പോക്രിത്തരം കാണിച്ചിട്ട് കേസ് തളളണമെന്ന് പറഞ്ഞാല്‍ എങ്ങനെ? സ്‌പീക്കര്‍ ശ്രീരാമകൃഷ്ണനും മന്ത്രിമാരും ശിക്ഷിക്കപ്പെട്ട് കാണാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്ന് പി.സി.ജോര്‍ജ്

നിയമസഭ കൈയാങ്കളി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തിരുവനന്തപുരം സി ജെ എം കോടതി തള്ളിയ സംഭവത്തിൽ പ്രതികരണവുമായി പി.സി.ജോര്‍ജ് എം.എല്‍.എ രംഗത്ത്. നിയമസഭയുടെ അന്തസും ആഭിജാത്യവും കെടുത്തുന്ന നടപടിയാണ് അന്ന് അവിടെയുണ്ടായത്. കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തി 2015ലുണ്ടായ കൈയാങ്കളിയെ തുടര്‍ന്നുളള കേസില്‍ സ്‌പീക്കര്‍ ശ്രീരാമകൃഷ്ണനും മന്ത്രിമാരും ശിക്ഷിക്കപ്പെട്ട് കാണാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. കേസില്‍ പെട്ടവര്‍ ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
കേസില്‍ ഉള്‍പ്പെട്ട അന്ന് എം.എല്‍.എമാരായിരുന്ന ശ്രീരാമകൃഷ്ണനും കെ.ടി ജലീലും ഇ.പി ജയരാജനും ഇന്ന് സ്‌പീക്കറും മന്ത്രിമാരുമായി. ഡയസില്‍ കയറിനിന്ന് കസേര അടിച്ചുപറിച്ച് കയ്യാങ്കളി നടത്തിയയാള്‍ ഇന്ന് സ്‌പീക്കറാണ്. പോക്രിത്തരം കാണിച്ചു എന്നിട്ട് കേസ് തളളണം എന്ന് പറഞ്ഞാല്‍ എങ്ങനെയാണ്. അന്ന് കയ്യാങ്കളി കാണിച്ചവര്‍ ജനങ്ങളോട് മാപ്പ് പറയട്ടെ. എന്നിട്ട് സഭ തീരുമാനിക്കട്ടെ. അല്ലാതെ കോടതിയില്‍ പോയി കേസ് പിന്‍വലിക്കാന്‍ പറയുന്നത് ശരിയായ രീതിയല്ല. നിയമസഭയ്‌ക്ക് ഒരു മാന്യതയുണ്ടെന്നും അന്ന് സഭയിലൂടെ ചാടിച്ചാടി നടന്നയാള്‍ ദൈവസഹായം കൊണ്ട് തോറ്റു. ജയരാജന്‍ കസേര വലിച്ച് താഴെയിടാന്‍ സഹായിച്ചത് ഇപ്പോള്‍ സ്‌പീക്കറായ ശ്രീരാമകൃഷ്‌ണനാണെന്നും നിയമസഭയില്‍ കൈയാങ്കളി നടന്നത് എന്തിനാണെന്ന് ചര്‍ച്ച ചെയ്യുമ്ബോള്‍ ജോസ്.കെ.മാണിയുടെ മുഖം വികൃതമാകുമെന്നും പി.സി ജോര്‍ജ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























