ജോലി കഴിഞ്ഞു സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങിയ യുവതിയെ പിന്തുടർന്ന് യുവാവ്; വിജനമായ സ്ഥലത്ത് തടഞ്ഞുനിർത്തി പീഡിപ്പിക്കാൻശ്രമം, അലറിക്കരഞ്ഞ യുവതിയുടെ വായ പൊത്തിപ്പിടിച്ച ശേഷം ഉപദ്രവം, അവസാനം പോലീസ് കയ്യോടെ പിടികൂടി

യുവതിയെ പിന്തുടർന്ന് വിജനമായ സ്ഥലത്ത് എത്തി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ജോലി കഴിഞ്ഞു സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങിയ യുവതിയെയാണ് യുവാവ് പിന്തുടർന്നത്. ഇതേതുടർന്ന് ഉടുമ്പന്നുരിനു സമീപം വിജനമായ സ്ഥലത്ത് തടഞ്ഞുനിർത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ ഉടുമ്പന്നൂർ കളപ്പുരയ്ക്കൽ മാഹിൻ റഷീദാണ് (23) അറസ്റ്റിലായത്.
പരാതിയെ തുടർന്ന് കരിമണ്ണൂർ എസ്ഐ കെ. സിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം 2നു രാത്രി എട്ടോടെയാണ് സംഭവം. എന്നാൽ യുവതി കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ച ശേഷമാണ് ഉപദ്രവിച്ചത്. ഇതേതുടർന്ന് വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. പ്രതിയെ യുവതി തിരിച്ചറിയുകയുണ്ടായി. കഞ്ചാവ് ഉപയോഗിക്കുന്നവരെപ്പറ്റി നിരീക്ഷണം നടത്തിയതിൽ നിന്നാണ് പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത് എന്നാണ് പോലീസ് ഭാഷ്യം.
അതേസമയം കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ അടിപിടിക്കേസിലും കഞ്ചാവു കേസിലും മാഹിൻ റഷീദ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തെ തിരിച്ചറിഞ്ഞ പ്രതി കടന്നുകളയാൻ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി കീഴപ്പെടുത്തുകയായിരുന്നു. എസ്ഐക്ക് ഒപ്പം അഡീഷനൽ എസ്ഐ പി.എ. തോമസ്, വനിതാ പൊലീസ് ഓഫിസർ യമുന എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതിയെ ഇടുക്കി കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha


























