ഷുഹൈബ് കേരളത്തിൽ നിന്നു ഹവാല വഴി തീവ്രവാദ സംഘടനകൾക്കു പണം എത്തിച്ചിരുന്നു; ഇപ്പോൾ പാകിസ്ഥാനിൽ ഉണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്കു വിവരം

കഴിഞ്ഞ ദിവസം അതിനിർണ്ണയകമായ നീക്കമായിരുന്നു എൻഐഎ നടത്തിയത്. ബെംഗളൂരു, ഡൽഹി സ്ഫോടനക്കേസിലെ മലയാളി ഉൾപ്പെടെ 2 പ്രതികളെ എൻഐഎ റിയാദിൽ നിന്നു പിടികൂടി ഇന്നലെ തിരുവനന്തപുരത്ത് എത്തിcച്ചിരുന്നു u. പ്രത്യേക എൻഐഎ സംഘമായിരുന്നു രണ്ടാഴ്ച മുൻപു സൗദിയിലെ റിയാദിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തീവ്രവാദക്കേസിൽ ജയിലിലുള്ള തടിയന്റവിട നസീർ രൂപീകരിച്ച ഇന്ത്യൻ മുജാഹിദീന്റെ ആദ്യകാല പ്രവർത്തകനായിരുന്ന കണ്ണൂർ സ്വദേശി ഷുഹൈബ്, ലഷ്കർ ഇ തയിബയുടെ പ്രവർത്തകനായ ഉത്തർപ്രദേശ് സ്വദേശി ഗുൽനവാസ് എന്നിവരെയാണ് ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചത്. ഗുൽനവാസിനെ തിരുവനന്തപുരത്ത് ഐബി ആസ്ഥാനത്തും ഷുഹൈബിനെ കൊച്ചി എൻഐഎ ആസ്ഥാനത്തും ചോദ്യം ചെയ്യുകയാണ്. ഇന്നലെ വൈകിട്ട് 6.30ന് എയർ ഇന്ത്യ വിമാനത്തിലാണ് ഇരുവരെയും എത്തിച്ചത്.
ഇരുവരും സിമിയുടെ ആദ്യകാല പ്രവർത്തകരാണ്. പിന്നീടാണു ഷുഹൈബ് ഇന്ത്യൻ മുജാഹിദീനിലേക്കും ഗുൽനവാസ് ലഷ്കർ ഇ തയിബയിലേക്കും ചേർന്നത്. ഷുഹൈബ് കേരളത്തിൽ നിന്നു ഹവാല വഴി തീവ്രവാദ സംഘടനകൾക്കു പണം എത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ മുജാഹിദീനിൽ തടിയന്റവിട നസീറിനൊപ്പം സജീവമായിരുന്ന ഷുഹൈബ് 2014 ൽ ബെംഗളൂരു സ്ഫോടനത്തിനു ശേഷം പാക്കിസ്ഥാനിലേക്കു രക്ഷപ്പെടുകയായിരുന്നു. ഈ സ്ഫോടനക്കേസിൽ പിടികിട്ടാൻ ബാക്കിയുള്ള ഏക പ്രതിയാണ് ഇയാൾ. പാക്കിസ്ഥാനിൽ ചെന്ന ശേഷം വിവാഹിതനായി ബിസിനസ് നടത്തുകയാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിരുന്നു. ഇടയ്ക്കു റിയാദിൽ വന്നുപോകുന്നതായും ഇന്റർപോളിൽ നിന്ന് എൻഐഎയ്ക്കു വിവരം ലഭിച്ചു. തുടർന്നാണ് അവിടെ പിടികൂടാൻ നീക്കം നടത്തിയത്. ബെംഗളൂരു സ്ഫോടനക്കേസിൽ ഒരാൾ മരിക്കുകയും അനേകം പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ഗുൽനവാസ് ഡൽഹി സ്ഫോടനക്കേസിലെ പ്രതിയാണ്.
https://www.facebook.com/Malayalivartha


























