Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കേരളത്തില്‍ വടക്കന്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് മൂന്ന് ഐഎസ് ഘടകങ്ങള്‍ ... തനതായ ശൃംഖലയും ദൗത്യവുമുള്ള മൂന്നു ഘടകങ്ങളാണു കേരളത്തിലേത്

22 SEPTEMBER 2020 12:27 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ വടക്കന്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് മൂന്ന് ഐഎസ് ഘടകങ്ങള്‍ ... തനതായ ശൃംഖലയും ദൗത്യവുമുള്ള മൂന്നു ഘടകങ്ങളാണു കേരളത്തിലേത് 

..കാസര്‍ഗോഡ് ഘടകം,കണ്ണൂര്‍ ഘടകം,ഒമര്‍ അല്‍ ഹിന്ദി ഘടകം എന്നീ മൂന്നു ഘടകങ്ങളാണ് ഐഎസ് അനുഭാവം പുലര്‍ത്തി പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്ക് തനതായ ശൃംഖലയും ദൗത്യവുമുണ്ടെന്നാണ് സുരക്ഷാ ഏജൻസി പറയുന്നത് .. കൊച്ചിയില്‍ നിന്ന് പിടിയിലായ അല്‍ഖ്വയ്ദ പ്രവര്‍ത്തകര്‍ക്ക് ഇവരുമായി ബന്ധമുണ്ടോയെന്ന് എന്‍ഐഎ പരിശോധിക്കും.

മൂന്നു ഘടകങ്ങളെക്കുറിച്ചും സംസ്ഥാന ഇന്റലിജന്‍സിന് നാലുവര്‍ഷം മുമ്പ് വിവരം ലഭിച്ചുവെന്നാണ് വിവരം. കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ഇടയിലുള്ളനെറ്റ്‌വര്‍ക്കുകകള്‍ വഴി ഇവർ ഐഎസിലേക്ക് ആളുകളെ ചേര്‍ക്കുന്നുടെന്നാണ് വിവരം . തീവ്രവാദഗ്രൂപ്പിന്റെ പ്രാദേശിക അനുഭാവികള്‍ക്ക് സ്വാധീനമുള്ള പ്രത്യേക ഗ്രാമീണമേഖലകളില്‍നിന്നാണ് സാധാരണയായി ആളുകളെ സംഘടനയിലേക്ക് ചേര്‍ക്കുന്നതെന്നും സംശയമുണ്ട്

2016ല്‍ യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ കാണാതായതിനെത്തുടര്‍ന്ന് സുരക്ഷാ ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് കാസര്‍ഗോഡ് ഘടകത്തെപ്പറ്റി വിവരം ലഭിച്ചത്. 24 യുവതീയുവാക്കളുടെ സംഘത്തെ കാണാതായതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഐഎസിന്റെ കാസര്‍ഗോഡ് ഘടകമുള്ളതായി 2016 ജൂണില്‍സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു. കാണാതായവരില്‍ ഭൂരിഭാഗവും പ്രൊഫഷണല്‍ യോഗ്യതയുള്ളവരായയിരുന്നു.

ഇന്റര്‍നെറ്റില്‍നിന്നും സോഷ്യല്‍ മീഡിയയില്‍നിന്നും ഇസ്ലാമിനെക്കുറിച്ച് അറിഞ്ഞശേഷം പെട്ടെന്ന് കടുത്തമതവാദികളായി മാറിയവരായിരുന്നു സംഘത്തിലെ പുരുഷന്മാരിലേറെയും. സലഫി ഇസ്ലാമിനെ അന്ധമായി പിന്തുടര്‍ന്ന അവര്‍ക്ക് മുഖ്യധാരാ ഇസ്ലാമുമായോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ ബന്ധമുണ്ടായിരുന്നില്ല.

മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും ഇസ്ലാം വിശ്വാസത്തിലേക്കു പരിവര്‍ത്തനം ചെയ്ത ഐഎസിന്റെ പ്രധാന വിഭാഗം അവരുടെ വിവാഹങ്ങള്‍ നടത്തിയശേഷം അഫ്ഗാനിസ്ഥാനിലേക്ക് കടത്തി.

