില്ല. പ്രതികളുടെ സ്വത്തുവിവരം നല്‍കാന്‍ എല്ലാ ജില്ലാ രജിസ്ട്രാര്‍മാരോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടു ലഭിച്ചിട്ടുണ്ട്. കിട്ടിയ പണം മുഴുവന്‍ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരന്‍ കൊണ്ടുപോയെന്ന സ്വപ്‌നയുടെ വാദം കള്ളക്കഥയാണെന്നാണു ഇ.ഡിയുടെ നിഗമനം. പ്രതികള്‍ കോടികളുടെ ഹവാല പണം കേരളത്തിലേയ്ക്ക് എത്തിച്ചതായാണ് ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിച്ചിരിക്കുന്നത്.

കമ്മിഷന്‍ പണം ഹവാലയായി വിദേശത്തു കൈമാറിയതായും സൂചനയുണ്ട്. കണ്‍സള്‍ട്ടന്‍സിയായ െ്രെപസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനുവേണ്ടിയും ഇത്തരത്തില്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നു പരിശോധിക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട പല ഇടപാടിലും ഉദ്യോഗസ്ഥര്‍ക്കുവേണ്ടി മധ്യസ്ഥരായിനിന്നു വന്‍തോതില്‍ കമ്മിഷന്‍ പറ്റിയതായി തെളിഞ്ഞിട്ടുണ്ട്. വിദേശത്തുവച്ചാണു പല ഡീലുകളും നടന്നിട്ടുള്ളത്.

സ്വപ്‌നയുടെ ഉന്നതബന്ധത്തെപ്പറ്റിയും സ്വത്ത് സമ്പാദനത്തെപ്പറ്റിയും കേന്ദ്ര ഇന്റലിജന്‍സും അന്വേഷിക്കുന്നുണ്ട്. തലസ്ഥാനത്തെ വന്‍കിട വ്യവസായികളുമായും കരാറുകാരുമായും അടുത്തബന്ധം സ്വപ്‌നയ്ക്കുണ്ട്. ഇവര്‍ക്കു വന്‍കിടകരാര്‍ ലഭിക്കാന്‍ സ്വപ്‌ന സഹായിച്ചിട്ടുണ്ട്. ഇതിന്റെ കമ്മിഷന്‍ പല ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചതായാണു വിവരം.

അതേസമയം സ്വര്‍ണക്കടത്തിലെ ഇടനിലക്കാരി മാത്രമല്ല, പണം മുടക്കിയവരിലൊരാള്‍ കൂടിയാണു സ്വപ്‌ന സുരേഷെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. ഹവാല ഇടപാടില്‍ നിരവധി ഉന്നത ഉദ്യോഗസ്ഥരുടെ ബിനാമിയാണു താനെന്നും സ്വപ്‌ന മൊഴി നല്‍കി. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വപ്‌നയിലൂടെ സ്വര്‍ണം ഇടപാടില്‍ പണം മുടക്കിയിട്ടുണ്ടെന്നാണു വിവരം. ഉന്നത ഉദ്യോഗസ്ഥരില്‍ പലര്‍ക്കും വരവില്‍ കവിഞ്ഞ സ്വത്തും ബിനാമി ഇടപാടുകളുമുള്ളതായി ഇ.ഡി. കസ്റ്റഡിയില്‍ ഒന്‍പതു ദിവസത്തെ ചോദ്യം ചെയ്യലിനിടെയാണ് ഇക്കാര്യങ്ങള്‍ സ്വപ്‌ന വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലുകളാണ് സ്വപ്നയുടെ സ്വത്ത് കണ്ടുകെട്ടലിലേക്ക് വരെ എത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (7 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (8 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (10 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (10 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (11 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (11 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (12 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (12 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (12 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (12 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (13 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (13 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (13 hours ago)

Malayali Vartha Recommends