ആംബുലന്‍സില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടി മാനസിക സംഘര്‍ഷത്തില്‍ നിന്നും മുക്തയായില്ല, പ്രതിയായ ഡ്രൈവര്‍ നൗഫല്‍ വീണ്ടും റിമാന്‍ഡിൽ; പെണ്‍കുട്ടി സാധാരണനിലയിലേക്കു മടങ്ങിയതിനുശേഷമേ വിശദമായ മൊഴിയെടുക്കൽ ഉണ്ടാകുകയുള്ളൂ....

കോവിഡ് ബാധിതയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി ഡ്രൈവര്‍ നൗഫല്‍ വീണ്ടും റിമാന്‍ഡിലായി. തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ അന്വേഷണസംഘം ഇന്നലെ പ്രതിയെ തിരികെ കോടതിയില്‍ ഹാജരാക്കി.
തുടര്‍ന്ന് കൊട്ടാരക്കര സബ്ജയിലിലേക്ക് കോടതി റിമാന്‍ഡ് ചെയ്തു. നൗഫലിനെ രണ്ടുദിവസം ചോദ്യം ചെയ്യുകയും സംഭവസ്ഥലത്തെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. അടൂര്‍ ഡിവൈഎസ്പി ആര്. ബിനുവിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
പ്രതിയെ ഇനി കസ്റ്റഡിയില്‍ വാങ്ങേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് പോലീസ്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതുമാണ് പോലീസ് പ്രധാനമായും അന്വേഷിച്ചത്.
ഇനി പെണ്‍കുട്ടിയുടെ വിശദമായ മൊഴി കൂടി രേഖപ്പെടുത്തേണ്ടതുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുന്ന പെണ്‍കുട്ടി സാധാരണനിലയിലേക്കു മടങ്ങിയതിനുശേഷമേ ഇതു സാധ്യമാകൂ.
പെണ്‍കുട്ടിയുടെ മാനസികസംഘര്‍ഷം കുറയക്കുന്നതിനായി ഡോക്ടര്‍മാര്‍ ശ്രമിച്ചുവരികയാണ്. മാനസിക ചികി്ത്സാ വിഭാഗത്തിന്റെ സഹായത്തോടെ കൗണ്‍സിലര്‍മാര്‍ കുട്ടിയുമായി സംസാരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























