Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കേരളം പൊട്ടിത്തെറിയുടെ വക്കില്‍... തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും രണ്ട് കൊടും തീവ്രവാദികളെ തിങ്കളാഴ്ച രാത്രി അതീവ രഹസ്യമായി ദേശീയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തപ്പോള്‍ ആഭ്യന്തര സുരക്ഷാ വിഭാഗത്തെ ചുരുട്ടികൂട്ടിയ കേരള പോലീസ് വീണ്ടും ഇളിഭ്യരായി

22 SEPTEMBER 2020 10:52 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും രണ്ട് കൊടും തീവ്രവാദികളെ തിങ്കളാഴ്ച രാത്രി അതീവ രഹസ്യമായി ദേശീയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തപ്പോള്‍ ആഭ്യന്തര സുരക്ഷാ വിഭാഗത്തെ ചുരുട്ടികൂട്ടിയ കേരള പോലീസ് വീണ്ടും ഇളിഭ്യരായി. രഹസ്യാന്വേഷണ വിഭാഗത്തിന് ഒരു ഐ.ജി. പോലുമില്ലാത്ത സംസ്ഥാനമാണ് കേരളം.

ഉത്തര്‍പ്രദേശ് സ്വദേശി ഗുല്‍ നവാസ്, കണ്ണൂര്‍ സ്വദേശി ഷുഹൈബ് എന്നിവരാണ് പിടിയിലായത്. സൗദിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇവര്‍ക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബെംഗളൂരു സ്‌ഫോടന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് വിവരം.

അതേസമയം കേരളത്തിലും ബംഗാളിലും പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും സൈനിക കേന്ദ്രങ്ങളിലും ജാഗ്രതപാലിക്കണമെന്ന് എന്‍.ഐ.എ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം സെക്രട്ടേറിയറ്റിലും മന്ത്രി മന്ദിരങ്ങളിലും വരെ ആര്‍ക്കു വേണമെങ്കിലും കയറി മേഞ്ഞിട്ട് പോകാം എന്നതാണ് ഇന്നത്തെ സ്ഥിതി.

സ്വപ്ന സുരേഷിനും കെ.റ്റി. ജലീലിനും പിന്നാലെ നടക്കുന്ന സര്‍ക്കാരിന് ഇതൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടണ്ടേ?

കേരളത്തില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ അല്‍ഖായിദ ഭീകരരെ ഡല്‍ഹിയില്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കേരളത്തില്‍ നിന്ന് പിടികൂടിയ മൂന്ന് പേരെയും ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്. ഇവരെ രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യുന്നത്. ബംഗാളില്‍ നിന്ന് പിടികൂടിയവര്‍ക്കൊപ്പം ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

ഉത്സവങ്ങളടക്കമുള്ള ആഘോഷ വേളകള്‍, സര്‍ക്കാര്‍, സൈനിക ബന്ധമുള്ള സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം. മ്യാന്‍മര്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവരുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് എന്‍ഐഎ അധികൃതര്‍ പറയുന്നു.

കേരളത്തില്‍ അല്‍ഖായിദ സാന്നിധ്യം വര്‍ധിക്കുമ്പോഴാണ് പൊലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം ദുര്‍ബലമായത് . കേരളത്തിനു ഭീഷണിയാകുന്ന സംഘടനകളെയും വ്യക്തികളെയും നിരീക്ഷിക്കാനും നടപടിയെടുക്കാനും രൂപീകരിച്ച ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ പ്രവര്‍ത്തനമാണ് നിലച്ചത്.

മൂവാറ്റുപുഴയിലെ കോളജ് അധ്യാപകന്റെ കൈവെട്ടു കേസിന്റെ സമയത്താണ് ഭീകരവാദക്കേസുകള്‍ അന്വേഷിക്കാന്‍ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. 9 പോസ്റ്റുകള്‍ ഇതിനുവേണ്ടി സൃഷ്ടിച്ചു. ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിന്തുണയോടു കൂടിയായിരുന്നു ടീമിന്റെ പ്രവര്‍ത്തനം.താഴേത്തട്ടില്‍നിന്നും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനും ദേശവിരുദ്ധ ലക്ഷ്യത്തോടെ നീങ്ങുന്ന സംഘടനകളെ നിരീക്ഷിച്ച് നടപടിയെടുക്കാനും ടീമിനു തുടക്കത്തില്‍ കഴിഞ്ഞിരുന്നു. പിന്നീട് ഇന്റലിജന്‍സിന്റെ കീഴില്‍നിന്നു ടീമിനെ മാറ്റി. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയപ്പോള്‍ ഒഴിവുകള്‍ നികത്താനും തയാറായില്ല.

