ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് കോൺസുലേറ്റിൽനിന്നു മതഗ്രന്ഥങ്ങളടങ്ങിയ പായ്ക്കറ്റ് സി-ആപ്റ്റിന്റെ തിരുവനന്തപുരം ഓഫീസിലെത്തിച്ചത് ; ഓഫീസിലെത്തിച്ച 32 പായ്ക്കറ്റുകളിൽ ഒന്ന് പൊട്ടിച്ചപ്പോഴാണ് മതഗ്രന്ഥങ്ങളാണെന്നു മനസ്സിലായത്; വെളിപ്പെടുത്തൽ ഇങ്ങനെ

യുഎഇ കോൺസുലേറ്റിൽ നിന്നും മതഗ്രന്ഥങ്ങൾ എത്തിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.. ഓരോ ദിവസവും ഒരു പുതിയ വെളിപ്പെടുത്തലുകൾ ആണ് ഈ കേസുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. മതഗ്രന്ഥങ്ങൾ യു.എ.ഇ. കോൺസുലേറ്റിൽനിന്ന് സി-ആപ്റ്റിലേക്കും അവിടെനിന്ന് മലപ്പുറത്തേക്കും എത്തിച്ച ഡ്രൈവർമാരെ കസ്റ്റംസ് ചോദ്യംചെയ്തു. ഈ പാക്കേജുകൾ കാർഗോയിൽനിന്ന് ഏറ്റുവാങ്ങിയ ക്ലിയറിങ് ഏജന്റിനെയും ചോദ്യംചെയ്തു. തിങ്കളാഴ്ച രാവിലെ മുതൽ കസ്റ്റംസ് കൊച്ചി ഓഫീസിലായിരുന്നു ചോദ്യംചെയ്യൽ പുരോഗമിച്ചത്.
ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് കോൺസുലേറ്റിൽനിന്നു മതഗ്രന്ഥങ്ങളടങ്ങിയ പായ്ക്കറ്റ് സി-ആപ്റ്റിന്റെ തിരുവനന്തപുരം ഓഫീസിലെത്തിച്ചതെന്ന് ഇവർ വ്യക്തമാക്കി. ഓഫീസിൽ എത്തിക്കുംവരെ ഇതിൽ എന്താണെന്ന് അറിയില്ലായിരുന്നുവെന്നും ഇവർ പറഞ്ഞു. മന്ത്രിയുടെ നിർദേശപ്രകാരമാണ് ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് എന്നുമാത്രം അറിയാമെന്നും ഇവർ പറഞ്ഞു . ഓഫീസിലെത്തിച്ച 32 പായ്ക്കറ്റുകളിൽ ഒന്ന് ജീവനക്കാർ പൊട്ടിച്ചപ്പോഴാണ് മതഗ്രന്ഥങ്ങളാണെന്നു മനസ്സിലായത്. ബാക്കിയുള്ളതാണ് എടപ്പാളിലെ രണ്ടു സ്ഥാപനങ്ങളിലേക്കു കൊണ്ടുപോയത്. ജി.പി.എസ്. സിഗ്നലുകൾ നഷ്ടമായതിനെക്കുറിച്ച് അറിവില്ലെന്നും ഇവർ പറഞ്ഞു.യു.എ.ഇ. സർക്കാരിന്റെ മുദ്രയുള്ള 4,478 കിലോഗ്രാം ബാഗേജാണ് നയതന്ത്ര കാർഗോയിലൂടെ എത്തിയതെന്ന് കസ്റ്റംസ് ഏജന്റ് സ്ഥിരീകരിച്ചു. ഇത് കോൺസുലേറ്റിലേക്കു തന്നെയാണ് എത്തിച്ചത്.
https://www.facebook.com/Malayalivartha


























