ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് പ്രതിസന്ധിയില്‍

10-ാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ തുടക്കമിട്ട ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാറായിട്ടും അനക്കമില്ല. ഏറ്റവുമൊടുവില്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി പദ്ധതി നടപ്പാക്കുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ക്കായി കോവിഡ് അടക്കമുള്ള രോഗങ്ങളെക്കൂടി ഇന്‍ഷുറന്‍സ് കവറേജില്‍ ഉള്‍പ്പെടുത്തണമെന്നു ശുപാര്‍ശ നല്‍കിയിട്ടു മാസം രണ്ടായി. കൂടുതല്‍ ആശുപത്രികളെ പദ്ധതിയിലേക്ക് ആകര്‍ഷിക്കുന്നതിനായി ആശുപത്രികള്‍ക്കു നല്‍കുന്ന ചികിത്സച്ചെലവ് വര്‍ധിപ്പിക്കണമെന്നും സമിതി നിര്‍ദേശിച്ചു. എന്നാല്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടില്ല.
2017-18 ബജറ്റില്‍ പദ്ധതി പ്രഖ്യാപിക്കുകയും അടുത്ത വര്‍ഷം പദ്ധതിരേഖ തയാറാക്കി ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തതാണ്. ജീവനക്കാരില്‍ നിന്നു 250 രൂപയും പെന്‍ഷന്‍കാരില്‍നിന്നു 300 രൂപയും പ്രതിമാസം പ്രീമിയമായി ഈടാക്കി പദ്ധതി നടപ്പാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ആശുപത്രികളുടെ നിസ്സഹകരണവും സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ ചികിത്സാ നിരക്കും കാരണം ടെന്‍ഡറിലൂടെ കരാര്‍ ലഭിച്ച റിലയന്‍സിന് മുന്നോട്ടു പോകാനായില്ല. ഇതോടെ സര്‍ക്കാര്‍ ടെന്‍ഡര്‍ റദ്ദാക്കി. തുടര്‍ന്നാണ് പദ്ധതി പരിഷ്‌കരിക്കാന്‍ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചത്.
പദ്ധതിക്കായി പണം കണ്ടെത്തുന്നത് നിലവിലെ സാമ്പത്തിക സ്ഥിതിയനുസരിച്ച് പ്രതിസന്ധിയിലാണ്. 11 ലക്ഷം പേര്‍ക്കു ഗുണകരമാകുന്ന മെഡിസെപ് നടപ്പാകാത്തതിനാല്‍ മെഡിക്കല്‍ റീഇംപേഴ്‌സ്‌മെന്റ് മാത്രമാണ് ഇപ്പോള്‍ ജീവനക്കാര്‍ക്ക് ആശ്രയം. ഇതാകട്ടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണെങ്കില്‍ പണം ലഭിക്കാന്‍ ഒരു വര്‍ഷത്തോളം കാത്തിരിക്കണം .
https://www.facebook.com/Malayalivartha


























