ദിലീപ് ക്രൈം ഫെയിം എസ് പിക്ക് കുരുക്ക്: സസ്‌പെന്‍ഷന്‍ ഉത്തരവാകുമ്പോള്‍ ശ്രദ്ധിക്കണ്ടേ സര്‍?

കോഴിക്കോട് നടക്കുന്ന സിവില്‍ പോലീസ് ഓഫീസര്‍ - സൂപ്രണ്ട് ഓഫ് പോലീസ് തര്‍ക്കത്തില്‍ ആരു ജയിക്കുമെന്ന് ഉടനറിയാം.സംഭവം ഇപ്രകാരം.
വിവാഹിതനാണെങ്കിലും ഭാര്യയുമായി പിണങ്ങി കഴിയുന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഒരു സ്ത്രീക്ക് നഗരത്തിലെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തുനല്‍കിയെന്നാണ് ആക്ഷേപം. സി പി ഒ ഉമേഷിന്റെ ഭാര്യയാണ് പരാതി നല്‍കിയത്.പരാതി കിട്ടേണ്ട താമസം കോഴിക്കോട് എസ്.പി. ഉമേഷിനെ സസ്‌പെന്റ് ചെയ്തു കൊണ്ട് ഉത്തരവിറക്കി. ഇതിനെതിരെ ഉമേഷും രംഗത്തെത്തി. തന്നെ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ടെന്നും ഏതു മറ്റവനായാലും അവന്റെ മുന്നില്‍ താഴാന്‍ താന്‍ തയ്യാറല്ലെന്ന് പറഞ്ഞ് ഉമേഷ് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടു. ഇതും എസ്. പി യെ പ്രകോപിപ്പിച്ചു.
എസ്.പി. ആരെന്നു പറഞ്ഞാലേ കഥ പൂര്‍ത്തിയാവൂ. അദ്ദേഹം ദിലീപിനെ അറസ്റ്റ് ചെയത് ജയിലിലടച്ച മിടുക്കനായ ഉദ്യോഗസ്ഥനാണ്. എന്നാല്‍ വരാപ്പുഴ ശ്രീജിത്തിനെ ഇടിച്ചുകൊന്ന കേസില്‍ അടിതെറ്റി. അതോടെ എറണാകുളം റൂറല്‍ എസ്പി എന്ന കമനീയ സ്ഥാനത്തിന് ഇളക്കം തട്ടി. കുറച്ചുനാള്‍ പുറത്തു നിര്‍ത്തിയ ശേഷം കോഴിക്കോട് കമ്മീഷണറായി സര്‍ക്കാര്‍ നിയമിച്ചു.
സി പി എം അനുകൂല സംഘടന തട്ടിമൂളിച്ചാലൊന്നും തെറിക്കുന്ന സ്ഥാനമല്ല എ.വി. ജോര്‍ജിന്റേത്.സംഘടനയെക്കാള്‍ ബന്ധം അദ്ദേഹത്തിന് സി പി എമ്മിനുള്ളിലുണ്ട്. എന്നാലും സംഘടന സംഘടനയല്ലേ? അവര്‍ പറഞ്ഞാല്‍ സര്‍ക്കാരിന് കേള്‍ക്കാതിരിക്കാനാവില്ല. കേള്‍ക്കാതിരുന്നാല്‍ പോലീസിനുള്ളിലെ പാര്‍ട്ടി സംവിധാനം കീഴമേല്‍ മറിഞ്ഞു പോകും. ആറു മാസം മാത്രം പ്രായമുള്ള ഒരു സര്‍ക്കാരിനെ സംബന്ധിച്ച് സേനയെ പിണക്കിയാല്‍ പ്രതിപക്ഷത്താകുമ്പോള്‍ പണി കിട്ടും.
സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജിനെ നേരില്‍ കണ്ട് അസോസിയേഷന്‍ പ്രതിഷേധമറിയിച്ചെങ്കിലും പരസ്യ പ്രതികരണത്തിന് തയ്യാറായില്ല. സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ പെണ്‍കുട്ടിയുടെ പേര് മോശമായി പരാമര്‍ശിച്ചത് പൊതു ജനമധ്യത്തില്‍ പൊലീസിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നാണ് അസോസിയേഷന്റെ വിലയിരുത്തല്‍.
അതേസമയം മൊഴി തിരുത്തിയെന്നതടക്കം പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് പെണ്‍കുട്ടി ഉന്നയിക്കുന്നത്. കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമിലെ സിപിഒ ആയ യു ഉമേഷിനെ അന്വേഷണ വിധേയനായി സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിലാണ് പെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ സ്വഭാവത്തെക്കുറിച്ചടക്കം മോശമായ ആരോപണങ്ങളും സസ്‌പെന്‍ഷന്‍ ഉത്തരവിലുണ്ട്.
പൊലീസ് ഉദ്യോഗസ്ഥനെതിരെ സദാചാര ആരോപണങ്ങള്‍ ഉന്നയിച്ച് സസ്‌പെന്‍ഡ് ചെയ്തതും യുവതിയെക്കുറിച്ച് മോശമായി സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ പരാമര്‍ശിച്ചതും സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായി. വ്യക്തി സ്വാതന്ത്രമടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സസ്‌പെന്‍ഡ് ചെയ്തതിലാണ് പൊലീസ് അസോസിയേഷന്‍ പ്രതിഷേധമറിയിച്ചത്. 31 വയസുള്ള യുവതിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
യുവതിയെ രക്ഷിതാക്കളുടെ അടുത്ത് നിന്നും മാറ്റി വാടക ഫ്‌ലാറ്റില്‍ താമസിപ്പിച്ച് അവിടെ നിത്യ സന്ദര്‍ശനം നടത്തുന്നുവെന്നാണ് ഉമേഷിനെതിരായ ആരോപണം. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ നിന്ന് മാറിത്താമസിക്കുകയാണെന്ന് യുവതി വ്യക്തമാക്കുന്നു. അമ്മയുടെ പരാതിയില്‍ മൊഴിയെടുക്കാന്‍ വന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും ശരീരത്തെയും നിറത്തെയും അധിക്ഷേപിച്ചെന്നും കാണിച്ച് ഐജിക്ക് പരാതി നല്‍കിയെങ്കിലും മറുപടിയൊന്നും കിട്ടിയില്ലെന്ന് യുവതി പറയുന്നു.
നേരത്തെ കാടുപൂക്കുന്ന നേരം എന്ന സിനിമയുടെ പോസ്റ്ററും സംഭാഷണവും ഫെയ്‌സ്ബുക്കില്‍ പങ്കിട്ടതിന് ഉമേഷിന് കമ്മീഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കമ്മീഷണര്‍ തന്നോട് മുന്‍ വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് സസ്‌പെന്‍ഷനിലായ ഉമേഷിന്റെ ആരോപണം.
സ്ത്രീയെ മോശമായി പരാമര്‍ശിച്ചാല്‍ അത് നിസാര കുറ്റമല്ല. അതില്‍ സ്ത്രീ പരാതി നല്‍കിയാല്‍ ഉദ്യോഗസ്ഥന്റെ പണി പള്ളിപ്പുറതാകാന്‍ മണിക്കൂറുകള്‍ മാത്രം മതിയാവും.