എന്‍ജിനീയറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അബ്ദുള്‍ റാഷിദിനെ ഈ ഐഎസ് ഘടകത്തിന്റെനേതാവായി എന്‍ഐഎ തിരിച്ചറിഞ്ഞു.ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട സോണിയ സെബാസ്റ്റ്യനെ മതപരിവര്‍ത്തനം നടത്തി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെയുള്ളത്.

കുട്ടിയുമായി കാബൂളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 2016 ല്‍ ദില്ലിയില്‍നിന്ന് അറസ്റ്റിലായ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദ് സാഹിദ്, അബ്ദുള്‍ റാഷിദിന്റെ രണ്ടാം ഭാര്യയാണ്. യാസ്മിന്‍ കുറ്റക്കാരിയാണെന്ന്എന്‍ഐഎ കോടതി കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ സുപ്രീം കോടതി ശിക്ഷ ശരിവച്ചു.

ഈ മൊഡ്യൂളിലെ മറ്റ് 14 അംഗങ്ങളെയും എന്‍ഐഎ തിരിച്ചറിഞ്ഞിരുന്നു. അവരില്‍ പലരും അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായാണ് കരുതപ്പെടുന്നത്

കണ്ണൂരിലെ, പ്രധാനമായും വളപട്ടണം പ്രദേശത്തുനിന്നുള്ള 40-50 ആളുകള്‍ സിറിയയിലെ ഐഎസില്‍ ചേര്‍ന്നതായാണു രഹസ്യാന്വേഷണ വൃത്തങ്ങള്‍ കരുതുന്നത്. ഈ ഘടകത്തിലെ പുരുഷന്മാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യുടെ പ്രവര്‍ത്തകരായിരുന്നു.

സിറിയയിലേക്ക് പോകാന്‍ രണ്ടുതവണ ശ്രമിച്ചിട്ടും ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം തിരിച്ചയക്കപ്പെട്ട ഷാജഹാന്‍ വള്ളുവക്കണ്ടിയാണ് കണ്ണൂര്‍ ഘടകത്തിലെ പ്രധാനി. ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിക ശരീഅത്ത് നിയമം സ്ഥാപിക്കാതിനാണ് താന്‍ ഐഎസില്‍ ചേര്‍ന്നതെന്നാണു ഷാജഹാന്‍ വെളിപ്പെടുത്തിയതെന്നാണ് എന്‍ഐഎ പറയുന്നത്

ഈ ഘടകത്തില്‍ നിന്നുള്ള പലരും ഇതിനോടകം സിറിയിലേക്ക് കടന്നുവെന്നാണ് സൂചന.
. 2009 ല്‍ രാഷ്ട്രീയവിഭാഗമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) രൂപീകരിച്ചശേഷം പിഎഫ്ഐയിലെ തീവ്രവാദ ഘടകങ്ങള്‍ സംഘടന വിട്ടുപോകാന്‍ തീരുമാനിച്ചുവെന്നാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്..

2 006 ല്‍ എന്‍ഡിഎഫ് എന്ന പേരില്‍ അറിയപ്പെടുന്ന കാലത്തുതന്നെ പിഎഫ്‌ഐയുമായി ഷാജഹാന് ബന്ധമുണ്ടായിരുന്നു. പിഎഫ്ഐയില്‍ സഹപ്രവര്‍ത്തകനായ മുഹമ്മദ് ഷമീറാണ് ഷാജഹാന്റെ ഐഎസിസില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. ഷമീറും പിന്നീട് സിറിയയിലേക്ക് ചേക്കേറി. കണ്ണൂരില്‍നിന്ന് സിറിയയിലേക്ക് പോകുകയോ തുര്‍ക്കി ഇന്ത്യയിലേക്ക് നാടുകടത്തുകയോ ചെയ്തുവെന്ന് കരുതുന്ന 12 പേരെ ഷാജഹാന്‍ പിന്നീട് തിരിച്ചറിഞ്ഞു

