ഹൃദയം വിറ്റും മക്കളുടെ ജീവൻ നിലനിർത്താൻ തയ്യാറായ അമ്മയുടെ മകൻ ആത്മഹത്യക്ക് ശ്രമിച്ചു.... ശാന്തിയുടെ രണ്ടാമത്തെ മകനായ ഇരുപതിമൂന്ന് കാരനായ രഞ്ജിത്ത് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്

ഹൃദയം വിറ്റും മക്കളുടെ ജീവൻ നിലനിർത്താൻ തയ്യാറായ അമ്മയുടെ മകൻ ആത്മഹത്യക്ക് ശ്രമിച്ചു. ശാന്തിയുടെ രണ്ടാമത്തെ മകനായ ഇരുപതിമൂന്ന് കാരനായ രഞ്ജിത്ത് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവിനെ ചേരാനെല്ലൂര്‍ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൈയിലെ ഞരമ്പ് മുറിഞ്ഞിട്ടില്ല. സമരം അവസാനിപ്പിക്കാൻ സർക്കാർ വാഗ്ദാനം ചെയ്ത സഹായം കിട്ടിയില്ലെന്ന് പറഞ്ഞാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഇന്നലെയാണ് മക്കളുടെ ചികിത്സക്ക് പണം കണ്ടെത്താൻ സ്വന്തം അവയവങ്ങൾ വിൽക്കാൻ തെരുവിലിറങ്ങി ശാന്തി കേരളത്തിന്റെ നൊമ്പരമായി മാറിയത് ..മുളവുകാട് പോലീസ് സ്റ്റേഷന് സമീപമാണ് ശാന്തി എന്ന വീട്ടമ്മയും മൂന്ന് മക്കളും കുടില്‍ കെട്ടി സമരം ചെയ്തത്. കഴിഞ്ഞ ഒമ്പതു വർഷമായി ഇവർ വരാപ്പുഴയിലാണ് താമസിച്ചു വരുന്നത്. മക്കളുടെ ചികിത്സയ്ക്കായാണ് ഇവർ എറണാകുളത്ത് എത്തിയതെന്ന് പറയുന്നു. ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ ഇവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുകയായിരുന്നു.
മൂന്ന് മക്കള്‍ക്കും വിവിധ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താന്‍ പാടുപെടുന്നതിനിടെ വരാപ്പുഴയിലെ വാടക വീട് കൂടി ഒഴിയേണ്ടി വന്നത്തോടെ ഇവർക്ക് മുന്നിൽ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതാവുകയായിരുന്നു . ഇതോടെയാണ് മക്കളുടെ ചികിത്സയ്ക്കും കടം വീട്ടാനുമായി അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി സമരം ചെയ്തത്. ഹൃദയം അടക്കമുള്ള അവയവങ്ങളായിരുന്നു വില്‍ക്കാന്‍ തയ്യാറായത്. ബന്ധപ്പെടേണ്ട നമ്പറും ബോര്‍ഡില്‍ കൊടുത്തിട്ടുണ്ട്. ഒപ്പം ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പാണെന്നും മക്കളുടെ ചികിത്സക്ക് മറ്റ് മാര്‍ഗങ്ങളില്ലെന്നും ബോര്‍ഡില്‍ വ്യക്തമാക്കുന്നു.
സംഭവം വാര്‍ത്തയായതിന് പിന്നാലെ ശാന്തിയുമായി ആരോഗ്യമന്ത്രി സംസാരിച്ചിരുന്നു. ഇവരുടെ മക്കളുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
ശാന്ത്രിയുടെ മൂത്ത മകന് തലയിലും, രണ്ടാമത്തെ മകന് വയറിലും മകള്‍ക്ക് കണ്ണിനുമാണ് ശസത്രക്രിയ വേണ്ടി വന്നത്. ഹൃദയം അടക്കമുള്ള അവയവങ്ങളാണ് ഇവര്‍ വില്‌പനയ്ക്ക് വച്ചത്. ഇന്നലെ മുതലാണ് ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വില്‍പനയ്ക്ക് എന്ന ബോര്‍ഡുമായി കൊച്ചി കണ്ടെയ്നര്‍ റോഡിലാണ് വീട്ടമ്മ നില്‍ക്കാന്‍ തുടങ്ങിയത്. ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പാണെന്നും കട ബാധ്യതയും മക്കളുടെ ചികിത്സയ്ക്കും മറ്റ് മാര്‍ഗങ്ങളില്ലെന്നും വ്യക്തമാക്കുന്നതാണ് യുവതിക്ക് സമീപമുള്ള ബോര്‍ഡ്. ബന്ധപ്പെടേണ്ട നമ്പറും ഈ ബോര്‍ഡില്‍ വിശദമാക്കുന്ന ബോര്‍ഡുമായാണ് വീട്ടമ്മ സമരം ചെയ്തത്.
റോഡില്‍ സമരം ചെയ്ത ഇവരെയും കുട്ടികളേയും പൊലീസും ചൈല്‍ഡ് ലൈന്‍ അധികൃതരും എത്തി മുളവുകാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു..എന്നാൽ സർക്കാർ വാഗ്ദാനം ചെയ്ത സഹായം ലഭിക്കുന്നതിനുള്ള നടപടികൾ ഒന്നും ഉണ്ടായില്ലെന്ന് പറഞ്ഞാണ് രഞ്ജിത്ത് ആത്മഹത്യക്ക് ശ്രമിച്ചത്
https://www.facebook.com/Malayalivartha


























