Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കട്ടിലേ... കട്ടിലേ...നീട്ടി മുഴങ്ങുന്ന ശബ്ദം ; 36 വർഷമായി തലയിൽ കട്ടിലും ചുമന്ന് നടക്കുന്ന വൃദ്ധൻ; അശോകന്റെ തലയിൽ ഇരിക്കുന്നത് കേവലം കട്ടിലിന്റെ ഭാരം അല്ല; ലക്ഷ്യം അതൊന്ന് മാത്രം

22 SEPTEMBER 2020 02:55 PM IST
മലയാളി വാര്‍ത്ത

ആദ്യം കാണുന്നവർ ഒന്ന് അതിശയിക്കും... അയ്യോ ഈ അപ്പൂപ്പന് ഇത്രയും വലിയ ഭാരം തലയിൽ ചുമന്നു കൊണ്ടു പോകാൻ പറ്റുമോ എന്ന് പലരും അന്തം വിട്ടു നോക്കി നിൽക്കും... ഇത്രയും വലിയ ചുമട് തലയിൽ ഇരിക്കുമ്പോൾ തലവേദനക്കില്ലേ എന്ന് പലരും ചോദിക്കും പക്ഷേ അശോകന്റെ തലയിൽ ഇരിക്കുന്നത് കേവലം കട്ടിലിന്റെ ഭാരം അല്ല.... മറിച്ച് ജീവിതഭാരം ആണ് തന്റെ തലയ്ക്കുമുകളിൽ ഇരിക്കുന്നത് ... ജീവിക്കാൻ വേണ്ടി തലയിൽ ഈ വലിയൊരു ചുമട് ചുമക്കാൻ തുടങ്ങിയിട്ട് 36 വർഷമായി... കട്ടിലെ കട്ടിലെ എന്ന വിളിയുമായി തലയിൽ വലിയ ഭാരമുള്ള കട്ടിലും ആയി ഈ വൃദ്ധൻ റോഡ് നീളെ നടന്നു നീങ്ങുമ്പോൾ ചുറ്റുമുള്ളവർക്ക് നിസ്സഹായമായി നോക്കിനിൽക്കാൻ മാത്രമേ കഴിയുകയുള്ളൂ

... ജീവിക്കാൻ വേണ്ടി ഇത്തരത്തിലുള്ള വേഷംകെട്ടിയിരിക്കുന്ന ഈ മനുഷ്യനെ പറ്റി കൂടുതൽ അറിയാം.... 36 വർഷമായി അശോകന്റെ തലയ്ക്കു മുകളിൽആ കട്ടിലുണ്ട് . കുടുംബം പുലർത്താൻ കട്ടിൽ തലച്ചുമടായി കൊണ്ടുനടന്നു വിൽപന നടത്തുകയാണ് എഴുപത്താറുകാരനായ കരുനാഗപ്പള്ളി സ്വദേശി അശോകൻ.

എപ്പോൾ വിൽപന നടക്കുന്നുവോ അതുവരെ കട്ടിലും ചുമന്നു നടക്കുകയാണു ഇദ്ദേഹത്തിന്റെ പതിവ്. കളഞ്ഞിട്ടു പോകാൻ പറ്റുമോ എന്നാണ് അശോകൻ മറ്റുള്ളവരോട് ചോദിക്കുന്നത് .ചിലപ്പോൾ ഇരുപത് കിലോമീറ്ററിലേറെ വരെ നടക്കേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന് . ഗ്രാമ പ്രദേശങ്ങളിലാണു വിൽപന നടക്കുക എന്നതിനാൽ അത്തരം പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണു ചുറ്റി സഞ്ചാരം നടത്താറുള്ളത് . കട്ടിലേ... എന്ന വിളിയോടെയാണു നടന്നു നീങ്ങുന്നത് ഒരു പ്രദേശത്ത് ഒന്നോ രണ്ടോ ദിവസം വിൽപന നടത്തിയാൽ ചെറിയ ഇടവേളയ്ക്ക് ശേഷമേ പിന്നീട് അവിടങ്ങളിൽ അദ്ദേഹം പോകൂകയുള്ളൂ . പല ജില്ലകളിലും താൻ ഇത്തരത്തിൽ കച്ചവടം നടത്താറുണ്ടെന്നു അശോകൻ പറഞ്ഞു.കരുനാഗപ്പള്ളിയിൽ നിന്നാണു കട്ടിൽ എത്തിക്കാറുള്ളത്. ഏതെങ്കിലും ലോറിയിൽ രണ്ടോ മൂന്നോ കട്ടിൽ എവിടെയെങ്കിലും എത്തിച്ചു സൂക്ഷിച്ച ശേഷം ഓരോന്നായി ചുമന്നു കൊണ്ടുപോയി വിൽപന നടത്തുകയാണു പതിവ്. കട്ടിലും ചുമന്നുള്ള നടത്തത്തിനിടെ ക്ഷീണിക്കുമ്പോൾ വഴിയാത്രക്കാരുടെ സഹായത്തോടെ കട്ടിൽ തലയിൽ നിന്നു ഇറക്കി വയ്ക്കും.

കട്ടിലിൽ ഇരുന്നു തന്നെ ക്ഷീണം അകറ്റും. പിന്നെ വീണ്ടും കട്ടിലുമായി നടപ്പ് തുടരും ...അങ്ങനെ നടന്നു നടന്നു 36 വർഷമായി അദ്ദേഹം തലയിൽ ഈ വലിയ ചുമടുമായി നടക്കുകയാണ് ജീവിതം തള്ളിനീക്കാൻ പെടാപ്പാടുപെടുന്നതിനിടയിലാണ് അദ്ദേഹം ഇത്തരത്തിൽ ഒരു മാർഗ്ഗം സ്വീകരിച്ചത്. ജീവിതത്തെ മുന്നോട്ടു നയിക്കുവാനാണ് ഇത്തരത്തിൽ ഒരു സാഹസം തിരഞ്ഞെടുത്തിരിക്കുന്നത് ... ജീവിക്കാൻവേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് ജീവിതങ്ങൾ, മുഖങ്ങൾ, വ്യക്തികൾ ,നമുക്ക് ചുറ്റും ഉണ്ട് എന്നതിന് ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ സംഭവം.... ജീവിക്കാൻ വേണ്ടി പല മാർഗങ്ങൾ തേടുന്നവരാണ് നാം ഓരോരുത്തരും........ജീവിക്കാൻ വേണ്ടി എന്ത് മാർഗമായാലും നാം സ്വീകരിക്കും. അതായത് ജോലിചെയ്തു ഉപജീവനംചെയ്യാൻ വേണ്ടി എന്തു മാർഗ്ഗം സ്വീകരിക്കുന്നവരാണ്.... . പലരുടെയും പച്ചയായ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ കഷ്ടപ്പാടുകളും ദുരിതങ്ങളും രോദനങ്ങളും അറിയുവാൻ സാധിക്കും.... 36 വർഷമായി തലയ്ക്കു മുകളിൽ കട്ടിലുമായി നടക്കുകയാണ് വയോധികൻ...... കേൾക്കുമ്പോൾ അത്ഭുതം തോന്നുമായിരിക്കാം പക്ഷേ സത്യമാണ്........ 36 വർഷമായി തന്റെ തലയ്ക്കുമുകളിൽ ആ കട്ടിൽ ഉണ്ട്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (6 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (7 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (9 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (9 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (10 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (10 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (11 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (11 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (11 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (12 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (12 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (12 hours ago)

Malayali Vartha Recommends