അടുത്ത ആയിരം ദിവസത്തിനുള്ളില്‍ ആറു ലക്ഷം ഗ്രാമീണര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ബന്ധിപ്പിക്കപ്പെടും; ബിഹാറിന്റെ വികസനത്തിനായി നിതീഷ് കുമാര്‍ അദ്ദേഹത്തിന്റെ സല്‍ഭരണം തുടരുമെന്ന് കരുതുന്നു; നിതീഷ് കുമാറിന്റെ ‘സുശാസന്‍ ബാബു’ എന്ന വിളിപ്പേര് ശരിവച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

2015ല്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് രാഷ്ട്രീയ എതിരാളിയായിരുന്ന നിതീഷിനെ ‘ഗുണ്ടാ രാജ് എന്ന് വിമർശിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദി ഇപ്പോൾ അദ്ദേഹത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് . ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സദ്ഭരണത്തെ പുകഴ്ത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2015ല്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് നിതീഷ് രാഷ്ട്രീയ എതിരാളി ആയിരുന്ന സമയം ബിഹാറിനെ ‘ഗുണ്ടാ രാജ്’ എന്നു ആവര്‍ത്തിച്ചു വിശേഷിപ്പിച്ചിരുന്ന നരേന്ദ്ര മോദിയാണ് 5 വര്‍ഷത്തിനിപ്പുറം നിതീഷ് കുമാറിന്റെ ‘സുശാസന്‍ ബാബു’ (മികച്ച ഭരണാധികാരി) എന്ന വിളിപ്പേര് ശരിവച്ച് രംഗത്ത് വന്നിരിക്കുന്നത്. .
ബിഹാറില്‍ ഒമ്പത് ഹൈവേ പദ്ധതികള്‍ക്കു തറക്കല്ലിട്ടു കൊണ്ടു നടന്ന വിഡിയോ കോണ്‍ഫറന്‍സിലാണ് നിതീഷിനെ മോദി അഭിനന്ദിച്ചത് . ‘അടുത്ത ആയിരം ദിവസത്തിനുള്ളില്‍ ആറു ലക്ഷം ഗ്രാമീണര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ബന്ധിപ്പിക്കപ്പെടും. ബിഹാറിന്റെ വികസനത്തിനായി നിതീഷ് കുമാര്‍ അദ്ദേഹത്തിന്റെ സല്‍ഭരണം തുടരുമെന്നാണു കരുതുന്നത്’ - മോദി പറഞ്ഞു.
വര്‍ഷങ്ങളായി പല കാരണങ്ങള്‍ കൊണ്ടു ബിഹാറില്‍ വികസനം എത്തി നോക്കിയിരുന്നില്ല. റോഡുകളെക്കുറിച്ചും ഇന്റര്‍നെറ്റിനെക്കുറിച്ചും ആരും സംസാരിച്ചിരുന്നില്ല. ഏറെ പ്രതിസന്ധികള്‍ നേരിടുന്ന ബിഹാറില്‍ ‘നവ ഇന്ത്യ, നവ ബിഹാര്‍’ എന്ന ലക്ഷ്യത്തിനായി നിതീഷ് കുമാര്‍ നിര്‍ണായക പ്രവര്‍ത്തനമാണു നടത്തുന്നതെന്നും മോദി അഭിനന്ദിച്ചു .
പ്രധാനമന്ത്രിയുടെ വാക്കുകള്‍ നിതീഷിന്റെ ജെഡിയു അണികളില്‍ വലിയ ആവേശമാണു പടര്‍ത്തിയിരിക്കുന്നത്. കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാംവിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി നിതീഷിനെതിരെ വലിയ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. അതിഥി തൊഴിലാളികളുടെയും ഇതര സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെയും മടങ്ങിവരവ് കൈകാര്യം ചെയ്യുന്നതില്‍ നിതീഷിനു വീഴ്ച പറ്റിയെന്നാണു ഇപ്പോൾ ഉയരുന്ന വിമര്‍ശനം.
ഈ വിമര്‍ശനം ഉയര്‍ത്തിക്കാട്ടി സംസ്ഥാനത്ത് എന്‍ഡിഎയില്‍ പുതിയ മാറ്റങ്ങള്‍ക്ക് എല്‍ജെപി ശ്രമിച്ചിരുന്നു. എന്നാല്‍ അമിത് ഷായും പിന്നാലെ നരേന്ദ്ര മോദിയും പിന്തുണച്ചതോടെ നിതീഷിനു ബദല്‍ ആലോചനയില്‍ ഇല്ലെന്ന കൃത്യമായ സന്ദേശമാണു ബിജെപി കേന്ദ്രനേതൃത്വം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പകുതി വീതം സീറ്റുകളാണ് ബിജെപിയും ജെഡിയുവും പങ്കുവച്ചത്.
എന്നാല്‍ ഒരു കേന്ദ്രമന്ത്രി സ്ഥാനം മാത്രമേ അമിത് ഷാ നിതീഷിനു നല്‍കിയുള്ളു. ഇതിനു ശേഷം ബിജെപിയുമായി അകല്‍ച്ചയിലാണു നിതീഷ്. 2013-ല്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ എന്‍ഡിഎ വിട്ട നിതീഷ്, ലാലുവിന്റെ ആര്‍ജെഡിയെയും കോണ്‍ഗ്രസിനെയും ഒപ്പം ചേര്‍ത്ത് നിയമസഭയില്‍ വിജയം കൊയ്തിരുന്നു. എന്നാല്‍ 2017ല്‍ മഹാസഖ്യം വിട്ട നിതീഷ് വീണ്ടും ബിജെപിയുമായി കൈകോര്‍ക്കുകയായിരുന്നു.ഏതായാലും ഇപ്പോൾ വീണ്ടും മോദി നിതീഷിനെ പുകഴ്ത്തിയത് രാജ്യം വീക്ഷിക്കുകയാണ്
https://www.facebook.com/Malayalivartha


























