റിയാദില്‍ നിന്ന് നാടുകടത്തിയ ഭീകരപ്രവര്‍ത്തകരെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് ചെയ്യുന്നത് വരെയുള്ള നീക്കങ്ങള്‍ എന്‍.ഐ.എ. ചെയ്തത് അതീവരഹസ്യമായി...റിയാദില്‍ നിന്ന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കിയതുമുതല്‍ ഇവര്‍ക്കുമേല്‍ റോ നിരീക്ഷണം ഉണ്ടായിരുന്നു

റിയാദില്‍ നിന്ന് നാടുകടത്തിയ ഭീകരപ്രവര്‍ത്തകരെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് ചെയ്യുന്നത് വരെയുള്ള നീക്കങ്ങള്‍ അതിരഹസ്യമായിട്ടായിരുന്നു എന്‍.ഐ.എ. ചെയ്തിരുന്നത്. വൈകീട്ട് ആറേകാലോടെ എത്തിച്ച ഇവരെ മൂന്നുമണിക്കൂര്‍ വിമാനത്താവളത്തിനുള്ളില്‍ വെച്ചുതന്നെ ചോദ്യം ചെയ്തു. റിയാദില്‍ നിന്ന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കിയതുമുതല്‍ റോ നിരീക്ഷണം ഇവര്‍ക്കുമേല്‍ ഉണ്ടായിരുന്നു.
അറസ്റ്റ് നടത്താന്‍ കൊച്ചിയില്‍നിന്നുള്ള ഉദ്യോഗസ്ഥരടക്കം എത്തി. ഇവര്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് എന്‍.ഐ.എ.യുടെയും റോയുടെയും 25-ഓളം ഉദ്യോഗസ്ഥരെത്തിയത്.കേരള പോലീസിനെയോ ഇന്റലിജന്‍സ് വിഭാഗത്തെയോ ഇക്കാര്യം അറിയിച്ചിരുന്നില്ല. അറസ്റ്റിനുശേഷമാണ് കേരള പോലീസ് വിമാനത്താവളത്തിനു പുറത്തെത്തിയത്. രാത്രി ഒമ്പതരയോടെയാണ് പ്രതികളെ പുറത്തെത്തിച്ചത്.
2008-ലെ ബെംഗളൂരു സ്‌ഫോടനക്കേസിലെ 32-ാം പ്രതിയാണ് ഷുഹൈബ്. 2008 ജൂലായ് 25-നാണ് ബെംഗളൂരുവില്‍ ഒമ്പതിടങ്ങളിലായി സ്‌ഫോടന പരമ്പരയുണ്ടാകുന്നത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസിലെ വിചാരണ ബെംഗളൂരു പ്രത്യേക കോടതിയില്‍ അന്തിമഘട്ടത്തിലാണ്. പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി 31-ാം പ്രതിയാണ്. കേസിലെ നാലു പ്രതികള്‍ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കേസിലെ 32 പ്രതികളില്‍ 26 പേരും മലയാളികളാണ്. കേസില്‍ ഏഴു പ്രതികളെ ഇനിയും പിടികൂടാനുണ്ട്. എട്ടിലധികം സ്‌ഫോടനക്കേസുകളില്‍ ഷുഹൈബ് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു വിവരം.
"
https://www.facebook.com/Malayalivartha


























