ഞെട്ടി സ്വപ്ന സുരേഷ്... ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് പിന്നാലെ സ്വപ്ന സുരേഷിനെ പറ്റി ഇന്റലിജന്‍സും അന്വേഷിക്കുന്നു; ലൈഫ് കോഴ വിജിലന്‍സ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു; എന്ത് ഇടപാടുകളും അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അനുമതി

വളരെയേറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷം സംസ്ഥാനവും സ്വപ്നയേയും കൂട്ടരേയും പറ്റി അന്വേഷിക്കാന്‍ തയ്യാറാകുകയാണ്. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷനില്‍ വന്‍ തുക കോഴ വാങ്ങിയെന്ന ആരോപണമാണ് സര്‍ക്കാര്‍ അന്വേഷിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന വിജിലന്‍സാണ് അന്വേഷിക്കുക. ഇതോടെ അഞ്ച് ദേശീയ അന്വേഷണ ഏജന്‍സിക്ക് പിന്നാലെ സംസ്ഥാന ഏജന്‍സിയും സ്വപ്ന കേസില്‍ അന്വേഷണം തുടരും. സ്വര്‍ണക്കടത്തും ലൈഫിലെ കമ്മീഷനുമെല്ലാം കെട്ടുപിണഞ്ഞ് കിടക്കുന്നതിനാല്‍ അതും അന്വേഷിക്കാതിരിക്കാന്‍ തരമില്ല.
സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ നാലേകാല്‍ കോടി കമ്മിഷന്‍ തട്ടിയെന്ന ആരോപണമാണ് വിജിലന്‍സ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വടക്കാഞ്ചേരി ഫ്‌ലാറ്റ് പദ്ധതിയുടെ എന്ത് ഇടപാടുകളും അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അനുമതി നല്‍കിയാണ് ആഭ്യന്തരസെക്രട്ടറി ടി.കെ.ജോസ് ഇന്നലെ രാത്രി ഉത്തരവിറക്കിയത്. ഇതിന്റെ ഫയലില്‍ മുഖ്യമന്ത്രി ശനിയാഴ്ച ഒപ്പുവച്ചിരുന്നു.
ലൈഫ് മിഷനില്‍ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് വെളിപ്പെടുത്തിയ നാലേകാല്‍ കോടിയുടെ കോഴ മന്ത്രി തോമസ് ഐസക് സ്ഥിരീകരിക്കുകയും, വിജിലന്‍സ് അന്വേഷണത്തിന് സി.പി.എം നേതൃത്വം പച്ചക്കൊടി കാട്ടുകയും ചെയ്തിട്ടും സര്‍ക്കാരിന് അനക്കമില്ലെന്ന് വിവാദം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം.
യു.എ.ഇ റെഡ്ക്രസന്റ് പ്രളയബാധിതര്‍ക്ക് ഭവനനിര്‍മ്മാണത്തിന് നല്‍കിയ ഇരുപതു കോടിയില്‍ നാലേകാല്‍ കോടിയാണ് സ്വപ്നയും സംഘവും അടിച്ചുമാറ്റിയത്. ആദ്യ ഗഡുവായ 3.2 കോടി അപ്പാടെ അടിച്ചെടുത്തു. രണ്ടാംഗഡുവില്‍ നിന്നാണ് സ്വര്‍ണക്കടത്ത് പ്രതി സന്ദീപിന്റെ കമ്പനിയുടെ അക്കൗണ്ടിലേക്ക് 75ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തത്. കോഴയായി തട്ടിയെടുത്തത് ലൈഫ്പദ്ധതിയില്‍ 106 വീടുകള്‍ വയ്ക്കാനുള്ള പണമാണ്.
20 കോടിയുടെ വിദേശസഹായം രാജ്യത്ത് എത്തിക്കാന്‍ മാത്രമായിരുന്നു ലൈഫ് മിഷനും റെഡ്ക്രസന്റുമായി ധാരണാപത്രം. വിദേശസഹായത്തോടെയുള്ള പദ്ധതികളില്‍ 50% തുക ഭരണച്ചെലവിന് ഉപയോഗിക്കാം. വടക്കാഞ്ചേരി പദ്ധതിക്ക് കേന്ദ്രാനുമതി നേടിയിട്ടില്ലെങ്കിലും, ഈ പഴുത് മുതലെടുക്കാനാണ് കോണ്‍സുല്‍ ജനറലിന്റെ പേരില്‍ നിര്‍മ്മാണ കരാറുണ്ടാക്കിയത്.
വടക്കാഞ്ചേരിയിലെ ചരിവുള്ള ഭൂമി ഫ്‌ലാറ്റ് നിര്‍മ്മാണത്തിന് അനുയോജ്യമല്ലെന്നും നിര്‍മ്മാണത്തിന് ഗുണനിലവാരമില്ലെന്നുമുള്ള ആരോപണം, വിദേശനാണ്യ വിനിമയത്തിനുള്ള കേന്ദ്രചട്ടങ്ങളഉം നടപടിക്രമങ്ങളും ലംഘിച്ച് ശിവശങ്കര്‍ ക്രമക്കേട് കാട്ടിയെന്ന പരാതി. റെഡ്ക്രസന്റിന്റെ ധാരണാപത്രത്തിലെ അറബി ഭാഗം അറബിക് അദ്ധ്യാപകര്‍ സര്‍ട്ടിഫൈ ചെയതില്ല, ഗവര്‍ണറുടെ പേരിലല്ലാതെ കരാര്‍ ഒപ്പിട്ടതും ഉദ്യോഗസ്ഥ വീഴ്ചകളും എന്നിവയാണ് അന്വേഷണ വിഷയങ്ങള്‍.
അതേസമയം ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ സി.ഇ.ഒ യു.വി ജോസിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ വച്ചാണ് ജോസിന്റെ മൊഴി രേഖപ്പെടുത്തിയത് എന്നാണ് വിവരം. വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണ കരാറിന് യൂണിടാക്കിനെ നിശ്ചയിച്ചതും യു.എ.ഇ കോണ്‍സുലേറ്റുമായി സഹകരിച്ചതും അടക്കമുള്ള വിവാദങ്ങളില്‍ സി.ഇ.ഒക്കുള്ള വിശദീകരണമാണ് എന്‍ഫോഴ്‌മെന്റ് അധികൃതര്‍ ജോസില്‍ നിന്ന് തേടിയത്.
യു.വി ജോസിനെ കൊച്ചിയില്‍ വിളിച്ച് വരുത്തി മൊഴിയെടുക്കുമെന്നായിരുന്നു പുറത്ത് വന്നിരുന്ന വിവരം. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരുടെ ഭാഗത്ത് നിന്ന് അതീവ രഹസ്യമായ നീക്കമാണ് മൊഴിയെടുപ്പുമായി ബന്ധപ്പെട്ട് നടന്നത്. ഇ.ഡി നോട്ടീസ് ലഭിച്ചെന്നോ മൊഴിയെടുത്തെന്നോ ഒരു സ്ഥിരീകരണവും യു.വി ജോസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നുമില്ല. ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സി.ഇ.ഒ എന്ന നിലയില്‍ യു.വി ജോസിന് പറയാനുള്ള വിശദീകരണങ്ങള്‍ രേഖപ്പെടുത്തുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്തതെന്നാണ് വിവരം. എന്തായാലും ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് പുറമേ വിജിലന്‍സും കൂടെയെത്തുമ്പോള്‍ ആകെ സ്വപ്നയും കൂട്ടരും കുഴഞ്ഞ് മറിയും.
"
https://www.facebook.com/Malayalivartha


