നാല് മാസമായി ഞാന്‍ ഒറ്റയ്ക്ക് ഫ്‌ലാറ്റില്‍ താമസിക്കുകയാണെന്ന് യുവതി പറയുന്നു. ഇങ്ങനെയൊരു പരാതിയുണ്ടെന്ന് പറഞ്ഞ് കോഴിക്കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപിയും എസ്‌ഐയും ഫ്‌ലാറ്റിലേക്ക് വരികയായിരുന്നു. വനിതാ പൊലീസ് കൂടെയുണ്ടായിരുന്നില്ല. അന്ന് പരാതി എന്താണെന്നൊന്നും പറയാതെയാണ് അവര്‍ മൊഴിയെടുത്തു പോയത്. ഉമേഷ് വള്ളിക്കുന്ന് എന്ന പൊലീസുകാരന്റെ പേരിലാണ് പരാതിയെന്നൊക്കെ പിന്നീടാണ് അറിഞ്ഞത്. ഞാന്‍ പറഞ്ഞതൊന്നുമല്ല അവര്‍ മൊഴിയായി രേഖപ്പെടുത്തിയത്. അന്ന് തന്നെ പരാതിയുമായി പോകണമെന്ന് വിചാരിച്ചതാണ്. എസ്‌ഐ മുമ്പൊരു സസ്‌പെന്‍ഷന്‍ കഴിഞ്ഞുവന്നിട്ടേയുള്ളു എന്നൊക്കെ അറിഞ്ഞതുകൊണ്ടാണ് പിന്നെ പരാതിയുമായി പോകാഞ്ഞത്.
അതിനു ശേഷം മൊഴിയുടെ പകര്‍പ്പ് ചോദിച്ചപ്പോ എസിപി തരാന്‍ പറ്റില്ലെന്ന് പറഞ്ഞു. എന്‍ക്വയറി കഴിഞ്ഞിട്ടേ തരാന്‍ പറ്റു എന്നാണ് പറഞ്ഞത്. പിന്നീട് ഡിസിപി ഇടപെട്ടാണ് മൊഴിയുടെ പകര്‍പ്പ് ലഭിച്ചത്. സസ്‌പെന്‍ഷന്‍ ഉത്തരവായി എന്നൊക്കെ രണ്ടുദിവസം മുമ്പാണ് അറിഞ്ഞത്. അതിലേക്ക് എന്റെ പേര് വലിച്ചിഴയ്‌ക്കേണ്ട യാതൊരു ആവശ്യവുമില്ല. എനിക്കൊരു പരാതിയുമില്ല. ഞാനെന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ ജീവിക്കുന്നത്. ഞാനൊരു കലാകാരിയാണ്. ?ഗായികയും സം?ഗീതസംവിധായികയുമാണ്. എന്റെ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ഞാന്‍ ഫ്‌ലാറ്റെടുത്തിട്ടുള്ളത്. പാട്ടുകള്‍ ചെയ്യുന്നത് സംബന്ധിച്ച് വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് ഇങ്ങനെ തീരുമാനിച്ചതാണ്.
അത്തരമൊരു സാ?ഹചര്യത്തിലാണ് അദ്ദേഹം ഇവിടെ നിത്യസന്ദര്‍ശകനാണ് എന്ന് പറഞ്ഞ് വളരെ അപമാനകരമായ രീതിയിലുള്ളതൊക്കെ എഴുതി വച്ചിരിക്കുന്നത്. ശരിക്കും സ്ത്രീകള്‍ക്ക് തന്നെ അപമാനകരമായ കാര്യമാണത്. 31 വയസ്സുള്ള എന്നെ ഒരു സ്ത്രീയെന്ന നിലയ്ക്ക് ഇതൊക്കെ എങ്ങനെ ബാധിക്കുമെന്ന് പോലും ചിന്തിക്കാതെയാണ് അതൊക്കെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. സ്ത്രീകളെ എന്നല്ല എല്ലാവരെയും സംരക്ഷിക്കേണ്ട പൊലീസ് സേനയുടെ ഭാ?ഗത്തു നിന്ന് തന്നെ ഇത്തരമൊരു നടപടി വരുന്നത് സങ്കടകരമായ അവസ്ഥയാണെന്ന് യുവതി പറയുന്നു.
https://www.facebook.com/Malayalivartha


























