Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അത് പൊളിച്ചു... സര്‍ക്കാരിനെ നേരത്തെ നിരന്തരം വെള്ളം കുടുപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുതിയ സാഹചര്യത്തില്‍ പ്രതികരിക്കുന്നു; എന്‍ഐഎയ്ക്ക് ആരേയും ചോദ്യം ചെയ്യാന്‍ അധികാരമുണ്ട്; എല്ലാവര്‍ക്കും മുകളിലാണ് നിയമം

22 SEPTEMBER 2020 09:21 AM IST
മലയാളി വാര്‍ത്ത

തന്റെ നിലപാടില്‍ അണുകിട മാറ്റം വരുത്താത്തയാളാണ് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയതിന്റെ പേരില്‍ സഖാക്കളും പ്രതിപക്ഷവും രംഗത്ത് വന്നിട്ടു പോലും ഗവര്‍ണര്‍ നിലപാട് മാറ്റിയില്ല. ഇപ്പോള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ സംസ്ഥാനത്തെത്തിയ സാഹചര്യത്തില്‍ ആദ്യമായി നിലപാട് പറയുകയാണ് ഗവര്‍ണര്‍.

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്ത വിഷയത്തിലാണ് പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത്. നിയമം എല്ലാവര്‍ക്കും മുകളിലാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

അന്വേഷണ ഏജന്‍സികളെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണം. അന്വേഷണത്തെ കുറിച്ച് വിലയിരുത്തേണ്ട സമയമല്ല ഇത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് അന്വേഷണം നടത്തുന്നത്. നാം അവരെ വിശ്വസിക്കണം. എന്‍ഐഎയ്ക്ക് ആരേയും ചോദ്യം ചെയ്യാന്‍ അധികാരമുണ്ട്. എത്ര വലിയവനായാലും നിയമത്തിന് കീഴ്‌പ്പെട്ടനാണ്. എന്തിനാണ് മന്ത്രിയെ വിളിപ്പിച്ചതെന്നോ എന്താണ് ചോദിച്ചതെന്നോ അറിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്തായാലും ഗവര്‍ണറുടെ പ്രസ്താവന ചര്‍ച്ചയാകുകയാണ്.

അതേസമയം മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്യുന്നതിനു മുന്‍പായി കസ്റ്റംസ് യുഎഇ കോണ്‍സുലേറ്റില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചതായാണ് സൂചന. നയതന്ത്ര ചാനല്‍ വഴി ഖുര്‍ആന്‍, ഈന്തപ്പഴം എന്നിവയിറക്കിയ സംഭവത്തില്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരെ അടക്കം ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നീക്കം തുടങ്ങിക്കഴിഞ്ഞു. ഇതിനു ശേഷമായിരിക്കും മന്ത്രി കെ.ടി. ജലീലിനെ ചോദ്യംചെയ്യുക. ഇന്ത്യക്കാരായ ജീവനക്കാരെയാകും ആദ്യം ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി വിളിപ്പിക്കുക. ഇതിനായുള്ള നടപടിക്രമങ്ങളാണ് നടക്കുന്നത്.
ഈന്തപ്പഴം എന്ന പേരില്‍ നയതന്ത്ര ചാനല്‍ വഴി 17,000 കിലോ പാഴ്‌സല്‍ വന്നതായി സ്ഥിരീകരണമുണ്ട്.

ഈന്തപ്പഴം ആര്‍ക്കെല്ലാം വിതരണം ചെയ്തു, എതെല്ലാം സ്ഥാപനങ്ങളിലേക്കു കൊടുത്തു തുടങ്ങിയ കാര്യങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല. ഈന്തപ്പഴം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നടന്ന വേദിയില്‍ കുറച്ച് ഈന്തപ്പഴം വിതരണം ചെയ്തതായി പറയുന്നു. എന്നാല്‍, ബാക്കി കിലോക്കണക്കിന് ഈന്തപ്പഴം എവിടേയ്ക്കു പോയി എന്നതില്‍ ദുരൂഹതയുണ്ട്. ഇതിനിടെ, ഈന്തപ്പഴം എന്ന പേരില്‍ വന്നതു മുഴുവന്‍ ഈന്തപ്പഴം തന്നെയാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

മതഗ്രന്ഥം നയതന്ത്ര ചാനല്‍ വഴി കൊണ്ടുവന്നതില്‍ ദുരൂഹത നിലനില്‍ക്കുന്നതുപോലെയാണ് ഈന്തപ്പഴ കടത്തും വിവാദത്തിലായിരിക്കുന്നത്. ഈന്തപ്പഴം എന്ന പേരില്‍ വന്നതില്‍ സ്വര്‍ണം ഉണ്ടോയെന്ന സംശയം ദുരീകരിക്കാനുള്ള അന്വേഷണത്തിനും അന്വഷണ ഏജന്‍സികള്‍ നടത്തുന്നുണ്ട്.

സരിത്തും സ്വപ്നയും സ്വര്‍ണം കടത്തിയതായി കണ്ടെത്തിയ പാഴ്‌സലിലും ബിസ്‌കറ്റ്, ന്യൂഡില്‍സ്, ഈന്തപ്പഴം എന്നിവ ഉണ്ടായിരുന്നു. കസ്റ്റംസ് പാഴ്‌സല്‍ തടഞ്ഞുവച്ചപ്പോള്‍ ഈന്തപ്പഴവും ബിസ്‌കറ്റുമൊക്കെയാണ് പാഴ്‌സലില്‍ എന്നായിരുന്നു പ്രതികളുടെ നിലപാട്.

കൂടുതല്‍ പരിശോധിച്ചപ്പോഴാണ് ഇവ മറ്റു ചിലതും പാഴ്‌സലില്‍ ഉണ്ടെന്നു വ്യക്തമായത്. തുടര്‍ന്ന് തുറന്നുപരിശോധിച്ചപ്പോള്‍ സ്വര്‍ണം കണ്ടെത്തുകയും ചെയ്തു.

അന്വേഷണവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ പ്രതിനിധികളില്‍നിന്നു കൂടി മൊഴിയെടുക്കുമെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. യുഎഇയില്‍നിന്നു മതഗ്രന്ഥങ്ങളും ഈന്തപ്പഴങ്ങളും സംസ്ഥാനത്തെത്തിച്ചതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളായിരിക്കും ഇനി കുരുക്കാകുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (7 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (8 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (10 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (10 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (11 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (11 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (12 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (12 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (12 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (12 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (12 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (12 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (13 hours ago)

Malayali Vartha Recommends