ദക്ഷിണേന്ത്യയില്‍ സ്‌ഫോടനപരമ്പര നടത്താനും കേരളത്തില്‍ ഐഎസ് ആധിപത്യം സ്ഥാപിക്കാനും മുന്നിട്ടിറങ്ങിയ സംഘമാണ് ഒമര്‍ അല്‍ഹിന്ദി ഘടകം. കണ്ണൂര്‍ ചെഴിയിലെ ഒമര്‍ അല്‍ ഹിന്ദി എന്ന മന്‍സീദ് മുഹമ്മദിന്റെ പേരിലാണ് ഈ ഘടകം അറിയപ്പെടുന്നത്. നേതാവ് മന്‍സീദ് മുഹമ്മദ് ഉള്‍പ്പെടെ കേസിലെ എട്ട് പ്രതികളില്‍ ആറുപേരെ എന്‍ഐഎ കോടതി ശിക്ഷിച്ചു..

ടെലിഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഈ ഘടകം നിലവില്‍ വന്നത്. കണ്ണൂരിലെ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന ഘടകത്തെ 2016 ഒക്ടോബര്‍ രണ്ടിനാണ് എന്‍ഐഎ പിടികൂടുന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, ഹൈക്കോടതി ജഡ്ജിമാര്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, യുക്തിവാദികള്‍, അഹ്മദിയ മുസ്ലിങ്ങള്‍ എന്നിവരെ കൂടാതെ തമിഴ്നാട്ടിലെ കൊടൈക്കനലിനടുത്ത് വിദേശികളെ, പ്രത്യേകിച്ച് ജൂതന്മാരെ ആക്രമിക്കാന്‍ സംഘം പദ്ധതിയിട്ടിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. ആയുധങ്ങള്‍, വിഷം, ബോംബുകള്‍ എന്നിവ ശേഖരിക്കാനും അവര്‍ ശ്രമിച്ചിരുന്നു

എന്‍ജിനീയറിങ് ബിരുദധാരിയായ ഷജീര്‍ മംഗലശേരിയായിരുന്നു ഗ്രൂപ്പിന്റെ അമീര്‍. 2016 ല്‍ യുഎഇയില്‍നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയ ഷജീര്‍ കേരളത്തിലെ കൂട്ടാളികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ രഹസ്യകോഡാണ് ഉപയോഗിച്ചിരുന്നത്.

ബാബ് അല്‍-നൂര്‍ എന്നായിരുന്നു സംഘത്തിന്റെ രഹസ്യ ചാറ്റ് ഗ്രൂപ്പിന്റെ പേര്. ഗ്രൂപ്പ് കൊച്ചുവര്‍ത്തമാനത്തിനുള്ളതല്ലെന്നും ഐഎസിനെ സഹായിക്കുകയാണ് ദൗത്യമെന്നും ഷജീര്‍ ഒപ്പമുള്ളവരെ ഓര്‍മിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷജീറിന്റെ നിര്‍ദേശപ്രകാരം മന്‍സീദ് പ്രവര്‍ത്തിച്ചതായി എന്‍ഐഎ പറയുന്നു.

2015 ല്‍ ഇറാഖിലും സിറിയയിലും ഐഎസിനുവേണ്ടി യുദ്ധം ചെയ്ത തൊടുപുഴ സ്വദേശി സുബഹാനി ഹാജയും ഗ്രൂപ്പിലെ അംഗമായിരുന്നു. മൊസൂളില്‍ ഐഎസ് പരിശീലനം നേടിയ ഹാജയ്ക്ക് യുദ്ധത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്നു. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ അറസ്റ്റിലായ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്

ഐഎസിന് സിറിയിയിലും ഇറാഖിലും തിരിച്ചടി നേരിടുമ്പോഴും കേരളത്തില്‍ നിന്ന് ഭീകര സംഘടനയില്‍ ചേരാനെത്തുന്നവരുടെ എണ്ണം കൂടുകയാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (6 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (8 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (9 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (10 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (11 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (11 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (11 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (12 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (12 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (12 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (12 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (12 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (12 hours ago)

Malayali Vartha Recommends