സംസ്ഥാന ഭീകരവാദ വിരുദ്ധ സ്‌ക്വാഡിനു പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ആഭ്യന്തര സുരക്ഷാ വിഭാഗത്തിന് നല്‍കിയിട്ടില്ല. ഡിഐജി അനൂപ് കുരുവിള ജോണാണ് എടിഎസ് തലവന്‍. എസ്പിയുടെ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ചൈത്ര തെരേസ ജോണ്‍ ഐപിഎസിന് ഇതിന്റെ അധികച്ചുമതല നല്‍കിയിരിക്കുകയാണ്.ആഭ്യന്തര സുരക്ഷാ വിഭാഗത്തിലും ഐജിയും എസ്പിയും ഇല്ല. ഇന്റലിജന്‍സ് വിഭാഗത്തിലും ഐജി, ഡിഐജി പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു.

സമൂഹമാധ്യമങ്ങളിലൂടെയാണ് ഭീകരവാദ സംഘടനകള്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നതെന്ന വിവരം ലഭിച്ചിട്ടും പൊലീസിന്റെ പരിശോധന ദുര്‍ബലമാണ്.ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണ് കേരളത്തില്‍ സമൂഹമാധ്യമങ്ങളെ മറയാക്കി അണികളെ റിക്രൂട്ട് ചെയ്യുന്നതെന്നു രഹസ്യാന്വേഷണ വിഭാഗം പറയുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, വിദ്യാഭ്യാസമില്ലാത്ത യുവാക്കളെ പലവിധ പ്രലോഭനങ്ങള്‍ നല്‍കിയാണ് സംഘടനയിലേക്ക് ആകര്‍ഷിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി യുവതീ യുവാക്കളെയാണ് കാണാതെ പോയിട്ടുള്ളത്. ഉയര്‍ന്ന വിദ്യാഭ്യാസവും ഉയര്‍ന്ന ബിരുദങ്ങളുമുള്ള ഇവരെ ഒരു സുപ്രഭാതത്തിലാണ് കാണാതെ പോകുന്നത്. ഇതില്‍ രാജ്യത്തെ ദേശീയ, അന്തര്‍ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചവരാണ് കൂടുതല്‍.പോലീസില്‍ പരാതി നല്‍കിയാല്‍ അവര്‍ കൈമലര്‍ത്തും.എങ്ങോട്ട് പോയെന്ന് സൂചന നല്‍കിയാല്‍ അന്വേഷിക്കാം എന്നാണത്രേ പോലീസുകാര്‍ പറയുന്നത്. അതോടെ വീട്ടുകാര്‍ നിസഹായരാവും. ആഭ്യന്തര സുരക്ഷാ സംവിധാനം ശക്തമായിരുന്നെങ്കില്‍ ഇത്തരം തിരോധാനകള്‍ ഒഴിവാക്കാമായിരുന്നു.

വാട്ട്‌സ് ആപ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് തീവ്രവാദികള്‍ മിടുക്കരായ കുട്ടികളെ വലയിലാക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാലയങ്ങളില്‍ തീവ്രവാദികള്‍ക്ക് സ്ലീപിംഗ് സെല്ലുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.പുസ്തകം വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരെയാണ് ഇവര്‍ വല വീശി പിടിക്കുന്നത്. കാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രത സമിതികള്‍ക്ക് പോലും ഇത്തരം ആളുകളെ കണ്ടെത്താന്‍ കഴിയാറില്ല. പോലീസിനാകട്ടെ കേരളത്തിലെ കാമ്പസുകളില്‍ പോലും യാതൊരു സ്വാധീനവുമില്ല.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളിലാണ് തീവ്രവാദ പ്രതിനിധികള്‍ സ്ഥിരമായി കയറിപറ്റാറുള്ളത്. ആദ്യം നിശബ്ദ പ്രവര്‍ത്തനം നടത്തുന്ന ഇക്കൂട്ടര്‍ ദിവസങ്ങള്‍ ചെല്ലുമ്പോള്‍ തനിസ്വഭാവം പ്രകടിപ്പിക്കും. അതോടെ മുഖ്യധാരാ രാഷ്ട്രീയപ്രവര്‍ത്തകരില്‍ ഒരു വലിയ ശതമാനം തീവ്രവാദ കൂട്ടായ്മയിലെത്തും.ഇതെല്ലാം സംസ്ഥാന പോലീസിന് അറിയാമെങ്കിലും അറിയില്ലെന്ന് നടിക്കുന്നു.

കേരളം സ്ഫാടനത്തിന്റെ വക്കിലാണ്. ഇത്രയും കാലം തീവ്രവാദികളുടെ സേഫ് സോണായിരുന്നു കേരളം. അതില്‍ നിന്ന് കേരളം പതിയെ മാറുകയാണ്. എന്‍ ഐ എ യെ പോലുള്ള അന്തര്‍ദേശീയ ഏജന്‍സികള്‍ കേരളത്തെ കണ്ണുംനട്ട് നോക്കിയിരിക്കുകയാണ്.


 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (6 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (8 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (9 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (10 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (11 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (11 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (11 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (12 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (12 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (12 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (12 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (12 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (12 hours ago)

Malayali Vartha Recommends