ഓർഡിനറി എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നേരെ കയറിപ്പറ്റിയ ഇടമാണ് ഗവി. മഞ്ഞുമൂടിയ കാനനഭംഗിയാൽ ആകർഷകമായ ഗവി വിനോദ സഞ്ചാരികൾക്കായി വരുന്ന ആഴ്ച തുറക്കും...

ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നേരെ കയറിപ്പറ്റിയ ഇടമാണ് ഗവി. മഞ്ഞുമൂടിയ കാനനഭംഗിയാൽ ആകർഷകമായ ഗവി വിനോദ സഞ്ചാരികൾക്കായി വരുന്ന ആഴ്ച തുറക്കും...
കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ആറു മാസത്തിലധികമായി അടഞ്ഞുകിടക്കുകയായിരുന്നു.. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലകളിൽ ഒന്നായ ഗവിയുടെ കാലാവസ്ഥയും, ഇവിടേക്കു പോകുമ്പോൾ കാണാവുന്ന വന്യമൃഗങ്ങളുടെ സാന്നിധ്യവുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. മലമുകളില്‍നിന്ന് കിലോമീറ്ററുകളോളം ദൂരത്തില്‍ തൂവെള്ളനിറത്തില്‍ താഴേക്ക് നുരഞ്ഞൊഴുകുന്ന കാട്ടുചോലകള്‍ ഗവിയുടെ മാത്രം പ്രത്യേകതയാണ്.......
റാന്നി ഫോറസ്റ്റ് ഡിവിഷനിൽ ഗൂഡ്രിക്കൽ റേഞ്ചിലെ പച്ചക്കാനം, കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലും പെരിയാർ കടുവ സങ്കേതം കിഴക്ക്, പടിഞ്ഞാറ് ഡിവിഷനുകളിലും വ്യാപിച്ചുകിടക്കുന്ന വനമേഖലയാണ് ഗവി വിനോദസഞ്ചാര മേഖല. ജില്ല ആസ്ഥാനത്തു നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഗവിയിൽ പ്രതിദിനം ശരാശരി 200ൽ അധികം സഞ്ചാരികൾ വന്നുപോയിരുന്നതായാണ് വനം വകുപ്പിന്റെ കണക്ക്
കോടമഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന ഗവിയുടെ ഭംഗി കൊതിതീരെ കാണുവാന്‍ സഞ്ചാരികള്‍ക്ക് ഒക്ടോബര്‍ മുതല്‍ ഇവിടേക്ക് വരാം. തുറക്കുന്ന തിയ്യതി പിന്നീട് അറിയിക്കും. വനം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും മരാമത്ത് വിഭാഗവും ചർച്ച നടത്തിയ ശേഷമാവും പ്രവേശന തീയതിയില്‍ അന്തിമ തീരുമാനമെടുക്കുക. ഗവിയിലേക്കുള്ള പാതയില്‍ ചിലയിടങ്ങളില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. മറ്റു ചില സ്ഥലങ്ങളിൽ മഴയില്‍ റോഡ് ഒലിച്ചു പോവുകയും ഇടിയുകയും ചെയ്തിട്ടുണ്ട്. ഇവിടങ്ങളില്‍ താത്കാലിക ബാരിക്കേഡും മറ്റം തീര്‍ത്തതിനു ശേഷമാകും പ്രവേശനം അനുവദിക്കുക.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ഇതിനാൽ കുട്ടികൾക്കും 65ന് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും പ്രവേശനം ഉണ്ടാകില്ല.. ആങ്ങമൂഴി ഗൂഡ്രിക്കൽ ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ ഓൺലൈൻ വഴി ബുക്ക് ചെയ്തു മാത്രമേ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കൂ. . ഓൺലൈനിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 വാഹനങ്ങൾക്ക് പ്രവേശനാനനുമതി ലഭിക്കും. ആങ്ങമൂഴി കിളിയെറിഞ്ഞാൻകല്ല് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വഴിയാകും പ്രവേശനം. പെരിയാർ കടുവ സങ്കേതം കിഴക്കൻ ഡിവിഷൻ നടപ്പാക്കുന്ന ടൂറിസം പാക്കേജ് പദ്ധതി പ്രകാരം വള്ളക്കടവ് ചെക്ക് പോസ്റ്റ് വഴിയും ഗവിയിലേക്കു സഞ്ചാരികൾക്ക് പ്രവേശിക്കാം
പത്തനംതിട്ടയിൽ നിന്ന് ഗവി വരെയുള്ള ദൂരം 109 കി. മീ. 428 മീറ്റർ ആണ് . യാത്രാ സമയം 2 മണിക്കൂറും 5 മിനിറ്റും. വണ്ടിപ്പെരിയാറിൽ നിന്ന് 14 കിലോമീറ്റർ തെക്ക് പടിഞ്ഞാറ്, കുമളിയിൽ നിന്ന് തേക്കടിയിൽ നിന്നും 28 കിലോമീറ്റർ വരുന്ന റാന്നി റിസർവ് വനത്തിനുള്ളിലാണ് ഗവി. റാന്നി താലൂക്കിലെ സീതത്തോട്ട് പഞ്ചായത്തിന്റെ ഭാഗമാണ് ഗവി. പെരിയാർ ടൈഗർ റിസർവിന്റെ ഭാഗം കൂടിയാണ് ഈ പ്രദേശം . വണ്ടിപ്പെരിയാറിൽ നിന്നും കാർ മുഖേന ഈ പാതയിൽ സഞ്ചരിക്കാൻ കഴിയും .
ശ്രീലങ്കയിൽ നിന്നുമെത്തിയ അഭയാർഥികളായ ആളുകളെ പുരനുദ്ധരിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു ഇവിടെ കൃഷിയും മറ്റും ആരംഭിച്ചത്. ഏലത്തോട്ടവും ഫാക്ടറിയും ഒക്കെയായി ജീവിച്ചു പോകുന്നവരായിരുന്നു കാലങ്ങളോളം ഇവർ. പിന്നീടാണ് ഇവിടെ ടൂറിസം സാധ്യതകൾ മനസ്സിലാക്കി നിയന്ത്രിതമായ രീതിയിൽ വിനോദ സഞ്ചാര രംഗത്തേയ്ക്ക് വരുന്നത്.
അപൂര്‍വ്വയിനം സസ്യങ്ങളും ജന്തുജാലങ്ങളും എല്ലാം നിറഞ്ഞ പരിസ്ഥിതിലോല മേഖലയാണ് ഗവി. അതുകൊണ്ടുതന്നെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി ഗവിയെ കാണാനാവില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഗവിയിലേക്കുള്ള സഞ്ചാരത്തിന് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള ആലോചനയിലാണ്.......
https://www.facebook.com/Malayalivartha


























