Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അടിത്തറയിളകി... കൊറോണ സമയത്ത് ഇന്ത്യയുടെ അതിര്‍ത്തി കൈയ്യേറി പ്രകോപനം സൃഷ്ടിച്ച ചൈനയുടെ സാമ്പത്തിക അടിത്തറയിളക്കി ഇന്ത്യ; ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 27.63 ശതമാനം കുറവ്; ചര്‍ച്ചയ്‌ക്കെത്തിയ ചൈന തര്‍ക്ക മേഖലകളില്‍ നിന്നും ആദ്യം പിന്മാറാന്‍ തയ്യാറാകണമെന്ന നിലപാട് അറിയിച്ച് ഇന്ത്യ

22 SEPTEMBER 2020 08:46 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ അതിര്‍ത്തി കൈയ്യേറിയ ചൈന ഇന്ത്യയുടെ സൈനിക കരുത്ത് മനസിലാക്കിയതാണ്. അതിന് പിന്നാലെ ചൈനയുടെ അടിത്തറയിളകിയെന്നുമാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി വളരെയധികം കുറഞ്ഞുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27.63 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്ന് വ്യവസായമന്ത്രി പീയുഷ് ഗോയല്‍ ലോക്‌സഭയെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേസമയം 21.58 ബില്യണ്‍ (2158 കോടി) അമേരിക്കന്‍ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

അതിനിടെ, ചൈനയ്ക്ക് നല്‍കിയിട്ടുള്ള അതിപ്രിയ രാജ്യ പദവി പിന്‍വലിക്കാനുള്ള നിര്‍ദ്ദേശമൊന്നും പരിഗണനയില്‍ ഇല്ലെന്ന് ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി വ്യക്തമാക്കി. ചൈനയുമായുള്ള വ്യാപാരം കുറയ്ക്കുന്നതിനായി അതിപ്രിയ രാജ്യ പദവി പിന്‍വലിക്കുമോ എന്ന ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്.

രാജ്യത്തിന്റെ കയറ്റുമതിയില്‍ വര്‍ധന രേഖപ്പെടുത്തിയതായി പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. സെപ്റ്റംബര്‍ ആദ്യ പകുതിയില്‍ കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി മന്ത്രി അവകാശപ്പെട്ടുവെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

അതേ സമയം ചര്‍ച്ചയ്ക്കു വന്ന ചൈനയോട് അതിര്‍ത്തിയിലെ തര്‍ക്ക മേഖലകളില്‍ നിന്നും ആദ്യം പിന്മാറണമെന്ന് ഇന്ത്യ ആവസ്യപ്പെട്ടു. ആറാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് ഇന്ത്യ ചൈനയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന ഇന്ത്യാ ചൈനാ തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളുടെയും സൈനിക തലത്തിലുള്ള കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച നടന്നത്.

മോല്‍ഡോയില്‍ രാവിലെ 9 മണിക്കാണ് കൂടിക്കാഴ്ച്ച ആരംഭിച്ചത്. ലഫ്. ജനറല്‍മാരായ ഹരീന്ദര്‍ സിംഗ്, പിജികെ മേനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ചര്‍ച്ചയില്‍ പങ്കെടുത്തത്. വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

മേജര്‍ ജനറല്‍ ലിന്‍ ലിയുവാണ് ചൈനീസ് സംഘത്തിന് നേതൃത്വം കൊടുത്തത്. അതിര്‍ത്തിയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് അഞ്ചിന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയ മോസ്‌കോ ധാരണയ്ക്ക് ശേഷം നടന്ന ആദ്യ കമാന്‍ഡര്‍ തല ചര്‍ച്ചയാണിത്.

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് സൈനിക തലത്തിലുള്ള ഇന്ത്യചൈന നിര്‍ണായക കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച നടന്നത്. ചുസ്ഹുളിലെ മോള്‍ഡോയിലാണ് യോഗം നടന്നത്. മോസ്‌ക്കോയില്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ധാരണയായ അഞ്ചിന പരിപാടി നടപ്പാക്കുന്നതാണ് ചര്‍ച്ചയിലെ അജന്‍ഡ.

സൈന്യങ്ങള്‍ സ്ഥിരം പോസ്റ്റുകളിലേക്ക് മാറുന്ന കാര്യമാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇത് ആറാം തവണയാണ് കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച നടക്കുന്നതെങ്കിലും മോസ്‌കോ ധാരണയ്ക്ക് ശേഷം നടക്കുന്ന ആദ്യ യോഗമായതിനാല്‍ ഇരു വിഭാഗങ്ങളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിങ് നയിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ മേജര്‍ ജനറല്‍മാരായ അഭിജിത് ബാപ്പത്, പാദം ഷേഖാവത്ത്, വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവ എന്നിവരും #ുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയും സൈനികതല യോഗത്തില്‍ പങ്കെടുക്കുന്നത് ആദ്യമാണ്. ചൈനീസ് സൈനിക സംഘത്തെ മേജര്‍ ജനറല്‍ ലിന്‍ ലിയു ആണ് നയിച്ചത്. ഇന്ത്യയുടെ ഉറച്ച നിലപാട് ചര്‍ച്ചയില്‍ തെളിഞ്ഞു വന്നതോടെ ചൈന ഒരിക്കല്‍ കൂടി വെട്ടിലായി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (7 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (8 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (10 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (10 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (11 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (11 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (12 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (12 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (12 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (12 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (12 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (12 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (13 hours ago)

Malayali Vartha Recommends